Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇലക്ട്രിക് വെടിക്കെട്ട് ഒരുക്കി പാവറട്ടി പള്ളി

fireworks

ദുരന്തം വിതയ്ക്കുന്ന കരിമരുന്ന് ഉപയോഗിച്ചുള്ള വെടിക്കെട്ടിന് പകരം വർണക്കാഴ്ച ഒരുക്കുന്ന ഇലക്ട്രിക് വെടിക്കെട്ട് ഒരുക്കി തൃശൂർ പാവറട്ടി സെന്റ്.ജോസഫ് പള്ളിയിലെ പെരുന്നാൾ ആഘോഷം. പരവൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഒരു നൂറ്റാണ്ടിലേറെയായി നടക്കുന്ന വെടിക്കെട്ട് ഒഴിവാക്കി അപകടരഹിത വെടിക്കെട്ട് നടത്തിയത്. ഈ വെടിക്കെട്ടിന് തിരുകൊളുത്താൻ, കരിമരുന്നിനും ഗുണ്ടിനും അമിട്ടിനും പിന്നാലെ അപകടകരമായ രീതിയിൽ തീയുമായി ഓടേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഒരു സ്വിച്ചിട്ടാൽ മതി.പിന്നെയെല്ലാം റിമോട് കൺട്രോളിൽ ഭദ്രം.

പല വർണങ്ങളും ആവശ്യത്തിന് ശബ്ദവും ചേർത്ത് മാനത്ത് വെടിക്കെട്ട് തകർക്കുമ്പോൾ അതിന്റെ തൊട്ടുചുവട്ടില് നിന്ന് പോലും കാണാം ആസ്വദിക്കാം. പൊള്ളൽ പോലും ഏൽക്കാത്ത ഡിജിറ്റൽ പൈറോ സാങ്കേതിക വിദ്യ പ്രകാരമുള്ള ഈ വെടിക്കെട്ട് സംസ്ഥാനത്ത് ആദ്യമായാണ് വലിയതോതിൽ സംഘടിപ്പിക്കുന്നത്.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലടക്കം ഇത്തരം വെടിക്കെട്ട് ഒരുക്കിയിട്ടുള്ള തൃശൂർ അത്താണി സ്വദേശിയാണ് നേതൃത്വം നൽകിയത്.പാവറട്ടി സെന്റ്. ജോസഫ് തീർഥകേന്ദ്രത്തിൽ 140 വർഷമായി പെരുന്നാളിനോടനുബന്ധിച്ച് വലിയ വെടിക്കെട്ട് നടത്താറുണ്ട്. ഇത്തവണ പരവൂർ ദുരന്തത്തെതുടർന്ന് അനുവാദം ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പരീക്ഷണം എന്ന നിലയിൽ ഇലക്ട്രിക് വെടിക്കെട്ട് സംഘടിപ്പച്ചത്.