Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഷണക്കുറ്റത്തിന് അറസ്റ്റിലായ അമ്മയ്ക്ക് പൊലീസിന്റെ സർപ്രൈസ്

theresa-west-police ചിത്രത്തിന് കടപ്പാട്; ഫെയ്സ്ബുക്ക്.

മോഷണക്കുറ്റത്തിനു പൊലീസിന്റെ പിടിയിലായ ശേഷം സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയ അമ്മയ്ക്കായി പൊലീസ് ഉദ്യോഗസ്ഥർ ഒരുക്കിയത് ഗംഭീര സർപ്രൈസ് ആണ്. നോർത്ത് കരോലിനയിലെ പൊലീസ് ഉദ്യോഗസ്ഥരാണ് മനുഷത്വത്തിന്റെ പേരിൽ ആ അമ്മയോട് നന്മചെയ്തത്. 44 വയസ്സുകാരിയായ തെരേസ വെസ്റ്റിന് മൂന്നു മക്കളുണ്ട്. തലച്ചോറിന് ക്ഷതം പറ്റിയതിനാൽ ഇപ്പോൾ ആ അമ്മയ്ക്ക് ജോലിക്കൊന്നും പോകാൻ സാധിക്കുന്നില്ല.

മോഷണം കുറ്റമാണെന്നെനിക്കറിയാം. ഞാൻ ചെയ്യുന്നതൊന്നും ശരിയല്ലെന്നും. പക്ഷേ മൂന്നു ദിവസമായി എന്റെ കുഞ്ഞുങ്ങൾ പട്ടിണിയാണ്. അവരുടെ വിശക്കുന്ന വയറിനെക്കുറിച്ചോർത്തു പോയപ്പോൾ മോഷ്ടിച്ചു പോയതാണ്. തന്നെ അറസ്റ്റു ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് കരഞ്ഞുകൊണ്ട് ആ അമ്മ പറഞ്ഞു. അറസ്റ്റിലായ അമ്മ ജാമ്യത്തിലിറങ്ങി വീട്ടിലെത്തിയപ്പോഴാണ് ശരിക്കും ഞെട്ടിപ്പോയത്.

വീട്ടിലെ ഫ്രി‍ഡ്ജിൽ നിറയെ ആഹാരപദാർഥങ്ങൾ നിറച്ചുവെച്ചിരിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ നന്മകണ്ട ആ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് അവരോട് നന്ദി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ അത്ര ക്രൂരന്മാരൊന്നുമല്ലയെന്ന് പറഞ്ഞുകൊണ്ടാണ് പൊലീസ് ഡിപ്പാർട്ട്മെന്റ് ഈ നന്മയുടെ കഥ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.