Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് ആ പിറന്നാൾ കുട്ടി ; ഗൗരിഖാൻ പങ്കുവെച്ച അതിമനോഹര ചിത്രം കാണാം

suhana ഗൗരിഖാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സുഹാനയുടെ ചിത്രം.

ബോളിവുഡിന്റെ കിങ്ഖാന്റെ ജീവന്റെ ജീവനായ സുഹാനയുടെ പിറന്നാൾ ദിനത്തിലാണ് മകളുടെ അതിസുന്ദരമായ ഒരു ചിത്രം ഗൗരിഖാൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഷാരൂഖാന്റെയും ഗൗരിഖാന്റെയും രണ്ടാമത്തെ മകളാണ് സുഹാന. ഇവരുടെ മൂത്ത മകൻ ആര്യൻ വിദേശത്ത് പഠിക്കുകയാണ്. ഇളയ മകൻ അബ്രാമിന് അഞ്ചുവയസ്സാണ് പ്രായം. അച്ഛനെപ്പോലെ മകളും സിനിമിലേക്കു വരണമെന്നാണ് കിങ്ഖാന്റെ ആരാധകരുടെ അഭിലാഷം.

എന്നാൽ പഠനത്തിനുശേഷം മകൾക്ക് തീവ്രമായ അഭിലാഷമുണ്ടെങ്കിൽ അവൾ സിനിമയിലേക്കു വന്നോട്ടെയെന്നാണ് കിങ് ഖാന്റെ അഭിപ്രായം. അഭിയരംഗത്തേക്കുള്ള മകളുടെ കടന്നു വരവിനെപ്പറ്റി ഷാരൂഖിനു പറയാനുള്ളതിതാണ്. ''എന്റെ കഠിനാധ്വാനത്തേക്കാൾ അഞ്ചുമടങ്ങ് അധികം കഠിനാധ്വാനം ചെയ്യാൻ അവൾ തയാറാണെങ്കിൽ എന്റെ പ്രതിഫലത്തേക്കാൾ കുറവു പ്രതിഫലം കിട്ടുമ്പോഴും അവൾക്കതു സന്തോഷത്തോടെ സ്വീകരിക്കാൻ കഴിയുമെങ്കിൽ സിനിമയോടു അത്രയ്ക്കു പാഷനുണ്ടെങ്കിൽ മാത്രം അവൾ സിനിമയിലേക്ക് കടന്നുവന്നോട്ടെ. കാരണം കാലം മാറിയാലും അഭിനേത്രികൾക്ക് നായകന്റേതു സമാനമായ പ്രതിഫലം കിട്ടുമോ എന്ന കാര്യത്തിൽ സംശയമാണ്. ഇപ്പോൾ എന്തായാലും പഠനത്തിൽ ശ്രദ്ധിക്കാനാണ് ഞാൻ അവളോടു പറയുന്നത്''.

ധീരുഭായി അംബാനി ഇന്റർനാഷണൽ സ്കൂളിൽ പഠിക്കുന്ന സുഹാനയ്ക്കും സഹോദരൻ ആര്യനെപ്പോലെ വിദേശത്തുപോയി പഠിക്കണമെന്നാണ് ആഗ്രഹം. സ്കൂളിലെ പരിപാടികൾക്കിടയിൽ സിൻഡ്രല്ലയുടെ കഥ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച് അഭിനയത്തിലെ കൈയടക്കം തെളിയിച്ചിട്ടുണ്ട് സുഹാന. സിൻഡ്രല്ലയായുള്ള സുഹാനയുടെ പ്രകടനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.