Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൺപതുകളിലെ ചിത്രം പങ്കുവെച്ച് കരിഷ്മ; കുഞ്ഞനിയത്തിക്ക് പിറന്നാൾ സർപ്രൈസ്

kareena-karishma

അഭിനയത്തിലെ മികവുകൊണ്ടു മാത്രമല്ല വ്യക്തിബന്ധങ്ങൾ ഊഷ്മളമായി നിലനിർത്തുന്നതുകൊണ്ടു കൂടിയാണ് കരീനയെ ആളുകൾ ഇത്രയധികം സ്നേഹിക്കുന്നതെന്നു ആരാധകർക്ക് മനസ്സിലായത് അവരുടെ പിറന്നാൾ ദിനത്തിലാണ്. കുടുംബത്തിലെയും സൗഹൃദക്കൂട്ടങ്ങളിലെയും ഒട്ടുമിക്ക ആളുകളും കരീനയോടപ്പം ചിലവഴിച്ച സുന്ദരനിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അവർക്ക് പിറന്നാൾ ആശംസകൾ നേർന്നത്.

കുഞ്ഞനിയത്തിക്കും ഉറ്റക്കൂട്ടുകാരിക്കും പിറന്നാൾ ആശംസകൾ എന്ന അടിക്കുറിപ്പോടെ കരീനയുടെ മുതിർന്ന സഹോദരി കരിഷ്മ പങ്കുവെച്ചത് ഇരുവരുടെയും എൺപതുകളിലെ ചിത്രമാണ്. ഇച്ചിരി കള്ളത്തരവും ഒത്തിരികുസൃതിയുമുള്ള ഭാവങ്ങളോടു കൂടിയ ചിത്രം ആരുടെയും മനം കവരും. ചേച്ചിയുടെ പിന്നാലെ ഉറ്റകൂട്ടുകാരും കരീനയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പിറന്നാൾ ആശംസകൾ നേർന്നതും സന്തോഷം പ്രകടിപ്പിച്ചതും.

പ്രിയ ബേബോയ്ക്ക് പിറന്നാൾ ആശംസകൾ എന്ന അടിക്കുറിപ്പോടെ കരീനയെ ചുംബിക്കുന്ന ഒരു ചിത്രമാണ് ഉറ്റകൂട്ടുകാരി അമൃത അറോറ പങ്കുവെച്ചത്. എനിക്കുണ്ടെന്നു ഞാനാഗ്രഹിക്കുന്ന കൂടെപ്പിറപ്പിന് പിറന്നാൾ ആശംസകൾ എന്നായിരുന്നു സംവിധായകനും സുഹൃത്തുമായ കരൺ ജോഹറിന്റെ ആശംസ. ഫ്രണ്ട്സ് ഫോർ എവർ എന്ന അടിക്കുറിപ്പോടെയാണ് കരീനയ്ക്കൊപ്പമുള്ള കൊളേജ്കാല ചിത്രങ്ങൾ മനീഷ് മൽഹോത്ര പങ്കുവെച്ചത്.