Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാർമിളയുമായുള്ള വിവാഹം , സത്യം ഇതാണ് ; കിഷോർസത്യ

kishore ചാർമിളയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നു ഞാൻ പറഞ്ഞിട്ടില്ല. വിവാഹാഭ്യർത്ഥനയും നടത്തിയിട്ടില്ല. അടിവാരം എന്ന സിനിമയിൽ ഞാൻ അസിസ്്റ്റന്റ് ആയി ജോലി ചെയ്യുന്ന സമയത്താണ് അവരെ പരിചയപ്പെടുന്നത്.

ചാർമിളയ്ക്ക് ചിലപ്പോൾ ഞാൻ ഭർത്താവായിരുന്നിരിക്കാം. പക്ഷെ എനിക്ക് ചാർമിള ഒരിക്കലും ഭാര്യ ആയിരുന്നില്ല. ഇത്തരത്തിലുള്ള പ്രചാരണം കേട്ടു മടുത്തു. ഇനി വയ്യ. സത്യങ്ങൾ ഞാനും തുറന്നു പറയാൻ പോവുകയാണ്.– താൻ വിവാഹം ചെയ്തു വഞ്ചിച്ചുവെന്നും ജീവിതത്തിൽ തന്നെയാണ് ഏറ്റവും വെറക്കുന്നതെന്നും പറഞ്ഞു ചാർമിള ഒരു ചാനലിന് നൽകിയ അഭിമുഖത്തോടു ‘വനിത ഓൺലൈനി’ലൂടെ പ്രതികരിക്കുകയായിരുന്നു കിഷോർ സത്യ. ഞാനും അവരും വിവാഹിതരായിരുന്നില്ല. വിവാഹം എന്നു പറയുന്നത് രണ്ട് വ്യക്തികൾ പരസ്പരവും രണ്ട് വീട്ടുകാർ തമ്മിലുള്ള ഒത്തുചേരലുമാണ്. അതുകൊണ്ടുതന്നെ മരിക്കും എന്നു ഭീഷണിപ്പെടുത്തി വിവാഹ രജിസ്‌റ്ററിൽ ഒപ്പീടിച്ചത് വിവാഹമാകുമോ.? – കിഷോർ ചോദിക്കുന്നു.  

ചാർമിളയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നു ഞാൻ പറഞ്ഞിട്ടില്ല. വിവാഹാഭ്യർത്ഥനയും നടത്തിയിട്ടില്ല. അടിവാരം എന്ന സിനിമയിൽ ഞാൻ അസിസ്്റ്റന്റ് ആയി ജോലി ചെയ്യുന്ന സമയത്താണ് അവരെ പരിചയപ്പെടുന്നത്. ബാബു ആന്റണിയുമായുള്ള ബന്ധം തകർന്നതിനു ശേഷം ഞരമ്പ് മുറിച്ചു ജീവനൊടുക്കാൻ ശ്രമിച്ച അവരോട് ഞാൻ മാത്രമല്ല സിനിമയിലെ മറ്റ് അണിയറപ്രവർത്തകരെല്ലാം വളരെ സൗഹാർദപരമായാണ് പെരുമാറിയത്. പക്ഷേ അവർക്ക് എന്നോട് അതിരു കവിഞ്ഞൊരു അടുപ്പം തോന്നി. സിനിമ പായ്ക്കപ്പ് ആപ്പോൾ എന്നോട് അവരെ വിവാഹം ചെയ്യണമെന്ന് നിർബന്ധിച്ചു. ബാബു ആന്റണി ഉപേക്ഷിച്ച് പോയ തന്നോട് ‘നോ’ എന്ന് പറയരുതെന്നു പറഞ്ഞ് അവർ പൊട്ടിക്കരയുകയായിരുന്നു. ഒരു തരം സൈക്കിക് അവസ്ഥയിൽ പെരുമാറിയ അവരോടം അപ്പോൾ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ എനിക്ക് കഴിയുമായിരുന്നില്ല.

അഭിനയമോ പ്രശസ്തിയോ ഒന്നും അന്ന് എന്റെ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. ജീവിക്കാനുള്ള ഓട്ടത്തിൽ യുഎഇയിലെ ഒരു എഫ്എമ്മിൽ ജോലി കിട്ടിയ ഞാൻ പെട്ടെന്നു പോകാനുള്ള തീരുമാനമെടുത്തു. ഇതറിഞ്ഞ ചാർമിള വയലന്റായി. വീണ്ടും അവർ ആത്മഹത്യാ ഭീഷണി മുഴക്കി. അവരുടെ അച്ഛനും വിളിച്ചു. പോകുന്നകിന് മുമ്പ് ഒരിക്കലെങ്കിലും മകളെ കാണണം എന്ന് എന്നോട് ആവശ്യപ്പെട്ടു. അല്ലെങ്കിൽ തനിക്ക് മകളെ നഷ്ടമാകും എന്നു പറഞ്ഞ് അദ്ദേഹം പൊട്ടിക്കരഞ്ഞു. അത് കേട്ട് ഞാൻ എന്റെ ചെന്നൈയിലെ സുഹൃത്തിനെയും ഭാര്യയെയും ഇക്കാര്യം അറിയിച്ചു.

അവരോടൊപ്പം ചാർമിളയെ കാണാൻ തീരുമാനിച്ചു. വീട്ടിൽ ചെന്ന എന്നെ ചാർമിളയുടെ വീട്ടുകാർ കുടുക്കി. ഉടൻ വിവാഹം ചെയ്തില്ലെങ്കിൽ മരിച്ചു കളയും എന്നാണ് നേരിൽ കണ്ടപ്പോൾ ചാർമിള ഭീഷണി മുഴക്കിയത്. ഉടൻ വിവാഹം രജിസ്്റ്റർ ചെയ്യണം എന്ന‌ു വാശിപിടിച്ചു. എന്റെ വീട്ടുകാർ ഇതിന് സമ്മതിക്കില്ല എന്നും വിവാഹം കഴിക്കാൻ തയ്യാറല്ലെന്നും ഞങ്ങൾ പറഞ്ഞെങ്കിലും ചാർമിള വഴങ്ങിയില്ല. താൻ മരിക്കുമെന്നും എന്ന ജീവിക്കാൻ അനുവദിക്കില്ല എന്നും അവർ വെല്ലുവിളിച്ചു. വിവാഹ രജിസ്റ്ററിൽ തൽക്കാലം ഒന്ന് ഒപ്പിട്ടു പെയാക്കൊള്ളൂ എന്ന് അവരുടെ പിതാവും പറഞ്ഞു. 22 വയസ് മാത്രമാണ് അന്ന് എനിക്ക് പ്രായം. ഗൾഫ് യാത്ര മുടങ്ങുമോ എന്നു ഭയന്ന് ഞാൻ അവരുടെ ആവശ്യത്തിന് വഴങ്ങി. എതിർത്താൽ ജോലി നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു എനിക്ക്.

വാർത്തയുടെ പൂർണ്ണരൂപം വായിക്കാം

Your Rating: