ADVERTISEMENT

മഞ്ഞിന്റെ നാട്ടിലെ കാഴ്ചകൾ ആസ്വദിക്കാനായി സഞ്ചാരികളുടെ തിരക്കിലാണിപ്പാൾ മൂന്നാർ. മഞ്ഞിൽ പൊതിഞ്ഞ മൂന്നാര‍് പോലെ തണുപ്പിന്റെ പുതപ്പണിഞ്ഞിരിക്കുകയാണിപ്പോൾ ഉൗട്ടിയും. ഊട്ടിയിൽ അതിശൈത്യം തുടരുന്നു; താപനില മൈനസ് 2 ഡിഗ്രിയായി. ഊട്ടി ടൗണിലെ കാന്തൽ, തലക്കുന്ത എന്നിവിടങ്ങളിലാണു താപനില മൈനസ് രണ്ടിലെത്തിയത്. ഊട്ടി സസ്യോദ്യാനത്തിൽ ഇന്നലെ രാവിലെ രേഖപ്പെടുത്തിയ താപനില പൂജ്യമാണ്. 6 വർഷത്തിനുശേഷമാണു താപനില പൂജ്യത്തിനു താഴെ എത്തിയത്.

ഡിസംബറിൽ തുടങ്ങി ജനുവരി അവസാനത്തോടെ മഞ്ഞുവീഴ്ച കുറയുകയാണു പതിവ്. ഇക്കൊല്ലത്തെ കാലാവസ്ഥാമാറ്റം ജനജീവിതത്തെ പ്രയാസത്തിലാക്കി. രാവിലെ 10നു തണുപ്പു കുറയുകയും വൈകിട്ട് 4ന് അതിശൈത്യമാവുകയും ചെയ്യുന്ന രീതിയിലാണ് ഇപ്പോഴത്തെ കാലാവസ്ഥ. 

മഞ്ഞുവീഴ്ചയുടെ കാഠിന്യം കൂടുന്നതു കർഷകരെ ആശങ്കയിലാക്കി. ഊട്ടിയിൽനിന്നു 30 കിലോമീറ്റർ അകലെയുള്ള അവലാഞ്ചി, അപ്പർ ഭവാനി തുടങ്ങിയ സ്ഥലങ്ങളിൽ താപനില മൈനസ് 4 വരെ ആയി.

English Summary: Ooty as Temperature Drops to -2°C

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com