ADVERTISEMENT

മാലദ്വീപില്‍ ന്യൂ ഇയര്‍ അടിച്ചു പൊളിച്ച് ബോളിവുഡ് നടി അനന്യ പാണ്ഡേ. ഇവിടെ നിന്നുള്ള മനോഹരമായ ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ അനന്യ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. '2020- ലെ അവസാനത്തേതും ഏറ്റവും മനോഹരവുമായ അസ്തമയ'മെന്ന അടിക്കുറിപ്പോടെ ഡോള്‍ഫിനുകള്‍ നീന്തുന്ന കടലിന്‍റെ വീഡിയോയുമുണ്ട്. ഇതോടൊപ്പം തന്നെ മനോഹരമായ മള്‍ട്ടികളര്‍ ഫ്ലോറല്‍ ടോപ്പും മിനി സ്കര്‍ട്ടും ഹാറ്റുമണിഞ്ഞ്‌ നില്‍ക്കുന്ന അനന്യയുടെ ചിത്രവുമുണ്ട്.

സ്നാക്സ് നിറഞ്ഞ പാത്രങ്ങള്‍ക്കരികില്‍ പിങ്ക് ബിക്കിനിയണിഞ്ഞ് ഇരിക്കുന്ന മറ്റൊരു ചിത്രവുമുണ്ട്. താഴെ മനോഹരമായ മരതകനീലനിറത്തില്‍ കടല്‍ കാണാം. മാലദ്വീപിലെ സണ്‍ സിയം ഇരു ഫുഷി ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടിലാണ് അനന്യ അവധിക്കാലം ആഘോഷിക്കുന്നത്.

അനന്യക്കൊപ്പം 'ഖാലി പീലി' എന്ന ചിത്രത്തില്‍ അഭിനയിച്ച സഹതാരവും ബോളിവുഡ് യുവനടനുമായ ഇഷാന്‍ ഖട്ടറും മാലിദ്വീപില്‍ നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നുണ്ട്. ഇരുവരെയും കഴിഞ്ഞ ബുധനാഴ്ച മുംബൈ എയര്‍പോര്‍ട്ടില്‍ ഒരുമിച്ചു കണ്ടിരുന്നു. അനന്യ താമസിക്കുന്ന അതേ സണ്‍ സിയം ഇരു ഫുഷി ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍ നിന്നുതന്നെയാണ് ഇഷാനും ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്യുന്നത്. എന്നാല്‍ ഇരുവരും ഒരുമിച്ചാണോ അവധിക്കാലം ആഘോഷിക്കുന്നത് എന്ന് വ്യക്തമല്ല. ഇരുവരും ഡേറ്റിങ്ങിലാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ബോളിവുഡ് താരങ്ങളുടെ പ്രിയങ്കരമായ ഒരു അവധിക്കാല ഡെസ്റ്റിനേഷനാണ് മാലിദ്വീപ്. കഴിഞ്ഞ വര്‍ഷം സോനാക്ഷി സിന്‍ഹ, രാകുല്‍ പ്രീത് സിംഗ്, നേഹ ധൂപിയ, താര സുതാരിയ, ടൈഗർ ഷ്രോഫ്, ദിഷ പട്ടാണി, തപ്‌സി പന്നു, വരുൺ ധവാൻ, എല്ലി അവ്രാം , മൗനി റോയ് തുടങ്ങി നിരവധി നടീനടന്മാര്‍ മാലിദ്വീപില്‍ നിന്നുള്ള അവധിക്കാല ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. തെന്നിന്ത്യന്‍ നടി കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ച്‌ലുവും മാലിദ്വീപിൽ മധുവിധു ആഘോഷിച്ച ചിത്രങ്ങളും ഓണ്‍ലൈനില്‍ വൈറലായിരുന്നു.

കോവിഡ് മൂലം ഏറെ നാളത്തെ ലോക്ഡൗണ്‍ കാലത്തിനു ശേഷം ഇക്കഴിഞ്ഞ ജൂലൈയിലാണ് മാലദ്വീപിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വീണ്ടും തുറന്നത്. സഞ്ചാരികള്‍ക്കായി ഇന്ത്യയും മാലദ്വീപും എയര്‍ ബബിള്‍ സൗകര്യം ഒരുക്കിയതിനാലും മറ്റു വിദേശ രാജ്യങ്ങളില്‍ യാത്രാനിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലും ഇക്കുറി പുതുവത്സരാഘോഷത്തിനായി നിരവധി സഞ്ചാരികള്‍ മാലദ്വീപിലേക്ക് ഒഴുകിയെത്തുന്നുണ്ട്. യാത്രക്ക് 72 മണിക്കൂര്‍ മുന്‍പേ എടുത്ത നെഗറ്റീവ് പിസിആര്‍ ഫലം കയ്യിലുള്ള സഞ്ചാരികള്‍ക്ക് മാലിദ്വീപ് സന്ദര്‍ശിക്കാം.

English Summary: Celebrity Travel Ananya Panday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com