Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഎസ്എൻഎൽ ഇന്റർനെറ്റ് വേഗം നാലിരട്ടി ഉയർത്തും

bsnl

കഴിഞ്ഞ വർഷത്തെ നഷ്ടക്കണക്കുകൾ വ്യത്യസ്തമായി ചിന്തിക്കാൻ ബിഎസ്എൻഎലിനെ പ്രേരിപ്പിച്ചുവെന്ന് വേണം കരുതാൻ. ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് നെറ്റ് വർക്കിലെ നിലവിലെ ഏറ്റവും കുറഞ്ഞ വേഗതയായ 512 കെബി പിഎസിനെ 2 എംബിപിഎസ് ആയി ഉയർത്തി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനൊരുങ്ങുകയാണ് രാജ്യത്തെ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഈ ടെലികോം സ്ഥാപനം.

ഒക്ടോബർ 1 മുതൽ നിലവിലെ എല്ലാ ബ്രോഡ്ബാൻഡ് വരിക്കാർക്കും യാതൊരു അധികച്ചെലവുമില്ലാതെ ഇത്തരത്തിൽ വർധിപ്പിച്ച വേഗതയിലുളള ഇന്റർനെറ്റ് സേവനം ലഭ്യമായിത്തുടങ്ങും. കമ്പനി മാറ്റത്തിന്റെ പാതയിലാണെന്നും കഴിഞ്ഞ സാമ്പത്തിക വർഷം 2 കോടി വരിക്കാരെ തങ്ങൾക്ക് നഷ്ടമായെന്നും തന്മൂലം 7600 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നും ബിഎസ്എൻഎൽ സി.എം.ഡി അനുപം ശ്രീവാസ്തവ പറയുന്നു.

ബിഎസ്എൻഎൽ മൊബൈല്‍, ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കളില്‍ നിന്നും സ്വകാര്യ ടെലെകോംകമ്പനികളിലേക്കുള്ള കൊഴിഞ്ഞുപോക്ക് ശക്തമായതാണ് കുറഞ്ഞ ഇന്റര്‍നെറ്റ് വേഗത നാല് മടങ്ങ്‌ വര്‍ദ്ധിപ്പിച്ച് കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിനും ഈ വര്‍ഷം മാര്‍ച്ചിനുമിടയില്‍ 1.78 കോടി മൊബൈല്‍ വരിക്കാരെയും 20 ലക്ഷം ലാന്‍ഡ് ലൈന്‍ വരിക്കാരെയും ബിഎസ്എൻഎലിന് നഷ്ടപ്പെട്ടിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.