Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരക്ഷിതമല്ല, ട്രംപ് ആദ്യദിനം തന്നെ ആ ഫോൺ ഉപേക്ഷിച്ചു!

trump

എല്ലാ കാര്യങ്ങളിലും അടിമുടി മാറ്റവും തന്റേതായ ശൈലിയും ഉണ്ടാവുമെന്നുറപ്പിച്ചു പറഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദ്യദിനം തന്നെ തന്റെ സാംസങ് ഗ്യാലക്‌സി സ്മാർട്‌ഫോൺ ഉപേക്ഷിച്ചു. സുരക്ഷാകാരണങ്ങളാലാണ് വിമുഖതയോടെയാണെങ്കിലും കൊറിയൻ കമ്പനിയുടെ ഫോൺ ട്രംപ് മാറ്റിവച്ചത്.

ആൻഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സാംസങ് ഫോണുകൾ യുഎസ് പ്രസിഡന്റിന് സുരക്ഷിതമല്ലെന്ന കാരണത്താലാണ് യുഎസ് സുരക്ഷാവിഭാഗം ട്രംപിന് മറ്റൊരു എൻക്രിപ്റ്റഡ് സ്മാർട്‌ഫോൺ നൽകിയത്. 2009ൽ ഒബാമ പ്രസിഡന്റായി സ്ഥാനമേൽക്കുമ്പോൾ അദ്ദേഹത്തിന്റെ ബ്ലാക്‌ബെറി ഫോൺ കൂടുതൽ സുരക്ഷാസംവിധാനങ്ങളോടെ ഉപയോഗിക്കാൻ സുരക്ഷാവിഭാഗം അനുമതി നൽകിയിരുന്നു.

കോൾ ചെയ്യാൻ മാത്രമാണ് ഒബാമയുടെ ബ്ലാക്‌ബെറിയിൽ സാധിച്ചിരുന്നത്. ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാനോ ഫോട്ടോയോ വിഡിയോയോ ചിത്രീകരിക്കാനോ പാട്ടു കേൾക്കാനോ പോലും യുഎസ് പ്രസിഡന്റിന് തന്റെ സ്മാർട്‌ഫോൺ ഉപയോഗിക്കാനാവില്ല.