Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗികതയെപ്പറ്റി അമ്മയോടു തുറന്നു പറഞ്ഞ് മകൾ; എട്ടു ലക്ഷത്തിലധികം കാഴ്ചക്കാരുമായി ഒരു വിഡിയോ

mother-daughter-talk 'ഖാനേ മേം ക്യാ ഹെ' എന്ന ഹ്രസ്വചിത്രത്തിൽ നിന്ന്. ചിത്രത്തിന് കടപ്പാട് ; യുട്യൂബ്.

ലൈംഗിക ജീവിതത്തിലെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചോ ലൈംഗികസംതൃപ്തിയെക്കുറിച്ചോ സ്ത്രീകൾക്കു തുറന്നു പറയാൻ അനുവാദമില്ലാത്ത തലമുറയിൽ നിന്ന് ഏറെ ദൂരം മുന്നോട്ടു സഞ്ചരിച്ചവരാണ് ഇന്നത്തെ യുവത്വം. ലൈംഗികത എന്നത് ഏകപക്ഷീയമായ ഒരു കാര്യമല്ലെന്നും പങ്കാളികൾക്കിരുവർക്കും അതിൽ തുല്യപങ്കാളിത്തം വേണമെന്നും ചിന്തിക്കുന്നവരാണ് ഇന്നത്തെ പെൺകുട്ടികൾ.

സ്വന്തം അമ്മയോട് ലൈംഗിക കാര്യങ്ങളെക്കുറിച്ചു തുറന്നു സംസാരിക്കാൻ എത്ര പെൺകുട്ടികൾ തയാറാവും?. എന്നാൽ  ബ്ലഷ് ആന്‍ഡ് ഛോട്ടി പ്രൊഡക്ഷന്‍സ് കമ്പനി നിര്‍മ്മിച്ച 'ഖാനേ മേം ക്യാ ഹെ' എന്ന ഹ്രസ്വചിത്രത്തിന്റെ നായികാകഥാപാത്രങ്ങളായ അമ്മയും മകളും തുറന്നു പറയുന്നത് ലൈംഗികതയെക്കുറിച്ചാണ്. സമൂഹത്തിന്റെ സദാചാരക്കണ്ണുകളെ മറയ്ക്കാനെന്നോണം ലൈംഗികത എന്ന വാക്ക് പ്രത്യക്ഷമായി ഉപയോഗിക്കാതെയാണ് ഇരുവരുടെയും സംസാരം.

പാചകം, മസാല, കുക്കർ വിസിൽ ഇതിനോടൊക്കെയാണ് തന്റെ ലൈംഗികാഭിരുചികളെ മകൾ ഉപമിക്കുന്നത്. എന്തുപാചകം ചെയ്യണമെന്ന് തീരുമാനിക്കുന്നത് കുടുംബത്തിലെ പുരുഷനാണെന്ന് അമ്മ പരാതി പറയുമ്പോൾ എന്നും ഒരേവിഭവങ്ങൾ തന്നെ വിളമ്പാതിരിക്കാൻ സ്ത്രീകൾക്കും അവകാശമുണ്ടെന്ന് മകൾ വ്യക്തമാക്കുന്നു. അതിലൂടെ അവൾ അമ്മയോടു പറയാനാഗ്രഹിച്ചതിതാണ്. സമൂഹത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ടു തന്നെ ദാമ്പത്യജീവിതം ജീവിച്ചു തീർക്കാം. പക്ഷെ അതെത്രത്തോളം സുന്ദരമാണെന്നു തീരുമാനിക്കേണ്ടത് രണ്ടു വ്യക്തികൾ മാത്രമാണ്. അവിടെ ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കുമെല്ലാം തുല്യപ്രാധാന്യമാണുള്ളത് എന്നുമാണ്.