Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോട്ടോഷോപ് വാക്കാലുള്ള ആജ്ഞകള്‍ അനുസരിക്കുമോ?

Representative Image Representative Image

മൗസ്, കീബോര്‍ഡ്, ടച് അല്ലെങ്കിൽ സ്റ്റൈലസ് ഉപയോഗിച്ചുള്ള എഡിറ്റിങ് ആണ് ഇതുവരെ ഫോട്ടോഷോപ്പിൽ ചിത്രങ്ങൾ മിനുക്കാൻ ഉപയോഗിച്ചിരുന്നത്. എന്നാൽ വാക്കാലുള്ള ആജ്ഞകള്‍ (voice commands) ഫോട്ടോഷോപ് അനുസരിക്കുന്ന കാലം വരുന്നു എന്ന രീതിയിലാണ് പുതിയ റിപ്പോർട്ടുകൾ.

എന്നാൽ അത്തരം കമാന്‍ഡുകളിലൂടെ ചില പ്രാഥമിക എഡിറ്റിങ് മാത്രമേ ഇപ്പോൾ ചെയ്യാൻ സാധിക്കൂ. ഇതു സാധ്യമാക്കിയിരിക്കുന്നത് സിറിയെയും കോര്‍ട്ടാനയെയും പോലെയൊരു വോയ്‌സ് അസിസ്റ്റന്റിന്റെ സഹായത്താലാണ്. അഡോബിയുടെ യൂട്യൂബ് അക്കൗണ്ടിൽ അപ്‌ലോഡു ചെയ്തിട്ടുള്ള ചെറിയ വിഡിയോ ക്ലിപ്പാണ് ഫോട്ടോഷോപ്പില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന വാര്‍ത്തയുടെ ആധാരം.

വിഡിയോയില്‍ വോയ്‌സ് കമാന്‍ഡിലൂടെ ചിത്രത്തെ ക്രോപ്പു ചെയ്യുന്നതും റൊട്ടെയ്റ്റു ചെയ്യുന്നതും ഫെയ്‌സ്ബുക്കിൽ അപ്‌ലോഡു ചെയ്യുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്.

യാന്ത്രികമായ ഈ രീതി എഡിറ്റിങ് കലാകാരന്മാര്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടേക്കില്ല എങ്കിലും, ഫോട്ടോ ചിട്ടപ്പെടുത്തലിന്റെ സങ്കീര്‍ണ്ണതകളിലേക്കൊന്നും എത്തി നോക്കാൻ താത്പര്യമില്ലാത്തവര്‍ക്കും, ചെറിയ മിനുക്കുപണി നടത്തി തങ്ങളെടുത്ത ചിത്രം ഷെയറുചെയ്യൽ സാധ്യമാക്കും. ഐപാഡിലും മറ്റുമുള്ള ഫോട്ടോഷോപ് ആപ്പില്‍ ഈ വോയ്‌സ് കമാന്‍ഡ് പ്രതീക്ഷിക്കാം.
 

Your Rating: