Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിമെയിലില്‍ നിന്നും ഫെബ്രുവരി മുതല്‍ ജാവസ്ക്രിപ്റ്റ് ഔട്ട്!

gmail-

ജാവ സിംപിളും പവര്‍ഫുളുമൊക്ക ആയിരിക്കാം. പക്ഷേ ഗൂഗിളിന്റെ ജിമെയിലില്‍ നിന്നും ഫെബ്രുവരി മുതല്‍ ജാവസ്ക്രിപ്റ്റ് ഔട്ട്! ജാവസ്ക്രിപ്റ്റ് അറ്റാച്ച്‌മെന്റുകളിലൂടെ മലിഷ്യസ് ആക്രമങ്ങൾ ഉണ്ടാവുന്നു എന്ന കാരണത്താലാണ് ഗൂഗിളില്‍ നിന്നും ജാവസ്ക്രിപ്റ്റിനെ പടികടത്തുന്നതെന്ന് കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. ഫെബ്രുവരി പതിമൂന്നോടു കൂടി ഗൂഗിള്‍ ജാവാസ്‌ക്രിപ്റ്റ് അറ്റാച്ച്‌മെന്റുകള്‍ ബ്ലോക്ക് ചെയ്യും.

എന്നാല്‍ .js ഫയലുകള്‍ മാത്രമല്ല ബ്ലോക്ക് ചെയ്യപ്പെടുക. .exe, .msc, .bat എന്നിങ്ങനെ എക്സ്റ്റന്‍ഷനുള്ള ഫയലുകള്‍ ജിമെയില്‍ ഇപ്പോഴേ തടയുന്നുണ്ട്. സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇങ്ങനെയൊരു നടപടിയെന്ന് കമ്പനി പറയുന്നു. പതിമൂന്നാം തീയതി മുതല്‍ ഇങ്ങനെയുള്ള ഫയലുകള്‍ ജിമെയിലില്‍ അയക്കാനാവില്ല.

മെയിലില്‍ ഇത്തരം ഫയലുകള്‍ അയക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള കമ്പനി മുന്നറിയിപ്പ് സ്‌ക്രീനില്‍ കാണാം. 'There are a number of reasons why you may see the 'This message was blocked because its content presents a potential security issue' error in Gmail. Gmail blocks messages that may spread viruses like messages that include executables files or certain links.' ഇങ്ങനെയായിരിക്കും മെസേജ്.

എന്നാല്‍ ഇത്തരം ഫയലുകള്‍ അയക്കണം എന്നുള്ളവര്‍ക്ക് ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ക്ലൗഡ് സ്റ്റോറേജ് എന്നിവയുടെ സേവനം പ്രയോജനപ്പെടുത്താം. തങ്ങളുടെ .gz, .bz2, .zip, .tgz തുടങ്ങിയ ടൈപ്പിലുള്ള അറ്റാച്ച്‌മെന്റുകള്‍ എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല എന്നതിനെക്കുറിച്ച് ഗൂഗിള്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ വരുന്നവ മലിഷ്യസ് മാക്രോസ് ആവാന്‍ സാധ്യതയുണ്ട്. പാസ്‌വേര്‍ഡ് ഉപയോഗിക്കുന്ന തരം ഫയലുകളോ ആർക്കെയ്‌വുകളോ തുറന്നു കാണാനും ഗൂഗിള്‍ അനുവാദം നല്‍കുന്നില്ല.

gmail-login

.js ഫയലുകളുടെ രൂപത്തിലാണ് കൂടുതല്‍ മാല്‍വെയറുകളും പ്രചരിക്കുന്നത്. ഇത്തരത്തിലുള്ള ഫയലുകള്‍ ഉപയോഗിച്ച് ഒരു കംപ്യൂട്ടറിലെ ഡേറ്റ മുഴുവനും ചോര്‍ത്തിയെടുക്കാന്‍ ഹാക്കര്‍മാരെ സഹായിക്കും. 

Your Rating: