ബീഫ് റോസ്റ്റും ബീഫ് ഫ്രൈയും

Beaf fry
SHARE

മലയാളികളുടെ ബീഫ് പ്രേമം പ്രസിദ്ധമാണ്. ബീഫിന്റ  വിഭവങ്ങളോട് ഒരു പ്രത്യേക ഇഷ്ടമാണ് ഒട്ടുമിക്ക മലയാളികൾക്കും. ഗോദ സിനിമയിൽ ടൊവിനോ പറയുന്ന പോലെ.. "ഈ പൊറോട്ടയും ബീഫ് ഫ്രൈയും എന്നു പറയുന്നത് മലയാളികൾ വെറുമൊരു ഭക്ഷണമല്ല.. അത് ഒരു.. ഒരു.. വികാരമാണ്. മച്ചാ.. അതായത്... ബീഫ് നന്നായ് വാഷ് ചെയ്തിട്ട് അതിങ്ങനെ ചെറിയ ചെറിയ കഷ്ണങ്ങളാക്കിയിട്ട് മുറിക്കും. എന്നിട്ട് അതിൽ ഇച്ചിരി ഉപ്പ്, ഇച്ചിരി മുളക്പ്പൊടി, ഇച്ചിരി മഞ്ഞപ്പൊടി, കുറച്ച് പെപ്പർ ഇതൊക്കെയിട്ട് നന്നായിട്ട് മിക്സ് ചെയ്യും. ഇത് മിക്സ് ചെയ്തിട്ട്.. അതിങ്ങനെയിട്ട് വേവിക്കും.. ഇതിങ്ങനെ വെന്തുവരുമ്പോൾ കുറച്ച് മല്ലിപ്പൊടിയിട്ടിട്ട് വഴറ്റി വച്ചിരിക്കുന്ന വെളുത്തുള്ളിയിടും എന്നിട്ട് കുറച്ച് മസാലയിട്ടിട്ട് കുറച്ച് വെളിച്ചെണ്ണ അതിന്റെ മേൽ തളിച്ചിട്ട് മൂടിവയ്ക്കും. കുറച്ചു കഴിയുമ്പോൾ അതീന്നൊരു മണം വരും. അപ്പോൾ ഇങ്ങനെ തുറന്നിട്ട് തവികൊണ്ട് കുറച്ചു ബീഫ് റോസ്റ്റ് എടുത്ത് പ്ലേറ്റിലേക്ക് ഇട്ട്, നല്ല മുരിഞ്ഞ ഒരു പൊറോട്ടയെടുത്ത്... അതിൽ നിന്നും ചെറിയ പീസിങ്ങനെ കീറിയെടുത്ത് ചാറിൽ മുക്കി ഒരു ബീഫിന്റ കഷ്ണം പൊതിഞ്ഞെടുതിങ്ങനെ....കഴിച്ചാൽ.....' വിവരണം കേട്ടിരിക്കുന്നവരുടെ വായിൽ വെള്ളമൂറിക്കും.

ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും കുരുമുളകിന്റയും രുചികൂട്ടിൽ തയാറായ ബീഫ് റോസ്റ്റിലേക്ക് നല്ല വെളിച്ചെണ്ണയിൽ വറുത്തു കോരിയ തേങ്ങാകൊത്തും കൂടി ചേർക്കണം. എരിവിന്റ ലഹരിയെ തേങ്ങാകൊത്തിന്റ സ്വാദിൽ ലയിപ്പിക്കാം. വായിൽ വെള്ളമൂറിക്കുന്ന രുചി. കേരളത്തിൽ തട്ടുകട മുതൽ ചില നാടൻ ചായക്കടയിൽ വരെ നല്ലൊന്നാന്തരം ബീഫ് വെറൈറ്റികൾ ലഭ്യമാണ്. ഹോട്ടലുകളിലെല്ലാം ബീഫ് െഎറ്റംസ് തയാറാണെങ്കിലും വ്യത്യസ്ത രുചികൂട്ടിൽ നാവിനെ രസിപ്പിക്കുന്ന ബീഫിന്റ  വിഭവങ്ങൾക്കായി കോട്ടയത്തെ ചില ഹോട്ടലുകളെ പരിചയപ്പെടാം.

വീൽസ് റെസ്റ്ററെന്റ്

beef-pattichu-varathathu.jpg.image.784.410

ചൈനീസ് വിഭവങ്ങൾ ഉൾപ്പടെ മറ്റു വ്യത്യസ്തമായ വിഭവങ്ങള്‍ക്കും പേരകേട്ടതാണ് കോട്ടയം കഞ്ഞിക്കുഴിയിലെ വീൽസ് റെസ്റ്ററെന്റ‌്. വീൽസിൽ എത്തിയാൽ മിക്ക ഭക്ഷണപ്രിയരും ഒാര്‍ഡർ ചെയ്യുന്ന വിഭവങ്ങളിൽ ഒന്നാണ് ബീഫ് തേങ്ങാകൊത്തിട്ടത്. തേങ്ങാകൊത്തിന്റയും ചുവന്നമുളകിന്റയും രുചിയിൽ ഒരുമിക്കുന്ന ബീഫ് റോസ്റ്റിന്റ സ്വാദിനെ വർണനയിൽ ഒതുക്കാനാവില്ല. ബീഫ് വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും വീൽസ് റെസ്റ്ററെന്റിലെ  ബീഫ് തേങ്ങാകൊത്തിട്ടതിന്റ രുചി അറിയേണ്ടതുതന്നെയാണ്. മറ്റു ഹോട്ടലുകളിൽ നിന്നും വീൽസ് റെസ്റ്ററെന്റിൽ സ്ഥല സൗകര്യം കുറവാണെങ്കിലും സ്വാദൂറും വിഭവങ്ങൾക്കായി പരിഭവം കൂടാതെ ഭക്ഷണപ്രേമികൾ കാത്തിരിക്കുവാനും തയാറാണ്.

ഹോട്ടൽ അർക്കേഡിയ

beef-curry.jpg.image.784.410

കോട്ടയം നഗരത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടി പണിതുയർത്തിയ ഹോട്ടൽ അർക്കേഡിയയും ബീഫ് വിഭവങ്ങൾക്ക് പേരുകേട്ടതാണ്. ബ്രൈനിങ് ബീഫ്, നാരങ്ങ ബീഫ്, കുരുമുളക് ബീഫ്, ഹരിയലി ബീഫ് തുടങ്ങിയ രുചിയൂറും വിഭവങ്ങൾ ഇവിടുത്തെ സ്പെഷലാണ്. മസാലകൂട്ടുകളുടെ മണവും രുചിയും നിറഞ്ഞ ബീഫിന്റ വെറൈറ്റി രുചിക്കായി ഹോട്ടൽ അർക്കേഡിയിലേക്ക് പോകാം. കോട്ടയം ട്രാൻസ്പോർട്ട് ബസ്റ്റാൻഡിനു എതിര്‍വശത്താണ് ഹോട്ടൽ അർക്കേഡിയ.

ബെസ്റ്റ് ഹോട്ടൽ

540973050

റെസ്റ്ററെന്റിന്റയും ബേക്കറിയുടെയും കൂടിചേരലാണ് കോട്ടയം സെൻഡ്രൽ ജംഗ്ഷനിലെ ബെസ്റ്റ് ഹോട്ടൽ. ചരിത്രങ്ങൾ ഒരുപാട് പറയാനുണ്ട് ബെസ്റ്റ് ഹോട്ടലിന്. കേരളത്തിൽ ആദ്യമായി കേക്കുണ്ടാക്കി മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തിയതും ബെസ്റ്റ് ഹോട്ടൽ ആണെന്ന് അവകാശപ്പെടുന്നു. ബേക്കറി പലഹാരങ്ങൾ മാത്രമല്ല ബെസ്റ്റോട്ടലിലെ ബീഫ് ഫ്രൈക്കും ചപ്പാത്തിക്കും വൻ ഡിമാന്റാണ്. പലഹാരങ്ങളുടെ രുചി അറിഞ്ഞവർ ഭക്ഷണവിഭവങ്ങളുടെ സ്വാദറിയാനും എത്തുന്നതിലും കുറവില്ല.

ഇന്ത്യൻ കോഫീ ഹൗസ്

കേരളത്തിലെയും  ഇന്ത്യയിലെയും പ്രശസ്തമായ കോഫീ ഹൗസ്‌ ശൃംഖലയാണ്‌ ഇന്ത്യൻ കോഫീ ഹൗസ്‌. വീട്ടിലേക്ക് വരുന്ന അതിഥിയെപ്പോലെ 'രാജകീയമായി' സ്വീകരിച്ചിരുത്തി ഭക്ഷണം വിളമ്പുന്ന വേറിട്ട സംസ്‌കാരം, കാലം പിന്നിട്ടിട്ടും കൈവിടാത്ത ഗുണമേന്‍മ ഇതുതന്നെയാണ് കോഫി ഹൗസിനെ പ്രിയങ്കരമാക്കുന്നത്. ആദ്യകാലത്ത് വെജിറ്റേറിയന്‍ വിഭവങ്ങള്‍ക്ക് മാത്രമാണ് പ്രശസ്തമെങ്കിലും ഇപ്പോള്‍ ബീഫ് ഉള്‍പ്പെടെയുള്ള നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളും ധാരാളമുണ്ട്. കോട്ടയം ട്രാൻസ്പോർട്ട് ബസ്റ്റാൻഡിനു എതിര്‍വശത്തുള്ള ഇന്ത്യൻ കോഫീ ഹൗസിൽ എത്തിയാൽ തനി നാടൻ രുചിയുള്ള ബീഫ് ഫ്രൈ കിട്ടും. നല്ല ഭക്ഷണം കിട്ടുമെന്ന വിശ്വാസമാണ് ഇന്ത്യന്‍ കോഫിഹൗസുകളിലേക്ക് ആളുകളെ എത്തിക്കുന്നത്. ഇവിടെ രുചികൂട്ടാന്‍ അജിനാമോട്ടോ ഉള്‍പ്പെടെയുള്ള ഒരു ഫ്‌ലേവറുകളും ചേർക്കുന്നില്ല. തുച്ഛമായ വിലയിൽ ഗുണമേന്മയുള്ള ഭക്ഷണം കഴിച്ച് മടങ്ങാം.

 

ഷാലിമാർ റെസ്റ്റോറന്റ്

beef-istock3.jpg.image.784.410

നല്ല ചൂടു ബീഫ് കറിയും പൊറോട്ടയും ഒാർക്കുമ്പോള്‍ തന്നെ വായില്‍ കപ്പലോടും. ബീഫ് കറി മാത്രമല്ല ബീഫ് റോസ്റ്റ്, ബീഫ് ഫ്രൈ എന്നിങ്ങനെ നീളുന്നു. കോട്ടയം കോടിമതാ ഷാലിമാർ റെസ്റ്റ്റന്റിൽ എത്തിയാൽ ബീഫിന്റ രുചിഭേദങ്ങളെ രുചിച്ചറിയാം. ഇരുപത്തിയഞ്ചു വർഷത്തെ  പാരമ്പര്യത്തിന്റ പ്രൗഢിയിൽ ഉയർന്നു നിൽക്കുന്ന ഷാലിമാർ റെസ്റ്റോറന്റിലേക്ക് ബീഫ് കറിയുടെയും പൊറോട്ടയുടെയും സ്വാദറിയാൻ എത്തുന്ന ഭക്ഷണപ്രിയർക്ക് കണക്കില്ല. അപ്പം, ഇടിയപ്പം, പൊറോട്ട  ഇവയൊടൊപ്പം ബീഫ് കറിയും രാവിലെ മുതൽ തന്നെ വിളമ്പും. ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ശേഷം ബീഫ് ഫ്രൈയും തയാറാണ്. ബീഫ് ഫ്രൈക്ക് 110 രൂപയും ബീഫ് കറിക്ക് 100 രൂപ എന്ന നിരക്കിലുമാണ് ഇൗടാക്കുന്നത്.

 

മണിപ്പുഴ വൈശാലി റെസ്റ്റ്റന്റ്

‌കുരുമുളകു ചതച്ച് ചേർത്ത് നല്ല എരിവേടെ പാകപ്പെടുത്തുന്ന ഷാപ്പിലെ വിഭവങ്ങൾക്കെല്ലാം നാവിനെ ത്രസിപ്പിക്കുന്ന രുചിയെന്ന് പറയാതെ വയ്യ. ഷാപ്പിലെ ബീഫ് കറിക്കും ബീഫ് ഫ്രൈക്കും പ്രത്യേക സ്വാദാണ്. ഷാപ്പിലെ രുചികൂട്ടിൽ തയാറാക്കുന്ന ബീഫ്ക്കറിക്കും സവാളയും ഇഞ്ചിയും വെളുത്തുള്ളിയും കുരുമുളകുമൊക്കെ ചേർത്ത് വെളിച്ചെണ്ണയിൽ വഴറ്റിയെടുക്കുന്ന ബീഫ് റോസ്റ്റിനുമായി ഷാപ്പുകൾ തേടി പോകണ്ട. കോട്ടയം കോടിമാതയില്‍ മണിപ്പുഴ വൈശാലി റെസ്റ്റ്റന്റില്‍ എത്തിയാൽ ഉഗ്രൻ ബീഫ്കറിയും ബീഫ് റോസ്റ്റും ബീഫ് ഫ്രൈയുമൊക്കെ മനസ്സു നിറച്ച് കഴിക്കാം. മണിപ്പുഴ വൈശാലി റെസ്റ്റ്റന്റിന്റ മറ്റൊരു ഭക്ഷണശാല കോട്ടയം ശാസ്ത്രിറോഡിലും പ്രവര്‍ത്തിക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL NEWS
SHOW MORE
FROM ONMANORAMA