Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്തുന്ന കെട്ടിടത്തിൽ നിന്ന് മകനെ വലിച്ചെറിഞ്ഞ് അച്ഛൻ ; കുഞ്ഞിനെ കൈപ്പിടിയിലൊതുക്കി അഗ്നിശമനസേനാംഗം

catch-baby കെട്ടിടത്തിനു മുകളിൽ നിന്നു അച്ഛൻ താഴേക്കിട്ട കുഞ്ഞിനെ സുരക്ഷിതമായി കൈയിലേന്തുന്ന അഗ്നിശമനസേനാംഗം.

ഹൃദയം ഒരു നിമിഷം നിലച്ചു പോയപോലെ തോന്നും ഈ ദൃശ്യങ്ങൾ കണ്ടാൽ. കത്തുന്ന കെട്ടിടത്തിൽ നിന്നു കുഞ്ഞിനെ രക്ഷിക്കാൻ അവനെ താഴേക്കു വലിച്ചെറുയുകയല്ലാതെ വേറെ മാർഗമൊന്നും ആ അച്ഛന്റെ മുന്നിലില്ലായിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും അവൻ താഴെവീഴുമ്പോൾ അവിടെ അവനെ കൈയിലൊതുക്കാൻ ഒരു അഗ്നിശമനസേനാംഗം ഉണ്ടായിരുന്നു. ഒട്ടും പതറാതെ സംയമനം പാലിച്ചുകൊണ്ട് അദ്ദേഹം ആ കുഞ്ഞിനെ ക്യാച്ച് ചെയ്തു. 

ജോർജിയയിൽ നടന്ന സംഭവം കാമറയിൽ പകർത്തിയത് ഒരു പ്ലംബറാണ്. ''കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ഒരു കുഞ്ഞു താഴെ വീഴുന്നതും പരുക്കുകളൊന്നും പറ്റാതെ അഗ്നിശമനസേനാംഗം അവനെ കൈയിലേന്തുന്നതും ശ്വാസമടക്കിപ്പിടിച്ചാണ് ഞാൻ കണ്ടു നിന്നത്. താഴേക്കു വീഴുന്ന കുഞ്ഞിനെ ഒരു ഫുട്ബോൾ ക്യാച്ച് ചെയ്ത ലാഘവത്തോടെയാണ് അദ്ദേഹം കൈയിലേന്തിയത്''- പ്ലംബറായ ലാറി കാർട്ടർ പറയുന്നു. 

'' അതൊരു ചെറിയ കുട്ടിയായിരുന്നു കെട്ടിടത്തിൽ തീ പടരുന്നതിൽ പരിഭ്രമിച്ച് അവന്റെ അച്ഛൻ അവനെയുംകൊണ്ട് ജനാലയുടെ അടുത്തെത്തി. കുഞ്ഞിനെ എത്രയും പെട്ടന്നു താഴെയെത്തിക്കാൻ അദ്ദേഹത്തിന്റെ മുന്നിൽ മറ്റു മാർഗങ്ങളൊന്നുമില്ലായിരുന്നു. ജനാലവഴി അദ്ദേഹം കുഞ്ഞിനെ താഴേക്കിട്ടു. ആ സമയത്ത് അവിടെയുള്ള ഏതു അഗ്നിശമനസേനാംഗവും ചെയ്യുന്ന പ്രവൃത്തിയേ അപ്പോൾ ഞാനും ചെയ്തുള്ളൂ. നമ്മൾ കുഞ്ഞിനെ പിടിക്കുമെന്ന ധാരണയിലല്ലേ ആ അച്ഛൻ ധൈര്യത്തോടെ കുഞ്ഞിനെ താഴേക്കു വിടൂ. ആ വിശ്വാസം ഞാൻ സംരക്ഷിച്ചു''. അഗ്നിശമനസേനാംഗമായ റോബർട്ട് സട്ടൻ പറയുന്നു. ''ഞങ്ങൾക്ക് ഇതിനുള്ള പരിശീലനമൊക്കെ ലഭിച്ചിട്ടുണ്ട്. മാത്രവുമല്ല എനിക്കും രണ്ടു കുഞ്ഞുങ്ങളുണ്ട്. അപ്പോൾ ആ കുഞ്ഞിന്റെ ആ സമയത്തെ മാനസീകാവസ്ഥയും അവൻറെ അച്ഛന്റെ മാനസീക സമ്മർദ്ദവുമെല്ലാം അളക്കാനെനിക്കു കഴിയും''.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിൽ ഏറെ സന്തോഷിക്കുന്നത് അഗ്നിശമനസേനാവിഭാഗത്തിന്റെ തലവനാണ്. എത്ര കഠിന പരിശ്രമവും പരിശീലനവും നടത്തിയാണ് അഗ്നിശമനസേനാംഗങ്ങൾ രക്ഷാ പ്രവർത്തനം നടത്തുന്നതെന്ന് ആളുകൾക്ക് ഈ ദൃശ്യങ്ങളിലൂടെ മനസ്സിലാക്കാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.