Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധ്യയുടെ ആ ചിത്രത്തിനു പിന്നിലെ കഥവെളിപ്പെടുത്തി ഐശ്വര്യ

aiswarya-aradhya ഐശ്വര്യയും മകൾ ആരാധ്യയും.

കാമറക്കണ്ണുകളെ പേടിയോടെ കണ്ട് അമ്മയുടെ ചുമലിൽ മുഖമൊളിപ്പിച്ച കുഞ്ഞ് ആരാധ്യയെ ആരാധകർ ഇപ്പോഴും മറന്നു കാണില്ല. എന്നാൽ ഇക്കുറി അമ്മയോടൊപ്പം കാൻഫിലിംഫെസ്റ്റിവെലിനെത്തിയപ്പോൾ വളരെ സൗഹൃദത്തോടെയാണ് കുഞ്ഞു രാജകുമാരി പെരുമാറിയത്. ആരാധ്യയുടെ ഈ മാറ്റത്തിൽ ഏറെ ആഹ്ലാദിക്കുന്നതും അമ്മ ഐശ്വര്യ തന്നെയാണ്. കാൻഫിലിംഫെസ്റ്റിവെലിൽ പങ്കെടുക്കാൻ എയർപോർട്ടിലെത്തിയ ഐശ്വര്യയുടെയും ആരാധ്യയുടെയും ചിത്രങ്ങൾ വളരെപ്പെട്ടന്നു തന്നെ വൈറലായിരുന്നു.

അതിലൊരു ചിത്രത്തിൽ ആരാധ്യ ആരെയോ നോക്കി കൈവീശുന്ന ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടപ്പോൾ ഒരു അമ്മയുടെ ആകാംക്ഷയോടെ ഐശ്വര്യ കുഞ്ഞിനോടു ചോദിച്ചു. എയർപോട്ടിൽ വെച്ച് നീ ആരെയാണ് കൈ വീശി അഭിവാദ്യം ചെയ്തതെന്ന്. അവളുടെ മറുപടി തന്നെ ചിരിപ്പിച്ചുവെന്നാണ് ഐശ്വര്യ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. താൻ ആരെയും നോക്കി കൈ വീശിയതല്ലെന്നും. ദയവായി ചിത്രങ്ങളെടുക്കരുതെന്ന് അമ്മയുടെ ആരാധകരോട് അപേക്ഷിക്കുകയായിരുന്നുവെന്നുമാണ് ആരാധ്യ പറഞ്ഞ മറുപടി.

മറ്റുചിലപ്പോൾ ഒരു സെൽഫിയെടുക്കട്ടേയെന്ന ചോദ്യവുമായി ആരാധകരെത്തുമ്പോൾ ഈ ചിത്രത്തിൽ ഞാൻ വേണ്ടല്ലോ അല്ലേ അമ്മേ എന്നവൾ കൊഞ്ചി ചോദിക്കുമെന്നും ഐശ്വര്യ പറയുന്നു. ചിലനേരത്ത് ഫോട്ടോബോംബുമായി ആളുകളെ ഞെട്ടിക്കുന്ന പതിവും അവൾക്കുണ്ട്. ആളുകൾ കൂടുമ്പോഴും കാമറയുടെ ഫ്ലാഷ് മിന്നുമ്പോഴും എങ്ങനെ പെരുമാറണമെന്നൊന്നും ഞാൻ അവളെ പഠിപ്പിച്ചിട്ടില്ല. വീടിനു പുറത്തിറങ്ങുമ്പോഴും പൊതുസ്ഥലങ്ങളിൽവെച്ചും ആളുകൾ ചിത്രങ്ങളെടുക്കുമെന്നൊക്കെ ഇപ്പോൾ അവൾക്കു മനസ്സിലാവുന്നുണ്ടെന്നും ഐശ്വര്യ പറയുന്നു.

പതിനഞ്ചുവർഷമായി കാൻ ഫിലിംഫെസ്റ്റിവെലിലെ സ്ഥിരം സാന്നിധ്യമാണ് ഐശ്വര്യ. ആദ്യം ജൂറി അംഗം പിന്നീട് പ്രമുഖ കോസ്മെറ്റിക് ബ്രാൻഡിനെ പ്രതിനിധീകരിച്ച് ഐശ്വര്യ കാനിലെ റെഡ്കാർപ്പറ്റിലെത്തി ആരാധകരെ അതിശയിപ്പിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് വർഷമായി കുഞ്ഞു ആരാധ്യയെയും കൂട്ടിയാണ് ഐശ്വര്യ കാനിലെത്തുന്നത്. സംഗീതം പോലെ താൻ മേയ്ക്കപ്പും ആസ്വദിക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെയാണ് പ്രമുഖ കോസ്മെറ്റിക് ബ്രാൻഡിനെ പ്രതിനിധീകരിച്ച് കാനിലെ സ്ഥിരം സാന്നിധ്യമാകുന്നതെന്നും ഐശ്വര്യ പറയുന്നു. ജീവിതത്തിൽ നമ്മളെല്ലാവരും നിറങ്ങളെ ഇഷ്ടപ്പെടുന്നു. സർഗ്ഗാത്മകതയെ കൂടുതൽ മിഴിവുള്ളതാക്കാൻ നിറങ്ങളുടെ വകഭേദങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട്. മെയ്ക്കപ്പിൽ അതു ഫാഷനാണ്. അതുമാത്രമാണ് വ്യത്യാസം ഐശ്വര്യ പറഞ്ഞു നിർത്തുന്നു.