Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗജന്യ വൈഫൈ അത്ര നല്ലതല്ല; പതിയിരിക്കുന്നത് വൻ അപകടം

wifi

നിങ്ങളുടെ വൈഫൈ എത്രത്തോളം സുരക്ഷിതമാണ്? നിങ്ങൾ അതുപയോഗിച്ച് സ്വകാര്യ വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് നമ്പർ പോലുള്ള വിവരങ്ങൾ ഷോപ്പിങിനും മറ്റും ഉപയോഗിക്കുമ്പോൾ ഹാക്കർമാർ അത് ചോർത്തുന്നില്ലെന്ന് നിങ്ങൾക്കുറപ്പുണ്ടോ? വൈഫൈ പാസ്‌വേർഡ് ഉപയോഗിച്ചാണല്ലോ ആക്സസ് ചെയ്യുന്നത് എന്നു കരുതി അതു സുരക്ഷിതമാണെന്ന് പൂർണമായും പറയാൻ സാധിക്കുമോ? എന്നാൽ പേഴ്സണൽ വൈഫൈ ആണെങ്കിലും പബ്ലിക് വൈഫൈ ആണെങ്കിലും അത്രതന്നെ സുരക്ഷിതമല്ലെന്നാണ് ആന്റി വൈറസ് കമ്പനിയായ നോർടന്റെ അഭിപ്രായം.

wifi

സുരക്ഷിതമല്ലാത്ത വൈഫൈ വഴി ഇന്റർനെറ്റ് ഹാക്കർമാർ ഉപയോക്താക്കളുടെ മുഴുവൻ ഡാറ്റയും ചോർത്തുന്നുണ്ടെന്നാണ് നോർടൻ കമ്പനി വാദിക്കുന്നത്. വൈഫൈ ഉപയോഗിക്കുന്നറിൽ ഭൂരിപക്ഷം പേർക്കും തങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷിതമായ വൈഫൈ ആണോയെന്ന് ഉറപ്പിച്ചു പറയാൻ കഴിയാറില്ല. പൊതു സ്ഥലങ്ങളിൽ സൗജന്യമായി ലഭിക്കുന്ന വൈഫൈ കണക്ഷനുകൾ പാസ്‌വേർഡ് കൊണ്ട് സുരക്ഷിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുപോലും ഹാക്കർമാർ ഹാക്കുചെയ്ത് നിരീക്ഷിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ വാദം. ഹാക്കർമാരിൽ നിന്നും രക്ഷനേടാനായി ഒരു പുതിയ ആപ് നോർടൻ രൂപകൽപ്പന ചെയ്ത് പുറത്തിറക്കുമ്പോഴാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്.

ഓസ്ട്രേലിയയിൽ നാലിൽ ഒന്ന് ആളുകൾ തങ്ങളുടെ ബാങ്കിങ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തത് വൈഫൈ വഴിയാണ്. എന്നാൽ തങ്ങൾ ഉപയോഗിക്കുന്ന വൈഫൈ സുരക്ഷിതമാണോയെന്ന് ഉറപ്പാക്കാൻ അവർക്ക് കഴിയുന്നില്ല. 63 ശതമാനം ആളുകളും വിശ്വസിക്കുന്നത് തങ്ങളുടെ വിവരങ്ങളെല്ലാം സുരക്ഷിതമാണെന്നാണ്. എന്നാൽ സാധാരണ ഉപയോഗിക്കുന്ന ടൂളുകളിൽ നിന്നും ട്രാഫിക്, അതിസുരക്ഷിതമായ പാസ് വേഡുകൾ, ഇമെയിലുകൾ, സോഷ്യൽ മിഡിയ അക്കൗണ്ട് വിവരങ്ങളും അതിലെ ഡാറ്റയുമെല്ലാം ഹാക്കർമാർക്ക് വീക്ഷിക്കാൻ കഴിയുന്നു. ഇത് ഹാക്കുചെയ്ത് ദുരുപയോഗം ചെയ്യാനും അവർക്ക് കഴിയുന്നുണ്ടെന്നും നോർടൻ പറയുന്നു.

സുരക്ഷിത വൈഫൈ എന്നവകാശപ്പെടുന്ന എല്ലാ നെറ്റ്‌വർക്കിലും തങ്ങളുടെ യഥാർത്ഥ സുരക്ഷ ഉറപ്പാക്കുന്നതാണ് നോർടൻ വൈഫൈ പ്രൈവസി ആപ്. വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് വഴി നടത്തുന്ന എല്ലാ ഡാറ്റ ചോർത്തലുകളും തടയാൻ ഈ ആപിനു കഴിയുമെന്ന് കമ്പനി വാദിക്കുന്നു. ഐഒഎസ്, ആൻഡ്രോയ്ഡ് എന്നീ പ്ലാറ്റ്ഫോമുളിൽ ആപ് പിന്തുണയ്ക്കുന്നു. സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നിരവധി ആപുകൾ മൊബൈലുകളിലും മറ്റും നമ്മൾ അറിയാതെ തന്നെ ഉപയോഗിക്കുന്നുണ്ട്. ഇത്തരം ആപുകളിലൂടെയുള്ള ഡാറ്റ ചോർത്തലും ഈ ആപ് വഴി തടയാൻ കഴിയും.

എന്നാൽ ആപ് സൗജന്യമായി ലഭ്യമല്ല. 30 യുഎസ് ഡോളറാണ് ആപിന്റെ വില. ഇത് ഏതെങ്കിലും യൂസർ ഡാറ്റയോ, ലോഗുകളോ എൻക്രിപ്ഷൻ കീകളോ നിരീക്ഷിക്കുകയോ സൂർക്ഷിക്കുകയോ ചെയ്യുന്നില്ല്ന്നതും ഇതിന്റെ പ്രത്യേകതയാണ്. ഉപയോക്താക്കളുടെ സ്വകാര്യത കാത്തു സൂക്ഷിക്കുക എന്നതിനെ ഞങ്ങൾ ഗൗരവത്തോടെ കാണുന്നുവെന്നും മറ്റുചില ആപുകൾ ചെയ്യുന്നത് പോലെ യൂസർ ഡാറ്റകൾ ചോർത്തി നൽകി പണം വാങ്ങുന്ന നടപടി തങ്ങൾക്കില്ലെന്നും നോർടൻ വക്താവ് വ്യക്തമാക്കുന്നു.