Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കോഡുകൾ കയ്യിലിരിക്കട്ടെ, ഉപകാരപ്പെടും

phone

ആൻഡ്രോയ്ഡ് സ്മാർട്‌ഫോണിൽ ഉപയോഗിക്കാവുന്ന വിവിധ കോഡുകൾ. ഈ കോഡുകൾ ഡയൽ ചെയ്താൽ ഫോണിനെ സംബന്ധിച്ച വിവിധ വിവരങ്ങൾ ഉപയോക്താവിന് ലഭിക്കും. ഫോണിന്റെ പ്രവർത്തനം സംബന്ധിച്ച വിവിധ ടെസ്റ്റുകൾക്കും ഈ കോഡുകൾ ഉപയോഗിക്കാം. കോഡുകളും അവയുടെ ഉപയോഗവും താഴെ കൊടുക്കുന്നു.

*#06# - ഐഎംഇഐ നമ്പർ അറിയാൻ.
*#*#4636#*#* - ഫോൺ, ബാറ്ററി, യൂസേജ് തുടങ്ങിയവ സംബന്ധിച്ച എല്ലാ വിവരങ്ങളും.
*#*#7780#*#* - ഫാക്ടറി റീസെറ്റിങ്. ആപ്ലിക്കേഷനുകളും ആപ്പ് ഡേറ്റയും ഡിലീറ്റ് ചെയ്യും.
*2767*3855# - ഫോൺ പൂർണമായി റീസെറ്റ് ചെയ്യും, ഫേംവയർ റീഇൻസ്റ്റാൾ ചെയ്യും.
*#*#34971539#*#* - ക്യാമറയെ സംബന്ധിച്ച എല്ലാ വിവരങ്ങളും.
*#*#197328640#*#* - സർവീസ് ആവശ്യങ്ങൾക്കു വേണ്ടിയുള്ള ടെസ്റ്റ് മോഡിൽ പ്രവേശിക്കാൻ.
*#*#273283*255*663282*#*# - ഫോണിലെ മീഡിയ ഫയലുകൾ എല്ലാം ബാക്കപ്പ് ചെയ്യാൻ.
*#*#232338#*#* - വൈഫൈ മാക് അഡ്രസ് അറിയാൻ.
*#*#1472365#*#* - ജിപിഎസ് ടെസ്റ്റ് നടത്താൻ.
*#*#0#*#* - എൽസിഡി ഡിസ്‌പ്ലേ ടെസ്റ്റ്.
*#*#0673#*#* OR *#*#0289#*#* - ഓഡിയോ ടെസ്റ്റ്.
*#*#0842#*#* - വൈബ്രേഷൻ, ബാക്‌ലൈറ്റ് ടെസ്റ്റ്.
*#*#2663#*#* - ടച്ച് സ്‌ക്രീൻ വേർഷൻ അറിയാൻ.
*#*#2664#*#* - ടച്ച് സ്‌ക്രീൻ ടെസ്റ്റ്.
*#*#0588#*#* - പ്രോക്‌സിമിറ്റി സെൻസർ ടെസ്റ്റ്.
*#*#3264#*#* - റാം വേർഷൻ അറിയാൻ.
*#*#232331#*#* - ബ്ലൂടൂത്ത് ടെസ്റ്റ്.