Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമാന്ത നാഗാർജുനയ്ക്കയച്ച വാട്ട്സ്ആപ്പ് ചാറ്റ് വൈറൽ

nagarjuna-samantha നാഗാർജുന, സമാന്ത.

ഭാവി അമ്മായി അച്ഛന് ഭാവി മരുമകൾ അയച്ച വാട്ട്സ്ആപ്പ് സന്ദേശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. നാഗാർജുന തന്നെയാണ് സമാന്തയുടെ സന്ദേശം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. നാഗാർജുനയുടെ മകൻ നാഗചൈതന്യയുടെ പുതിയ ചിത്രത്തിന്റെ ട്രെയിലർ കണ്ട സന്തോഷത്തിലാണ് സമാന്ത നാഗചൈതന്യയ്ക്ക് സന്ദേശമയച്ചത്.

നാഗചൈതന്യയുടെ പുതിയ ചിത്രമായ  രാരണ്ടോ വെടുക ചുതത്തിന്റെ ട്രെയിലർ കണ്ട സന്തോഷം പങ്കുവെച്ചുകൊണ്ടും ചിത്രത്തിന്റെ ട്രെയിലറിനെക്കുറിച്ച് വളരെ പോസിറ്റീവായ പ്രതികരണങ്ങൾ പങ്കുവെച്ചുകൊണ്ടുമാണ് സമാന്ത സന്ദേശമയച്ചത്.

സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും നിരവധി ആരാധകർ അതു റിട്വീറ്റ് ചെയ്യുയും ചെയ്തു. ചിത്രത്തിന്റെ ട്രെയിലറും നാഗചൈതന്യയും നന്നായിട്ടുണ്ടെന്നായിരുന്നു സമാന്തയുടെ സന്ദേശം.