ഓറഞ്ചിനൊപ്പം ഇവ കഴിക്കരുത്; ശ്രദ്ധിക്കാം

79d85rusjtcu0bhr1uf9l4n206 content-mm-mo-web-stories content-mm-mo-web-stories-pachakam 1m040lq7532b4h9bbq3r71pr8i content-mm-mo-web-stories-pachakam-2023 foods-you-should-never-eat-with-oranges

ഓറഞ്ചിനോപ്പം പാലോ പാലുല്പന്നങ്ങളോ കഴിക്കാതിരിക്കാം. ഇവയൊരുമിച്ചു കഴിച്ചാൽ ദഹനക്കേട്, നെഞ്ചെരിച്ചൽ പോലുള്ളവ അനുഭവപ്പെടാനിടയുണ്ട്

Image Credit: Canva

തക്കാളിയിലും ഓറഞ്ചിലും വിറ്റാമിൻ സിയും മറ്റു പോഷകങ്ങളും ഒരുപോലെ അടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ രണ്ടുതരത്തിലുള്ള അസിഡിക് ഭക്ഷണങ്ങൾ ഒരുമിച്ചു കഴിക്കരുത്

Image Credit: Canva

വാഴപ്പഴത്തിനൊപ്പം ഓറഞ്ച് കഴിക്കുന്നതും നല്ലതല്ല. ഉദര സംബന്ധമായ അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ച് വയറിനു വല്ലായ്കയുള്ളവരെ ഇത് സാരമായി തന്നെ ബാധിക്കും.

Image Credit: Canva

ഓറഞ്ചിനോപ്പം ധാന്യങ്ങൾ കഴിക്കുന്നതും ഒഴിവാക്കണം. ഇവയൊരുമിച്ചു കഴിക്കുന്നത് ദഹന പ്രക്രിയയെ തടസ്സപ്പെടുത്തും.

Image Credit: Canva

മസാലകൾ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഓറഞ്ചിനൊപ്പം കഴിക്കാതിരിക്കാം. അൾസർ പോലുള്ള അസുഖങ്ങൾ ഉള്ളവർക്ക് അത് മൂർച്ഛിക്കാനും വയറു വേദനയ്ക്കുമെല്ലാം സാധ്യതയുണ്ട്.

Image Credit: Canva

എണ്ണയിൽ വറുത്തതും കൊഴുപ്പ് കൂടുതലായി അടങ്ങിയിട്ടുള്ളതുമായ ഭക്ഷണം ഒരിക്കലും ഓറഞ്ചിനോപ്പം ശീലമാക്കാതിരിക്കാം. ദഹനം സുഗമമാകുകയില്ലെന്നു മാത്രമല്ല, അസ്വസ്ഥകൾക്കുമിടയാക്കും.

Image Credit: Canva

ഓറഞ്ചിനൊപ്പം കാപ്പി കഴിക്കുന്നത് നെഞ്ചെരിച്ചൽ പോലുള്ള പ്രശ്‌നങ്ങളിലേയ്ക്കു നയിക്കും.

Image Credit: Canva

മദ്യം, സോഡ പോലുള്ളവ ഓറഞ്ചിനൊപ്പം ഉപയോഗിക്കാതിരിക്കാം. അലർജിയും വയറുവേദനയുമുണ്ടാകാനിടയുണ്ട്.

Image Credit: Canva