Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലാൻ ആ സ്വപ്നം അയാൾക്കൊരു കാരണമായി ; ആയുസ്സിന്റെ ബലംകൊണ്ട് രക്ഷപെട്ട ഭാര്യയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

Representative Image Representative Image

മദ്യപിച്ചു ലക്കുകെട്ടു കണ്ട ഒരു സ്വപനത്തിന്റെ പേരിൽ ആരെങ്കിലും ഭാര്യയെ കൊല്ലാൻ തയാറാകുമോ? എന്നാൽ ഈ 49വയസ്സുകാരൻ അതിനും മടിച്ചില്ല. ആയുസ്സിന്റെ ബലംകൊണ്ടുമാത്രം രക്ഷപെട്ട ഭാര്യ ഇപ്പോൾ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. പെൻസിൽവാനിയയിലെ കൊനാർഡ് റുഡൽവെജ് ആണ് ഒരു സ്വപ്നത്തിന്റെ പേരിൽ ഭാര്യയെ കൊല്ലാൻ മുതിർന്നത്.

ഭാര്യ തന്നെ ചതിക്കുന്നത് സ്വപ്നം കണ്ടുവെന്നാരോപിച്ചാണ് അയാൾ അവരെ കൊല്ലാൻ ശ്രമിച്ചത്. അച്ഛൻ അമ്മയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതുകണ്ടു പരിഭ്രാന്തയായ മകൾ ഇടപെട്ടതോടെയാണ് കൊലപാതകശ്രമം പരാജയപ്പെട്ടത്. മകളെയും അയാൾ പൊതിരെ ഉപദ്രവിച്ചെങ്കിലും ആ കുട്ടിയുടെ ബുദ്ധിപൂർവമായ നീക്കമാണ് അമ്മയുടെ ജീവൻ രക്ഷിച്ചത്.

കൊലപാതകശ്രമത്തിൽ നിന്ന് അച്ഛനെ പിന്തിരിക്കുന്ന അവസരത്തിൽത്തന്നെ പൊലീസിനു ഫോൺചെയ്യുകയും അലറിവിളിച്ച് അയൽക്കാരെ കൂട്ടുകയും ചെയ്തതോടെയാണ് കുട്ടിയുടെ അച്ഛൻ കൊലപാതകശ്രമത്തിൽ നിന്നു പിന്മാറിയത്. ഗുരുതരമായി പരുക്കേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും. കൊലപാതകശ്രമത്തിന് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Your Rating: