Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യ വിളിച്ചത് ''കിങ്'' എന്ന് ; പക്ഷേ ആ വിളിയിൽ സേവാഗ് ഹാപ്പി അല്ല

Sehwag-with-his-wife സേവാഗ് ഭാര്യയ്ക്കൊപ്പം.

ഒരു രാജാവിനെപ്പോലെ ഭർത്താവിനെ പരിഗണിക്കുന്ന ഭാര്യയെ കിട്ടാൻ ഭാഗ്യം ചെയ്യണം എന്നാൽ മുൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗിന് ഭാര്യയുടെ ആ പരിഗണന അത്ര ഇഷ്ടപ്പെട്ടില്ല. തന്റെ ഇഷ്ടക്കേടിനെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ടു സേവാഗ് പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. 

ഭാര്യയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറയുന്നതിങ്ങനെ '' എന്റെ ഭാര്യ എനിക്കു നൽകിയിരിക്കുന്ന ടൈറ്റിൽ കിങ്ങ് എന്നാണ്. പക്ഷെ ഞാനതിനെ ചെസ് കളിയോട് ഉപമിക്കാനിഷ്ടപ്പെടുന്നു. ചെസിൽ രാജാവിന് ഒരു സമയത്ത് ഒരു തവണയേ ചുവടുവയ്ക്കാൻ കഴിയൂ. പക്ഷെ രാഞ്ജിക്കാണെങ്കിലോ അവർക്കിഷ്ടമുള്ളതെല്ലാം ചെയ്യാൻ അവകാശമുണ്ട്''.

സേവാഗിന്റെ തമാശ നിറഞ്ഞ ആ ട്വിറ്റർ പോസ്റ്റ് ആരാധകർക്ക് ക്ഷ പിടിച്ചു. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം നിരവധിപേർ അതു റിട്വീറ്റ് ചെയ്തു. സേവാഗിന്റെ തമാശ ആസ്വദിക്കുകയും അതേസമയം തന്നെ അതിനു കുറിക്കുകൊള്ളുന്ന മറുപടികൊടുക്കുകയും ചെയ്യുന്നുണ്ട് ആരാധകരിൽ ചിലർ. ചെസ് കളിയിൽ രാഞ്ജി നടത്തുന്ന എല്ലാ ശ്രമങ്ങളും രാജാവിനെ സംരക്ഷിക്കാനാണ് എന്നായിരുന്നു ചിലർ നൽകിയ മറുപടി.