ഏതൊക്കെ നട്സ് കഴിക്കണമെന്നും അവയെങ്ങനെ ശാരീരികാരോഗ്യത്തെ സഹായിക്കുമെന്നും നോക്കാം.

health-benefits-of-nuts content-mm-mo-web-stories content-mm-mo-web-stories-pachakam content-mm-mo-web-stories-pachakam-2023 pch0dbnivu3sgf0vs0cqe6v2s 68gi5t176i92hkl44ehn3no55n

ബദാം

പ്രോട്ടീനിനാൽ സമ്പന്നമാണ് ബദാം. ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിനുകൾ പ്രധാനമായും വിറ്റാമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പ്, ധാതുക്കളായ മഗ്നീഷ്യം, ഫോസ്‌ഫറസ്‌ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു

Image Credit: Canva

ഈന്തപ്പഴം

ഈന്തപ്പഴം മികച്ചൊരു ഊർജ്ജദായക വസ്തുവാണ്. ഈന്തപ്പഴം ഇടനേരങ്ങളിൽ ഒരു സ്നാക്ക് ആയോ അല്ലാത്ത പക്ഷം സ്മൂത്തികളിലോ ഡെസേർട്ടുകളിലോ മധുരത്തിനായോ ഉപയോഗിക്കാവുന്നതാണ്.

Image Credit: Canva

ഉണക്കമുന്തിരി

വലിയ അളവിൽ ഇരുമ്പും പൊട്ടാസ്യവും ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു.പല വിഭവങ്ങളിലും മധുരത്തിന് പകരമായും കേക്കുകളിൽ ഒരു പ്രധാന കൂട്ടായുമൊക്കെ ഉപയോഗിക്കാറുണ്ട്.

Image Credit: Canva

ഉണക്ക അത്തിപ്പഴം

ദഹനത്തെ സഹായിക്കുന്ന നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് അത്തിപ്പഴം. സിറിയലുകളിലും യോഗേർട്ടിലും അല്ലാത്ത പക്ഷം ഇടനേരങ്ങളിൽ സ്നാക്കായും കഴിക്കാം

Image Credit: Canva

ആപ്രിക്കോട്ട്

മധുരമുള്ളതു കൊണ്ട് തന്നെ പഞ്ചസാരയ്ക്ക് പകരമായി ഡെസ്സേർട്ടുകളിലോ സലാഡുകളിലോ ചേർക്കാവുന്നതാണ്. ചെറിയ കഷ്ണങ്ങളായി മുറിച്ചതിനു ശേഷം സാലഡുകളിൽ ഉപയോഗിക്കാം.

Image Credit: Canva

വാൾനട്ട്

ഉയർന്ന അളവിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള വാൾനട്ട് കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് അത്യുത്തമമാണ്. ദിവസവും ഒരു കൈപിടി അളവിൽ വാൾനട്ട് കഴിക്കുന്നത് ആരോഗ്യത്തിനു ഗുണകരമാണ്.

Image Credit: Canva