Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളം വിക്കിപീഡിയക്ക് 14 വയസ്; ആഘോഷം കോഴിക്കോട്ട്

wikimalayalam

ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാളം പതിപ്പിന്റെ പതിനാലാം പിറന്നാള്‍ ദിനമായ ഡിസംബര്‍ 21 നോടനുബന്ധിച്ച് വിക്കിസംഗമോത്സവം നടത്തുന്നു. മലയാളം വിക്കിപീഡിയയുടെ പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും പൊതുജനങ്ങളും പങ്കെടുക്കുന്ന വാര്‍ഷിക സംഗമമായ വിക്കിസംഗമോത്സവം ഡിസംബര്‍ 19, 20 തീയതികളില്‍ കോഴിക്കോട് ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളേജിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

എംടി വാസുദേവൻ നായർ വിക്കിസംഗമോത്സവം ഉദ്ഘാടനം ചെയ്യും. മലയാളം വിക്കിപീഡിയയില്‍ നിലവിൽ 40,000-ല്‍ പ്പരം ലേഖനങ്ങളാണുള്ളത്. സ്വതന്ത്രവും സൗജന്യവുമായി പ്രസിദ്ധീകരിക്കുന്ന വിക്കിപീഡിയയില്‍ വ്യത്യസ്ത വിഷയങ്ങളില്‍ താൽപര്യമുള്ള സാധാരണക്കാരും പിന്നെ വിദഗ്ധരും ചേര്‍ന്ന് കൂട്ടായി ഓരോ ദിവസവും സൃഷ്ടിക്കുന്ന പുതിയ ലേഖനങ്ങളാണ്‌ ഇതിനെ കരുത്തുറ്റതാക്കുന്നത് .

ഈ ലേഖകര്‍ അഥവാ വിക്കി ഉപയോക്താക്കള്‍, വിക്കിസാങ്കേതിക വിദഗ്ധര്‍, വിക്കിമീഡിയപ്രവര്‍ത്തനങ്ങളില്‍ താൽപര്യമുള്ള പൊതുജനങ്ങള്‍ എന്നിവരെല്ലാം ചേരുന്ന വാര്‍ഷിക സമ്മേളനമാണ് വിക്കിസംഗമോത്സവം. ഉപകാരപ്രദമായ എന്തെങ്കിലും അറിവ് മാനവരാശിക്ക് പകരുവാന്‍ തയ്യാറായ ആർക്കും ഒരു വിക്കിപീഡിയനാവാം.

കേരള സർവകലാശാലാ മുൻ വൈസ് ചാൻസിലർ ഡോ. ബി. ഇക്ബാൽ, ഐടി@സ്കൂൾ പദ്ധതിയുടെ മുൻ ഡയറക്റ്ററും ഐടി വിദഗ്ധനുമായ കെ. അൻവർ സാദത്ത്, പ്രമുഖ ടെക്നോളജി എഴുത്തുകാരനായ വി.കെ ആദർശ്, വിശ്വപ്രഭ, വി.സി പൂക്കോയ തങ്ങൾ, ദിനേശ് കുമാർ, ലാലു മേലേടത്ത്, സുഹൈറലി, ഇർഫാൻ ഇബ്രാഹിം സേട്ട്, നേത ഹുസൈൻ, രൺജിത്ത് സിജി എന്നിവർ വിക്കിസംഗമോത്സവത്തിന് നേതൃത്വം നൽകും. വിക്കി കൂട്ടായ്മയെപ്പറ്റിയും, വിക്കിസംഗമോത്സവത്തെ സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ക്കായി http://ml.wikipedia.org/wiki/WP:WS2015 എന്ന സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.