ADVERTISEMENT

ലണ്ടൻ മുംബൈ വിമാന സർവീസ് പുനരാരംഭിക്കാൻ എയർ ഇന്ത്യ. കോവിഡ്- 19 സാഹചര്യം കണക്കിലെടുത്ത്, മേയ് 17 മുതല്‍ മേയ് 31 വരെ ലണ്ടന്‍ ഹീത്രോ എയര്‍പോര്‍ട്ടില്‍ നിന്നു മുംബൈയിലേക്ക് വിമാന സര്‍വീസ് ഉണ്ടായിരിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിക്കുന്നത്. യാത്രക്കാര്‍ കോവിഡ് നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കണമെന്ന് എയർ ഇന്ത്യ അറിയിച്ചു.

കോവിഡ് -19 സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ യുകെ സർക്കാർ തീരുമാനത്തെത്തുടർന്ന് ഏപ്രിൽ 24 മുതൽ 30 വരെ ലണ്ടനിലേക്കുള്ള എല്ലാ വിമാനങ്ങളും എയർ ഇന്ത്യ നേരത്തെ റദ്ദാക്കിയിരുന്നു.

"ലണ്ടൻ ഹീത്രോയിൽ നിന്ന് മുംബൈയിലേക്ക് മെയ് 17 മുതൽ മെയ് 31 വരെ എയർ ഇന്ത്യ സർവീസ് നടത്തും. (18, 23, 25, 30 മെയ് ഒഴികെ). ഈ തീയതികളിൽ ഇതിനോടകം ബുക്ക് ചെയ്തവരും യാത്ര ചെയ്യാനുള്ള യാത്രക്കാർ അവരുടെ ബുക്കിങ് വീണ്ടും പരിശോധിക്കേണ്ടതുണ്ട്" എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു. 

എയർ ഇന്ത്യ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, ബുക്കിങ് ഓഫീസുകൾ, കോൾ സെന്റർ, അംഗീകൃത ട്രാവൽ ഏജന്റുമാര്‍ എന്നിവയിലൂടെ ബുക്കിങ് നടത്താം. യാത്ര തീരുമാനിക്കുന്നതിന് മുന്‍പ്, http://www.airindia.in/United-Kingdoms.htm എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് യുകെ സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച മാർഗനിർദ്ദേശങ്ങൾ വായിക്കേണ്ടതാണ്. ഇന്ത്യയിലേക്ക് പ്രവേശിക്കാനുള്ള യോഗ്യത ഉറപ്പുവരുത്തേണ്ടത് യാത്രക്കാരുടെ ഉത്തരവാദിത്തമായിരിക്കും. ഇക്കാര്യത്തിൽ എയർ ഇന്ത്യയ്ക്ക് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കില്ല.

ഇന്ത്യയിലെ കോവിഡ് -19 രണ്ടാം തരംഗ സാഹചര്യം കണക്കിലെടുത്ത് യുകെ ഇന്ത്യയെ ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് ഏപ്രിൽ 24 മുതൽ 30 വരെ ലണ്ടനിലേക്കുള്ള എല്ലാ വിമാനങ്ങളും എയർ ഇന്ത്യ നേരത്തെ റദ്ദാക്കിയിരുന്നു. എന്നാല്‍, യുകെയിലെയും അയർലണ്ടിലെയും പൗരന്മാര്‍ക്കും യുകെയിലെ സ്ഥിര താമസക്കാർക്കും രാജ്യത്ത് പ്രവേശിക്കാം.

യുകെ മാത്രമല്ല, യുഎസ്, ഓസ്‌ട്രേലിയ, ഹോങ്കോങ്, യുകെ, പാകിസ്ഥാൻ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളും ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉള്‍പ്പെടുത്തുകയും യാത്രാ നിരോധനവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

English Summary: Air India To Operate Flights From London To Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com