Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോക്ടർമാർ വിധിച്ചത് 3 ദിവസത്തെ ആയുസ്സ് ; ഇപ്പോൾ ഇവർക്ക് വയസ്സ് 16, അത്ഭുതപ്പെടുത്തും ഈ സയാമീസ് ഇരട്ടകളുടെ കഥ

twins ലുപീറ്റയും കാരമെനും.

അരയ്ക്കു മുകളിൽ രണ്ടു ശരീരമായി പിറന്നു വീണ സയാമീസ് ഇരട്ടയെകണ്ട് ഡോക്ടർമാർ വിധിയെഴുതി. മൂന്നു ദിവസത്തിൽ കൂടുതൽ ഇവർ ജീവിക്കില്ല. എന്നാൽ ദൈവത്തിന്റെ തീരുമാനം മറിച്ചായിരുന്നു. ഇപ്പോൾ ഇവർക്ക് 16 വയസ്സ്. അമേരിക്കയിലെ ന്യൂവിൽഫോർഡ് സ്വദേശികളായ സയാമീസ് ഇരട്ടകൾക്കു പറയാൻ ഒരുപാടു വിശേഷങ്ങളുണ്ട്. ഒരു ശരീരമാണെങ്കിലും രണ്ടുപേരുടെയും സ്വഭാവത്തിൽ വൈരുധ്യങ്ങൾ മാത്രമാണുള്ളതെന്നാണ് ലുപീറ്റ എന്നും കാരമെൻ എന്നും പേരുള്ള പെൺകുട്ടികൾ പറയുന്നത്.

ശരീരത്തിലെ ഭൂരിഭാഗം അവയവങ്ങളും പരസ്പരം പങ്കുവെച്ചാണ് ഇവർ ജീവിക്കുന്നത്. ഓംഫലോപാഗസ് ട്വിൻസ് എന്ന വിഭാഗത്തിലാണ് ഈ സയാമീസ് ഇരട്ടകൾ പെടുന്നത്. ഇരുവർക്കും കൂടി ഒരു ജോഡി കാലുകൾ മാത്രമാണുള്ളത്. വലതുകാൽ കാരമെൻ നിയന്ത്രിക്കുമ്പോൾ ഇടതുകാൽ നിയന്ത്രിക്കുന്നത് ലുപിറ്റയാണ്. ഒരു ഹൃദയവും ഒരു വയറും മാത്രമുള്ള ഇവർക്ക്  ശ്വാസകോശം കൈകകൾ എന്നീ അവയവങ്ങൾ രണ്ടെണ്ണം വീതമുണ്ട്.

വ്യത്യസ്ത സ്വഭാവമുള്ളവരാണെങ്കിലും പരസ്പരം ശസ്ത്രക്രിയയിലൂടെ വേർപിരിയുന്നതിനെക്കുറിച്ച് ഇവർക്ക് ചിന്തിക്കാൻ പോലുമാവില്ല. തന്നെയുമല്ല ശരീരത്തിന്റെ പ്രധാന അവയവങ്ങളെല്ലാം പങ്കുവയ്ക്കപ്പെടുന്നതുകൊണ്ട് ശസ്ത്രക്രിയ സങ്കീർണ്ണമായിരിക്കുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഇരുവർക്കുമുള്ളതിനാൽ തൽക്കാലം ശസ്ത്രക്രിയയെക്കുറിച്ച് ആലോചിക്കേണ്ട എന്നു തന്നെയാണ് ഇവരുടെ കുടുംബത്തിന്റെയും അഭിപ്രായം.