ഇഞ്ചി പ്രശ്നക്കാരനാണോ? 'അധികമായാൽ അമൃതും വിഷം'.

content-mm-mo-web-stories content-mm-mo-web-stories-pachakam gf9pl4bj506nn0olg89relme2 content-mm-mo-web-stories-pachakam-2023 6hipquk1o0s3o8npkg10vi54ma is-consuming-too-much-ginger-making-you-unhealthy

പ്രതിരോധശേഷി വർധിപ്പിക്കാൻ ഇഞ്ചി ബെസ്റ്റാണ്.

Image Credit: Canva

ഇഞ്ചി കഴിക്കുന്നത് ശരീര ഭാരം കുറയാനും സഹായിക്കുന്നു. എന്നാൽ കൂടിയ അളവിൽ ഇഞ്ചി കഴിക്കുന്നതു ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കും.

Image Credit: Canva

ഭക്ഷണത്തിനു ശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചി കഴിക്കുന്നത് വായുക്ഷോഭത്തെ ചെറുക്കാൻ സഹായിക്കുമെങ്കിലും കൂടിയ അളവിൽ കഴിക്കുന്നത് വയറിൽ ആസിഡ് ഉല്പാദനം വർധിപ്പിക്കും

Image Credit: Canva

ഇഞ്ചിയിൽ രക്തത്തെ നേർപ്പിക്കുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടുതൽ അളവിൽ ഇഞ്ചി ശരീരത്തിലെത്തുന്നതിന്റെ ഫലമായി രക്തം കട്ടപിടിക്കുന്നതിനെ ബാധിക്കാനിടയുണ്ട്.

Image Credit: Canva

ഇഞ്ചിയുടെ അമിതമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയ്ക്കുന്നു.

Image Credit: Canva

കൂടിയ അളവിൽ പച്ച ഇഞ്ചി കഴിച്ചാൽ ചിലരിൽ വായ്ക്ക് എരിച്ചിലുണ്ടാക്കും. എപ്പോഴും മിതമായ അളവിൽ മാത്രം കഴിക്കാൻ ശ്രമിക്കുക.

Image Credit: Canva

രാവിലത്തെ ചായ, ചെറുതായി നുറുക്കിയ ഇഞ്ചി ചേർത്തു തിളപ്പിച്ച വെള്ളത്തിൽ തയാറാക്കാം.

Image Credit: Canva