Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്കിൽ നിന്ന് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഹേമന്തിന്റെ അഞ്ച് ടിപ്സ്!

hemanth

ഇത് സോഷ്യൽമീഡിയ യുഗമാണ്. ആവശ്യത്തിനും അനാവശ്യത്തിനും സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ ഈ സേവനങ്ങൾ ഉപയോഗിക്കുന്ന മിക്കവരും സാങ്കേതികതയെ കുറിച്ച് അത്ര ബോധവാന്‍മാരല്ല. ഇതിനാൽ തന്നെ സുരക്ഷിതമല്ലാത്ത ഫെയ്സ്ബുക്ക്, വാട്സാപ്പ് അക്കൗണ്ടുകളിൽ ഹാക്കിങ് സാധ്യത കൂടുതലുമാണ്. ഇത്തരം ഹാക്കിങ്ങിലൂടെ വിലപ്പെട്ട രേഖകളും ഡേറ്റകളും നഷ്ടപ്പെടാം. ഇത്തരം ഹാക്കിങ്ങുകൾ എങ്ങനെ തടയാം, എന്തൊക്കെ മുന്നൊരുക്കങ്ങള്‍ നടത്താമെന്നത് സംബന്ധിച്ച് ടെക്ക് വിദഗ്ധൻ ഹേമന്ത് ജോസഫ് കുറിച്ചിട്ട ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാണ്.

ആപ്പിൾ ഐഒഎസ്, ട്വിറ്റർ, യാഹൂ, മൈക്രോസോഫ്റ്റ് തുടങ്ങി പ്രമുഖ ടെക് കമ്പനികളുടെ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി ലോകശ്രദ്ധ നേടിയ ടെക്ക് വിദഗ്ധനാണ് കോട്ടയം സ്വദേശി ഹേമന്ത്.

ഹേമന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് എങ്ങനെയോക്കെ ഹാക്ക് ചെയ്യപ്പെട്ടേക്കാം?

N.B നമ്മുടെ ഭാഗത്തു നിന്നുള്ള ആശ്രദ്ധ ഒന്നുകൊണ്ടു മാത്രമേ നമ്മുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയുള്ളു.

1. Facebook Security Vulnerabilities : ഫെയ്സ്ബുക്കിന്റെ ഭാഗത്തു നിന്നുള്ള പാളിച്ചയെ ആണ് Facebook Security Vulnerabilities/Bugs എന്നു കൊണ്ട് ഉദ്ദേശിക്കുന്നത്. ഫെയ്സ്ബുക്കിന്റെ ഭാഗത്തു നിന്ന് അത്തരം പാളിച്ചകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഈ കാരണങ്ങൾ കൊണ്ട് നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള സാധ്യത വളരെ കുറവാണ്. അങ്ങനെ ഒരു ബഗ്ഗ്‌ അവരുടെ വെബ്സൈറ്റിൽ ഉണ്ടേൽ തന്നെ വേഗം തന്നെ ഫിക്സ് ചെയ്യാറുണ്ട്.

2. Facebook Phishing Pages: ഏറ്റവും കൂടുതൽ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിന്റെ കാരണം Facebook Phishing Pages ആണ്. ഫെയ്സ്ബുക്കിന് സമാനമായ ഡിസൈനിൽ ഒരു വെബ്സൈറ്റ് ഹാക്കർമാർ ഉണ്ടാക്കുന്നു. ഇതു ഹാക്കറിന്റെ സെർവറിൽ ഹോസ്റ്റ് ചെയ്യുന്നു. ഇരകളെ സോഷ്യൽ എൻജിനീയറിംഗ് ട്രിക്‌സ് ഉപയോഗിച്ചു അവിടെ ലോഗിൻ ചെയ്യിപ്പിക്കുന്നു. നിങ്ങൾ ലോഗിൻ ചെയ്യാൻ ഉപയോഗിച്ച username ആൻഡ് പാസ്‌വേർഡ് ഹാക്കറിന് അതുവഴി ലഭിക്കുന്നു. ഇങ്ങനെയാണ് Phishing വർക്ക് ചെയ്യുന്നത്.

ഒരിക്കലും ഫെയ്സ്ബുക്കിനു പുറത്തു ഒരു വെബ്സൈറ്റിലും നിങ്ങളുടെ ഫെയ്സ്ബുക്ക് വിവരങ്ങൾ കൊടുക്കാതിരിക്കുക. ഫെയ്സ്ബുക്കിനുള്ളിൽ തന്നെ ഫിഷിങ് പേജ് ഉണ്ടാക്കാൻ സാധിക്കും, app.facebook.com എന്ന ഡൊമെയിനിലും ഇതുപോലെ Phishing പേജ് കാണാറുണ്ട്. സ്‌ക്രീന്ഷോട്ട് ചുവടെ ചേർക്കുന്നു.

fake-page

3. Malicious Facebook Applications: എന്റെ പ്രൊഫൈലിൽ നിന്ന് വേറെ ആരോ പോസ്റ്റ് ചെയ്യുന്നുവെന്ന് പറയുന്നവർ ഇത് ശ്രദ്ധിക്കുക. നിങ്ങൾ ഒരു ഫെയ്സ്ബുക്ക് അപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ ആ അപ്ലിക്കേഷന് പല അനുവാദങ്ങളും കൊടുക്കുന്നു. മെസേജസ് അനലൈസ് ചെയ്യാൻ തുടങ്ങി നിങ്ങളുടെ വാളിൽ പോസ്റ്റ് ചെയ്യാൻ വരെ. Malicious ആയിട്ടുള്ള പല ആപ്പിക്കേഷൻസും ഫെയ്സ്ബുക്കിലുണ്ട്. ഫെയ്സ്ബുക്ക് ആപ്സ് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക. നിങ്ങൾ മാനേജ് ചെയ്യുന്ന പേജ് വരെ ടേക്ക്ഓവർ ചെയ്യാനുള്ള അനുവാദം ചില ഫെയ്സ്ബുക്ക് ആപ്പുകൾക്കുണ്ട്. ( അങ്ങനെയുള്ള ആപ്സ് പബ്ലിഷ് ചെയ്യാൻ ഫെയ്സ്ബുക്ക് സമ്മതിക്കാറില്ല. എന്നിരുന്നാലും ടാർജറ്റ്സ് അറ്റക്കസിനുള്ള സാധ്യത തള്ളി കളയാൻ പറ്റില്ല ) ആപ്പ്സിന്റെ ഉപയോഗം കഴിഞ്ഞാൽ അതിന്റെ ആസസ്സ് എടുത്ത് കളയുക.

4. KEYLOGGERS, SPYWARES etc : നമ്മൾ കീബോർഡിൽ ടൈപ്പ് ചെയ്യുന്ന കാര്യങ്ങൾ എല്ലാം സേവ് ചെയ്തുവെച്ചു ഹാക്കർമാർക്ക് അത് കൈമാറുന്ന പ്രോഗ്രാമുകളാണ് കീലോഗേർസ് എന്ന് വിളിക്കുന്നത്. നമ്മൾ ഉപയോഗിക്കുന്ന കംപ്യൂട്ടറിൽ അത്തരം പ്രോഗ്രാംസ് ഉണ്ടെങ്കിൽ അവർ നമ്മൾ ഫെയ്സ്ബുക്കിലോ ജിമെയിലിലോ ലോഗിൻ ചെയ്യാൻ യുസ് ചെയുന്ന Username ആൻഡ് Password കീബോർഡ് ഇൽ ടൈപ്പ് ചെയ്യുന്നതിനനുസരിച്ചു സേവ് ചെയ്ത് വെക്കുകയും ഹാക്കർമാർക്ക് കൈമാറുകയും ചെയ്യും. കംപ്യൂട്ടറിൽ ആന്റി വൈറസ് സോഫ്റ്റ്‌വെയർ യുസ് ചെയ്യുക. ഇന്റർനെറ്റ് കഫേയിൽ ഫെയ്സ്ബുക്ക് ഉപയോഗിക്കുമ്പോൾ പാസ്‌വേർഡ് എന്റർ ചെയ്യാൻ കഴിവതും VIRTUAL KEYBOARD ഉപയോഗിക്കുക, Hardware Keyloggers ഉണ്ടാവാനുള്ള സാധ്യത ഉള്ളകൊണ്ടാണ് അങ്ങനെ ഒരു നിർദ്ദേശം.

5. ഒരു സ്‌ട്രോങ്, ഊഹിക്കാൻ പറ്റാത്ത പാസ്‌വേർഡ് ഉപയോഗിക്കുക

ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നിങ്ങളുടെ ഫെയ്സ്ബുക്ക് / സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സുരക്ഷിതമായിരുക്കും.

കാമുകന് / കാമുകിക്ക് പാസ്‌വേർഡ് കൈമാറുക, കൂട്ടുകാരന്റെ കംപ്യൂട്ടറിൽ പാസ്‌വേർഡ് സേവ് ചെയ്തു വെക്കുക, ഫെയ്സ്ബുക്ക് പാസ്‌വേർഡ് റീസെറ്റ് കോഡ് പറഞ്ഞു കൊടുക്കുക പോലുള്ള മണ്ടത്തരങ്ങൾ കൊണ്ടും അക്കൗണ്ട് ഹാക്ക് ആയേക്കാം

ഫ്രീ വൈഫൈ എവിടെ കണ്ടാലും ഓടി പോയി കണക്റ്റ് ചെയ്യുമ്പോഴും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.

Your Rating: