ADVERTISEMENT

പണം വാരിയെറിഞ്ഞ്, ലോകത്ത് കിട്ടുന്ന എല്ലാ ലക്ഷ്വറിയും ആസ്വദിക്കാന്‍ പറ്റുന്ന നിരവധി യാത്രാകേന്ദ്രങ്ങള്‍ ലോകത്തുണ്ട്. മദ്യവും മദിരാക്ഷിയും മാത്രമല്ല, മനുഷ്യന്‍റെ വന്യമായ തൃഷ്ണകളെ തൃപ്തിപ്പെടുത്താനുള്ള സര്‍വ്വ കാര്യങ്ങളും ഇത്തരമിടങ്ങളില്‍ സര്‍വ്വസാധാരണമാണ്. ഇവയില്‍ നിയമപരമല്ലാത്ത കാര്യങ്ങളും പലപ്പോഴും ഉള്‍പ്പെട്ടേക്കാം. ഭൂമിയില്‍ പാപങ്ങളുടെ കൂട്ടത്തില്‍ നിര്‍വ്വചിക്കപ്പെടുന്ന എല്ലാ തരത്തിലുള്ള 'വിനോദ'ങ്ങളും നിറഞ്ഞ പത്തു രാജ്യങ്ങള്‍

1. ബെര്‍ലിന്‍, ജര്‍മനി

ലോകമഹായുദ്ധങ്ങളുടെ കെടുതികളിലൂടെ കടന്നുപോയെങ്കിലും ബെർലിനില്‍ ഇല്ലാത്ത പാപങ്ങള്‍ ഒന്നും തന്നെയില്ല! നഗരത്തിലെ ക്ലബ്ബുകളിൽ മയക്കുമരുന്ന്, ലൈംഗിക പാർട്ടികൾ എന്നിവയെല്ലാം സാധാരണമാണ്. സമയമോ കാലമോ ഒന്നും ഇവിടെ ഒരു പ്രശ്നമേയല്ല.

2. മക്കാവു, ചൈന

ചൈനയിലെ ലാസ് വേഗസ് ആണ് മക്കാവു. ചൂതുകളി പോലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെട്ട് ആളുകള്‍ പപ്പടം പൊടിക്കുന്നത് പോലെ കാശ് പൊടിച്ചു കളയുന്ന കാഴ്ച ഇവിടെ സര്‍വ്വസാധാരണമാണ്.

Macau--China
By Benny Marty/Shutterstock

33 കാസിനോകള്‍ ഒരു മേല്‍ക്കൂരക്ക് കീഴില്‍ അണിനിരത്തുന്ന വെനീഷ്യന്‍ മക്കാവു പോലെയുള്ള ഹോട്ടലുകള്‍ ഇതിനേറെ പേരു കേട്ടതാണ്. സർക്കാരിന്‍റെ  വരുമാനത്തിന്‍റെ 50% ചൂതാട്ടത്തില്‍ നിന്നാണ് ലഭിക്കുന്നത് എന്നതിനാല്‍ ടൂറിസ്റ്റ് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് ഈ വിനോദം. കുതിരപ്പന്തയമാണ് ഇവിടുത്തെ പണമൊഴുകുന്ന മറ്റൊരു വിനോദം.

3. മനാമ, ബഹ്റൈൻ

മിഡില്‍ ഈസ്റ്റും വിനോദങ്ങളും തമ്മില്‍ ചേര്‍ത്തു വെക്കാന്‍ മാനസികമായി അല്‍പ്പം ബുദ്ധിമുട്ട് തോന്നുന്നത് സ്വാഭാവികം, എന്നാല്‍ മനാമ അല്‍പ്പം വ്യത്യസ്തമാണ്! ഇവിടെയുള്ള മറ്റു നഗരങ്ങളെ അപേക്ഷിച്ച് അങ്ങേയറ്റം വര്‍ണ്ണാഭമാണ് മനാമയുടെ രാത്രികള്‍. മദ്യം ഇവിടെ നിയമപരമാണ്.  അതുകൊണ്ടുതന്നെ തൊട്ടടുത്ത നഗരങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ആഘോഷത്തിനായി ഇവിടേക്കെത്തുന്നു. 

4. ന്യൂ ഒര്‍ലീന്‍സ്, ലൂസിയാന, യുഎസ്എ

ബാച്ചിലര്‍ പാര്‍ട്ടികള്‍ക്ക് ന്യൂ ഒര്‍ലീന്‍സിനെക്കാള്‍ പറ്റിയ മറ്റൊരിടം അമേരിക്കയിലില്ല. സ്പോര്‍ട്സ് ബാറുകളും ലൈവ് സെക്സ് ഷോകളും സ്ട്രിപ് ക്ലബ്ബുകളും പോണ്‍ ഷോപ്പുകളുമാണ് ഈ നഗരത്തിലെങ്ങും. ബേര്‍ബണ്‍ സ്ട്രീറ്റ് ആണ് ഏറ്റവും പ്രസിദ്ധം.   

New-Orleans--Louisiana--USA
By GTS Productions/shutterstock

5. മോസ്കോ, റഷ്യ

ഉറക്കമില്ലാത്ത നഗരമാണ് മോസ്കോ. വേശ്യാവൃത്തി ഇവിടെ നിയമവിരുദ്ധമാണെങ്കിലും മോസ്കോ നഗരത്തിലെങ്ങും അതുമായി ബന്ധപ്പെട്ട എല്ലാ 'ആക്റ്റിവിറ്റി'കളും വളരെ സജീവമാണ്. 'ടോച്ച്ക' എന്ന് പേരുള്ള വേശ്യ ചന്തകളും  നൈറ്റ് ക്ലബ്ബുകളും സ്ട്രിപ് ക്ലബ്ബുകളുമെല്ലാം ടൂറിസ്റ്റുകളെ വല വീശിപ്പിടിക്കാന്‍ സദാ സജ്ജമാണ്.

6. റിയോ ഡി ജെനീറോ, ബ്രസീല്‍

വേശ്യാലയങ്ങള്‍ നിയമപരമാണ് ഇവിടെ. അതുകൊണ്ടുതന്നെ റിയോ ഡി ജെനീറോയില്‍ ഇവ ധാരാളം കാണാം. ബീച്ചുകളിലും മറ്റും നഗ്നരായി നടക്കുന്ന ആളുകളും ഇവിടെ ഒരു സ്ഥിരം കാഴ്ചയാണ്.

Rio-de-Janeiro--Brazil
By Maarten Zeehandelaar/shutterstock

7. ലാസ് വേഗാസ്, നെവാഡ, യുഎസ്എ

പാപനഗരങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രശസ്തവും ഒന്നാം നിരയില്‍ വരുന്നതുമായ നഗരമാണ് ലാസ് വേഗാസ്. പാര്‍ട്ടികളും ചൂതാട്ടവുമെല്ലാം ഇടതടവില്ലാതെ നടന്നുകൊണ്ടേയിരിക്കുന്ന, ലോകത്തെ മിക്കവാറും എല്ലാ സഞ്ചാരികളുടെയും തന്നെ സ്വപ്നനഗരം. വേശ്യാവൃത്തി നിയമവിരുദ്ധമായതിനാല്‍ 'എസ്കോര്‍ട്ട് സര്‍വീസ്' എന്ന ഓമനപ്പേരിട്ടാണ് 'ബിസിനസ്' നടത്തുന്നത്.

ഇതുകൊണ്ടുമാത്രം ഉപജീവനം നടത്തുന്ന നിരവധിപ്പേര്‍ ലാസ് വേഗാസിലുണ്ട്. സെക്സും ചൂതാട്ടവുമൊന്നും താല്‍പ്പര്യം ഇല്ലാത്തവര്‍ക്ക് മെഷീന്‍ ഗണ്‍ പോലെയുള്ളവ ഉപയോഗിച്ച് ഷൂട്ട്‌ ചെയ്യുന്ന തരം വിനോദങ്ങളും ഉണ്ട്!

Las-Vegas--Nevada--USA
By Steve Rosset/shutterstock

8. ആംസ്റ്റര്‍ഡാം, നെതര്‍ലന്‍ഡ്‌സ്‌

യൂറോപ്പിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നാണ് ആംസ്റ്റര്‍ഡാം. വിവിധ ഇനങ്ങളിലുള്ള കഞ്ചാവുകള്‍ വില്‍ക്കുന്ന കോഫീ ഷോപ്പുകള്‍ ഇവിടെയെങ്ങും കാണാം. ചില്ലുകൂടുകള്‍ക്കുള്ളില്‍ വേശ്യകളെ അണിനിരത്തുന്ന റെഡ് ലൈറ്റ് ഡിസ്ട്രിക്റ്റും ലൈവ് സെക്സ് ഷോകളും ആംസ്റ്റര്‍ഡാമില്‍ പ്രസിദ്ധമാണ്.

9. ടിജ്വാന, മെക്സിക്കോ

പോകുന്നതിനു മുന്‍പ് രണ്ടുതവണ ആലോചിക്കേണ്ട നഗരങ്ങളില്‍ ഒന്നാണ് മെക്സിക്കോയിലെ ടിജ്വാന. ഇവിടത്തെ റെഡ്-ലൈറ്റ് ഡിസ്ട്രിക്റ്റായ ലാ സോന നോർട്ടെ യു‌എസ് അതിർത്തിക്കടുത്താണ്. ഇവിടെയുള്ള പ്രദേശവാസികള്‍ അത്ര മര്യാദക്കാരല്ല. സ്ട്രിപ് ക്ലബ്ബുകളും ബാറുകളും വേശ്യലയങ്ങളും ലൈവ് സെക്സ് ഷോകളുമെല്ലാം ഇവിടെ നിരവധിയുണ്ട്. മാത്രമല്ല, മയക്കുമരുന്ന്, മനുഷ്യക്കടത്ത് മുതലായ കുറ്റകൃത്യങ്ങളും സാധാരണമാണ്.

10. പട്ടായ, തായ്‌ലാന്‍ഡ് 

പണച്ചിലവിന്‍റെ കാര്യത്തില്‍ അല്‍പ്പം ആശ്വാസമുള്ള നഗരമാണ് പട്ടായ. ലൈംഗിക പാർട്ടികളും മദ്യവും പാര്‍ട്ടികളുമെല്ലാം ഇവിടെ സാധാരണമാണ്. വാക്കിംഗ് സ്ട്രീറ്റിലാണ് രാത്രിജീവിതം കേന്ദ്രീകരിച്ചിരിക്കുന്നത്. ഗോ ഗോ ബാറുകളും വേശ്യലയങ്ങളും ഗെയിമുകളും ഡിസ്ക്കോകളുമെല്ലാം ഇവിടെ ധാരാളമുണ്ട്.

Thailand

English Summary: The 10 Sin Cities in the World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com