റഫ്രിജറേറ്ററിനുള്ളില്‍ ഭക്ഷണം സൂക്ഷിക്കുന്നത് ഇങ്ങനെ വേണം

content-mm-mo-web-stories content-mm-mo-web-stories-pachakam 669sej78jup87cr19utf5gdoeh complete-guide-to-storing-food-in-the-fridge content-mm-mo-web-stories-pachakam-2023 5rjrdb79062d2dl29dj7nm5heu

റഫ്രിജറേറ്ററിനുള്ളില്‍ സാധനങ്ങള്‍ ചുമ്മാ അങ്ങ് കുത്തിക്കയറ്റിയാല്‍ പോരാ, ഉള്ളില്‍ അവ എങ്ങനെ സംഭരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഭക്ഷണസാധനങ്ങളുടെ പുതുമ.

Image Credit: Canva

റഫ്രിജറേറ്ററിനുള്ളില്‍ ഓരോ ഭക്ഷണവും സൂക്ഷിക്കാന്‍ ഒരു ക്രമമുണ്ട് ഏറ്റവും എളുപ്പത്തിൽ സാധനങ്ങള്‍ എടുക്കാവുന്ന ഇടമാണ് റഫ്രിജറേറ്ററിന്‍റെ മുകളിലെ ഷെൽഫ്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കഴിച്ച് തീര്‍ക്കാനുള്ള ഭക്ഷണങ്ങൾ സംഭരിക്കുന്നതിനാണ് ഈ ഭാഗം

Image Credit: Canva

റഫ്രിജറേറ്ററിന്‍റെ മധ്യഭാഗം പാലുൽപ്പന്നങ്ങൾ, മുട്ട എന്നിവ സൂക്ഷിക്കാൻ ഉപയോഗിക്കണം.

Image Credit: Canva

താഴെയുള്ള ഷെല്‍ഫില്‍ മാംസം, മത്സ്യം എന്നിവ സൂക്ഷിക്കാം. അവ മറ്റേതെങ്കിലും ഭക്ഷണവുമായി സമ്പർക്കം പുലർത്തുന്നില്ലെന്ന് ഉറപ്പാക്കുക.

Image Credit: Canva

എല്ലാ ആധുനിക റഫ്രിജറേറ്ററുകള്‍ക്കും താഴെ ഡ്രോയറുകൾ കാണാം. ഇവ അസംസ്കൃത ഭക്ഷണങ്ങൾ സൂക്ഷിക്കാൻ മാത്രമുള്ളതാണ്. ഇതിൽ പഴങ്ങളും പച്ചക്കറികളും സൂക്ഷിക്കാം

Image Credit: Canva

റഫ്രിജറേറ്ററിന്‍റെ ഡോർ ഷെൽഫുകളില്‍ ജ്യൂസ് പായ്ക്കുകൾ, ജാം കുപ്പികൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിങ്ങനെയുള്ളവ സൂക്ഷിക്കാം.

Image Credit: Canva