Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പാ ഫേഷ്യൽ

spa

ചർമം വരണ്ടതാണെങ്കിൽ സൗന്ദര്യ പരിചരണത്തിനു കൂടുതൽ സമയം നീക്കി വച്ചോ ളൂ. വരൾച്ച, ചർമത്തിന്റെ മൃദുലതയും നിറവും ഇല്ലാതാക്കി സ്വാഭാവിക ഭംഗി നഷ്ടപ്പെടാനിടയാക്കും. ഏതു കാലാവസ്ഥയിലും വരണ്ട ചർമത്തെ സുന്ദരമാക്കാൻ സ്പാ ഫേഷ്യൽ സഹായിക്കും.

ചെയ്യേണ്ട വിധം

പാൽ, തൈര്, നെയ്യ്, പഞ്ചസാര എന്നീ ഘടകങ്ങൾ അടങ്ങിയ ഹെർബൽ ക്രീം മുഖത്തു പുരട്ടുക. അഞ്ചുതരം ഗുണങ്ങളാണ് ഇവയ്ക്കുള്ളത്. പാൽ ചർമത്തിലെ അഴുക്കുകൾ നീക്കി വൃത്തിയാക്കും. തൈരിൽ അടങ്ങിയിട്ടുള്ള ലാക്റ്റിക് ആസിഡ് ചർമത്തിന്റെ കരുവാളിപ്പ് അകറ്റി നിറം നൽകും.

നെയ്യ് ചർമത്തെ പരിപോഷിപ്പിക്കുകയും കരുത്ത് നൽകുകയും ചെയ്യും. തേൻ ചർമത്തെ പരിപോഷിപ്പിച്ചു മൃദുത്വവും തിളക്കവും നൽകും. പഞ്ചസാര ചർമത്തെ സ്ക്രബ് ചെയ്തു മൃതകോശങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും. ഈ അഞ്ചു ഘടകങ്ങൾ ഒരുമിച്ചു ചേരുന്നതോടെ ചർമത്തിന് ആവശ്യമായ കൊളാജിൻ ലഭിക്കാനും ചർമത്തിലെ ചുളിവുകൾ തടയാനും സഹായിക്കും.

ഇതിനു ശേഷം വരണ്ട ചർമത്തിനു യോജിച്ച ക്രീം രൂപത്തിലുള്ള ക്ലെൻസർ പുരട്ടുക. രണ്ട് ചെറിയ സ്പൂൺ തൈരിൽ ഒരു വലിയ സ്പൂൺ പഞ്ചസാര ചേർത്തു മുഖത്തും കഴുത്തിലും പുരട്ടി സ്ക്രബ് ചെയ്യുക. പത്തു മിനിറ്റിനു ശേഷം ചർമം വൃത്തിയാക്കണം. അമിതമായ കെരാട്ടിൻ നീക്കം ചെയ്യാൻ സഹായിക്കുന്ന ക്രീം മുഖത്തും കഴുത്തിലും പുരട്ടുക. വരണ്ട ചർമത്തിൽ കെരാട്ടിന്റെ അളവ് കൂടുന്നതു മൂല ചർമം കട്ടിയാവുകയും നിറം നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടാവാറുണ്ട്. ഇത്കെരാട്ടിന്റെ അളവ് വർധിച്ചതു മൂലമുള്ള നിറംമാറ്റവും കറുത്ത പാടുകളും ഇല്ലാതാക്കും. ഇനി മുഖത്തും കഴുത്തിലും ടോണർ പുരട്ടി പത്ത് മിനിറ്റ് കഴിഞ്ഞു നീക്കം ചെയ്യാം. മുഖത്തു ബ്ലാക് ഹെഡ് ഉണ്ടെങ്കിൽ ബ്ലാക് ഹെഡ് റിമൂവർ ഉപയോഗിച്ച് അതു നീക്കം ചെയ്യണം.

ആദ്യം പറഞ്ഞ അഞ്ചു ഘടകങ്ങൾ അടങ്ങിയ ഹെർബൽ ക്രീം പുരട്ടി പതിനഞ്ച് മിനിറ്റ് മസാജ് ചെയ്യുക. ഇതിനു ശേഷം ഒരു ഡി ടോക്സിഫൈയിങ് പായ്ക്ക് ഇടുക. അലോവേര പോലുള്ള പ്രകൃതിദത്ത ഘടകങ്ങൾ അടങ്ങിയ പായ്ക്ക് ടോക്സിനുകൾ, ഫ്രീ റാഡിക്കലുകൾ, കറുത്ത പാടുകൾ എന്നിവ അകറ്റി ചർമത്തിനു നിറം നൽകും.

ഇനി ചർമത്തിനു പുതുജീവൻ നൽകാൻ ഒരു പായ്ക്ക് ഇടണം. ഒരു കഷണം ഏത്തപ്പഴം കുഴമ്പ് രൂപത്തിലാക്കിയത്, ബദാം പൊടിച്ചത് അര സ്പൂൺ, മുട്ടയുടെ മഞ്ഞ കാൽ സ്പൂൺ ഇവ മിശ്രിതമാക്കി മുഖത്തും കഴുത്തിലും പുരട്ടി ഇരുപത് മിനിറ്റ് കഴിഞ്ഞ് കഴുകണം. ഇതു ചർമത്തിനു തിളക്കവും മൃദുത്വവും നൽകും. കുഴമ്പ് രൂപത്തിലുള്ള വെള്ളരി ഫ്രിഡ്ജിൽ വച്ചു തണുപ്പിക്കുക. ഇതിൽ നീളത്തിലുള്ള കോട്ടൺ മുക്കി ചർമത്തിൽ കോൾഡ് കംപ്രഷൻ കൊടുത്ത ശേഷം സൺസ്ക്രീൻ പുരട്ടണം.

കറുത്ത പാടുകൾ

വെയിലേൽക്കുന്നത് കറുത്ത പാടുകളുണ്ടാകാനും ചർമം ചുവന്ന നിറത്തിലാകുന്നതിനും കാരണമാകും. പഴുത്ത പപ്പായയുടെ ഉള്ളിലെ ഭാഗം കുഴമ്പാക്കി മുഖത്തും കഴുത്തിലും പുരട്ടി ഇരുപതു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക. പുറത്തു പോകുന്നതിനു മുമ്പ് സൺ പ്രൊട്ടക്ഷൻ ഫാക്ടർ (എസ്പിഎഫ്) അടങ്ങിയ ലോഷൻ പുരട്ടണം. ആവി കൊള്ളുന്നത് ഒഴിവാക്കുക.

ശ്യാമളാദേവി, വിമൻസ് ഇന്നവേഷൻസ്, ആലപ്പുഴ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.