Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയായില്ലെങ്കിൽ നീ അനുഭവിക്കണം!

Representative image ആൺമക്കൾ വിവാഹം കഴിച്ചുകൊണ്ട് വരുമ്പോൾ അവരുടെ ഭാര്യമാർ ഗർഭം ധരിച്ചില്ലെങ്കിൽ കുറ്റവാളികളാക്കപ്പെടുന്നത് മിക്കപ്പോഴും സ്ത്രീകൾ തന്നെയാകും. ഇവിടെ ആദ്യ വേട്ടക്കാരൻ അമ്മായിയമ്മമാർ തന്നെയാകും. ഭർത്താക്കന്മാരും ഒട്ടും പുറകിലല്ല.

ഒരു സ്ത്രീ പൂർണയാകുന്നത് അമ്മയാകുമ്പോഴാണ് എന്ന വാചകങ്ങൾ ആരാണ് അവളുടെ ചിന്തകളിലേയ്ക്കും ഓർമ്മകളിലേയ്ക്കും കടത്തി വിട്ടു സ്ത്രീയെ തെറ്റിദ്ധരിപ്പിച്ചത്? അമ്മയാകാത്ത പെൺകുട്ടികൾ ശപിക്കപ്പെട്ടവരും അപശകുനങ്ങളും ആകുന്ന സാഹചര്യങ്ങൾ ഇപ്പോഴും മനുഷ്യരിൽ നിന്നും കടന്നു പോയിട്ടില്ല. ഒരു സ്ത്രീയോട് ഏറ്റവും സന്തോഷം തോന്നിയ സന്ദർഭം ഏതെന്ന ചോദ്യത്തിന് കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട മറുപടികൾ തന്നെയാകും ലഭിക്കുകയും.എന്നാൽ കുഞ്ഞ് എന്ന വിചാരം അതിരു കടക്കുകയും അവരിലേക്ക് പ്രതീക്ഷകളും ജീവിതവും ചേർത്ത് വയ്ക്കുമ്പോഴാണ് അമ്മമാർ സ്വാർത്ഥരാകുന്നത്. ആൺമക്കൾ വിവാഹം കഴിച്ചുകൊണ്ട് വരുമ്പോൾ അവരുടെ ഭാര്യമാർ ഗർഭം ധരിച്ചില്ലെങ്കിൽ കുറ്റവാളികളാക്കപ്പെടുന്നത് മിക്കപ്പോഴും സ്ത്രീകൾ തന്നെയാകും. ഇവിടെ ആദ്യ വേട്ടക്കാരൻ അമ്മായിയമ്മമാർ തന്നെയാകും. ഭർത്താക്കന്മാരും ഒട്ടും പുറകിലല്ല.

വന്ധ്യത സ്ത്രീകൾക്ക് മാത്രം വരുന്ന പ്രശ്നം അല്ലെങ്കിൽ പോലും മിക്കപ്പോഴും ഈ വിഷയത്തിൽ കുറ്റവാളികളാക്കപ്പെടുന്നത് സ്ത്രീകൾ തന്നെയാണ്. തങ്ങളുടെ ശാരീരിക ബുദ്ധിമുട്ടുകൾ പങ്കാളി അറിയാതിയിരിയ്ക്കാൻ ആദ്യം തന്നെ ഇവർ ഭാര്യമാരുടെ മുകളിൽ കുറ്റങ്ങൾ കെട്ടി വയ്ക്കുകയും ചെയ്യും. പീഡനങ്ങൾക്കും മടിക്കുകയുമില്ല. പാർഷദ് എന്ന സിനിമയിൽ രാധിക ആപ്‌തെ അഭിനയിച്ച കഥാപാത്രത്തിന്റെ അനുഭവം ഇത്തരത്തിലായിരുന്നു.

Nervous breakdown വന്ധ്യത സ്ത്രീകൾക്ക് മാത്രം വരുന്ന പ്രശ്നം അല്ലെങ്കിൽ പോലും മിക്കപ്പോഴും ഈ വിഷയത്തിൽ കുറ്റവാളികളാക്കപ്പെടുന്നത് സ്ത്രീകൾ തന്നെയാണ്.

ഭർത്താവിനാണ് വന്ധ്യത എന്ന് അയാൾക്ക് അറിയാമായിരുന്നെങ്കിലും പോലും അയാൾ നിരന്തരം തന്റെ ഭാര്യയെയാണ് ദേഹോപദ്രവം ഏൽപ്പിച്ചതും. രാധികയുടെ കഥാപാത്രം ഒരു ഒറ്റപ്പെട്ട വ്യക്തിയല്ല, ചുറ്റും നോക്കിയാൽ കാണാനാകുന്ന എത്രയോ കഥാപാത്രങ്ങൾ. ഏറ്റവും ഒടുവിലായി ഇത്തരമൊരു കഥ പുറത്ത് വന്നത് ഉത്തരാഖണ്ഡിൽ നിന്നാണ്. കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ ന്യൂജനറേഷൻ ആർജ്ജവത്വം പുലർത്തുന്ന മനുഷ്യരുടെ ഇടയിൽ ഇത്തരം ആരോപണങ്ങളും ഉപദ്രവങ്ങളും കുറഞ്ഞിട്ടുണ്ടെങ്കിൽ പോലും പൂർണമായും ഒഴിവായി എന്ന് പറയാനാകില്ല. പക്ഷെ ഇന്ത്യയിലെ പിന്നോക്കം നിൽക്കുന്ന മറ്റു പല സംസ്ഥാനങ്ങളുടെയും കാര്യം അത്ര എളുപ്പമല്ല.

ഉത്തരാഖണ്ഡിലെ സർക്കാർ ആശുപത്രിയിൽ മുപ്പത്തിയെട്ടുകാരിയായ ആ സ്ത്രീ അഡ്മിറ്റ് ചെയ്യപ്പെട്ടത് ദുസ്സഹമായ വയറു വേദന കാരണമായിരുന്നു. എന്തു ചെയ്തിട്ടും മാറാത്ത വയറുവേദനയുടെ കാരണമറിയാതെ ഡോക്ടർമാർ അമ്പരന്നു. ഏറ്റവുമൊടുവിൽ സ്കാനിങിനിടയിലാണ് കണ്ടെത്തിയത്, സ്ത്രീയുടെ ആമാശയത്തിൽ എന്തോ ഉണ്ടെന്ന്. നാൽപതു സെന്റിമീറ്ററോളം നീളമുള്ള സേഫ്റ്റി പിൻ ആണ് സ്ത്രീയുടെ ആമാശയത്തിൽ നിന്നും ഡോക്ടർമാർക്ക് ലഭിച്ചത്.

Representative Image ഭർത്താവിനാണ് വന്ധ്യത എന്ന് അയാൾക്ക് അറിയാമായിരുന്നെങ്കിലും പോലും അയാൾ നിരന്തരം തന്റെ ഭാര്യയെയാണ് ദേഹോപദ്രവം ഏൽപ്പിച്ചതും.

സേഫ്റ്റി പിൻ എങ്ങനെ അവരുടെ ശരീരത്തിനുള്ളിൽ വന്നു എന്ന ചോദ്യത്തിന് സ്ത്രീ എത്ര നിർബന്ധിച്ചിട്ടും മറുപടി നൽകിയില്ല. ഭർത്താവ് അവരുടെ ഒപ്പമുള്ളപ്പോഴൊക്കെ അവർ വളരെയധികം ആധിയിലും ഭയത്തിലുമായിരുന്നു. തുറന്നു പറയാൻ മടിയുള്ളതു പോലെ ഡോക്ടർക്കും അനുഭവപ്പെട്ടു. അങ്ങനെയാണ് വിഷയം വനിതാ കമ്മീഷന്റെ ശ്രദ്ധയിൽ പെട്ടത്. വനിതാ കമ്മീഷൻ ചെയർ പേഴ്‌സൺ അമിത ലോഖാനി തുടർന്നു അവരെ നിരന്തരം സന്ദർശിക്കാൻ ആരംഭിച്ചു. അമിതയോടും ആദ്യം ഒന്നും തുറന്നു പറയാൻ തയ്യാറാകാതിരുന്ന സ്ത്രീ ഒടുവിൽ ഭർത്താവില്ലാതിരുന്ന ഒരു ദിവസം ആ സത്യങ്ങളെല്ലാം വെളിപ്പെടുത്തി. കുഞ്ഞുങ്ങളുണ്ടാകാത്തതിന്റെ പേരിൽ നിത്യവും താൻ ഏൽക്കേണ്ടി വന്ന ഉപദ്രവങ്ങൾ കുറിച്ച് അവർ തുറന്നു പറഞ്ഞപ്പോൾ അമിത ഞെട്ടിപ്പോയി. അത്തരമൊരു പീഡനത്തിന്റെ ഇടയിലാണ് അയാൾ സേഫ്റ്റി പിൻ അവരെ കൊണ്ട് വിഴുങ്ങാൻ നിർബന്ധിച്ചത്. മറ്റു മാർഗ്ഗങ്ങളില്ലായിരുന്നു. നിശബ്ദം സഹിക്കാൻ ബാധ്യതപ്പെട്ടവരാണ് മിക്കപ്പോഴും ഇന്ത്യൻ ഗ്രാമങ്ങളിൽ വിവാഹം കഴിച്ചയക്കപ്പെടുന്ന സ്ത്രീകൾ.

Women crying ഇപ്പോൾ ആശുപത്രിയിൽ സുഖപ്പെട്ടു വരുന്ന സ്ത്രീ ഭർത്താവിനെതിരെ ധൈര്യമായി പരാതി നൽകി.

ഇപ്പോൾ ആശുപത്രിയിൽ സുഖപ്പെട്ടു വരുന്ന സ്ത്രീ ഭർത്താവിനെതിരെ ധൈര്യമായി പരാതി നൽകി. വനിതാ കമ്മീഷന്റെ ആരോപണങ്ങളിൽ നിന്ന് അയാൾക്ക് ഇനി പിന്നോട്ട് പോകാനാകില്ല. ലൈംഗിക പീഡനത്തിനും ശാരീരിക ഉപദ്രവത്തിനുമാണ് ഭർത്താവിനെതിരെ കേസെടുത്തിരിക്കുന്നത്. വനിതാ കമ്മീഷന്റെ കീഴിൽ കേസ് വന്നതിനാൽ ആശുപത്രിയിൽ സ്ത്രീയ്ക്ക് ഇപ്പോൾ ചികിത്സ സൗജന്യമാണ്. ചികിത്സയ്ക്ക് ശേഷം ഇവരുടെ ഉത്തരവാദിത്തവും കമ്മീഷൻ ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.