ADVERTISEMENT

സെലിബ്രേറ്റികളടക്കം മിക്ക സഞ്ചാരികളും ഇപ്പോൾ യാത്ര ചെയ്യുന്നത് മാലദ്വീപിലേക്കാണ്. ദ്വീപിലെ മനോഹരചത്രങ്ങളാണ് മിക്കവരും സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. ഇപ്പോഴിതാ

മാലദ്വീപിലെ അവധിക്കാല ആഘോഷ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് തെന്നിന്ത്യൻ താരസുന്ദരി ഹൻസിക മോട്വാനി. അമ്മ മോന, സഹോദരൻ പ്രശാന്ത് എന്നിവർക്കൊപ്പമാണ് താരം ഈ ദ്വീപ് രാജ്യത്ത് അവധിക്കാലം ആസ്വദിക്കുവാൻ എത്തിയിരിക്കുന്നത്. മാലദ്വീപിൽ വന്നിറങ്ങിയ ഉടനെ, താൻ കയറിയ സീപ്ലെയിനിനു മുന്നിൽ നിന്ന്  ഹൻസിക എടുത്ത ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ആകെ തരംഗമായിരിക്കുകയാണിപ്പോൾ.

ഈയടുത്ത് സാമന്ത, രാകുൽ പ്രീത്, കാജൽ അഗർവാൾ എന്നിവരും  അവിസ്മരണീയമായ അവധിക്കാലം ചെലവഴിക്കാൻ മാലദ്വീപിലേയ്ക്ക് പറന്നിരുന്നു. ഇവർക്ക് പിന്നാലെയാണ് ഹൻസികയുടെ തകർപ്പൻ എൻട്രി.

മാലദ്വീപ് കാണാൻ ഏറ്റവും നല്ല മാർഗം ഈ സീ പ്ലെയിന് മുകളിൽ നിന്ന് കൊണ്ടാണത്രേ,എന്നാണ് സീ പ്ലെയിന് മുന്നിൽ നിന്നുള്ള ചിത്രത്തിനൊപ്പം ഹൻസിക കുറിച്ചത്. ഈ ചിത്രത്തിന് ആയിരക്കണക്കിന് ആരാധകർ മറുപടിയും നൽകിയിട്ടുണ്ട്. അമ്മയ്ക്കും സഹോദരനും ഒപ്പം ഹൻസിക മാലദ്വീപില്‍ അടിച്ചുപൊളിക്കുകയാണ്. മാലദ്വീപിൽ വന്നിറങ്ങിയ ശേഷം നിരവധി ചിത്രങ്ങൾ താരം പങ്കിട്ടിരുന്നു.

മാലദ്വീപ് ടൂറിസത്തിന്റെ മികച്ച ആകർഷണങ്ങളിൽ ഒന്നാണ് സീ പ്ലെയിൻ റൈഡ്. ദ്വീപ് മുഴുവൻ ചുറ്റി  ആ നാടിന്റെ സൗന്ദര്യം മുഴുവൻ ആകാശത്തുനിന്ന് നോക്കി കാണാനും ഒപ്പം കടലിലൂടെ ഒരു യാത്രയും ഈ റൈഡിലൂടെ സാധ്യമാകും. ഇവിടെയെത്തുന്ന വിനോദസഞ്ചാരികളിൽ അധികവും സിപ്ലെയിൻ റൈഡ് തെരഞ്ഞെടുക്കാറുണ്ട്.

പ്രകൃതി സൗന്ദര്യം, അത്യാഢംബര റിസോർട്ടുകൾ, വൈറ്റ്-സാൻഡ് ബീച്ചുകൾ, നിരവധി ജല സാഹസങ്ങൾ എന്നിവയാൽ സമ്പന്നമായ മാലദ്വീപ് നാളുകളായി ഇന്ത്യൻ സെലിബ്രിറ്റികളുടെ അവധിക്കാല ലക്ഷ്യസ്ഥാനമായി മാറിയിരിക്കുന്നു. ബോളിവുഡ് മാത്രമല്ല, തെന്നിന്ത്യൻ സിനിമയിൽ നിന്നുള്ള നിരവധി താരങ്ങളും ഈ ഉഷ്ണമേഖലാ രാജ്യത്തേക്ക് പറന്നുയരുന്നു. ഈ വർഷം മാർച്ചിലും ഹൻസിക മാലദ്വീപിലെ ഒരു സ്വകാര്യ റിസോർട്ടിൽ വെക്കേഷൻ ആഘോഷിക്കാൻ പോയിരുന്നു. 

 

English Summar: Actress Hansika Motwani Vacation Trip to Maldives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com