Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടലാഴങ്ങളുടെ നീലിമയുള്ള കണ്ണുകൾ ഇനിയില്ല ; പെൺകുട്ടിയെ കൊലപ്പെടുത്തിയതാണെന്നു സഹോദരൻ

aqua-eye-girl സഹോദരി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവളെ കൊന്നതാണെന്നുമാരോപിച്ചാണ് റൗദയുടെ സഹോദരൻ റയാൻ രംഗത്തെത്തിയിരിക്കുന്നത്.

കഥപറയുന്ന കണ്ണുകളായിരുന്നു അവളുടേത്. അക്വാബ്ലൂ നിറമുള്ള കണ്ണുകൾ. ഫാഷൻ ലോകത്തെ മിന്നും താരമായി അവൾ ഉദിച്ചുയരവെയാണ് അവളെ ഇല്ലാതാക്കിയത്. സങ്കടത്തോടെ അതിലുപരി രോഷത്തോടെ അവളുടെ സഹോദരൻ പറയുന്നു.



റൗദ ആതിഫ് എന്ന മോഡലിനെ മാർച്ച് 29 നാണ് ബംഗ്ലാദേശിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗ്ലാദേശിലെ ഇസ്ലാമിബാങ്ക് മെഡിക്കൽ കൊളേജിലെ വിദ്യാർഥിനിയായിരുന്നു റൗദ. സഹോദരി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവളെ കൊന്നതാണെന്നുമാരോപിച്ചാണ് റൗദയുടെ സഹോദരൻ റയാൻ രംഗത്തെത്തിയിരിക്കുന്നത്. ഒക്ടോബർ ലക്കം വോഗ് ഇന്ത്യയുടെ മുഖചിത്രമായിരുന്നു റൗദ.



കടലാഴങ്ങളുടെ നീലിമയുള്ള അവളുടെ കണ്ണുകൾ അന്നേ ഫാഷൻ ലോകത്ത് ഏറെ ചർച്ചയായിരുന്നു. സ്വപ്നങ്ങളുടെ പിറകേ സഞ്ചരിച്ച സഹോദരിയെ മതാന്ധത മൂത്ത് ചിലർ കൊന്നു കളഞ്ഞതാണെന്നാണ് സഹോദരൻ പറയുന്നത്. കൊളേജിൽ അവൾ മാന്യമായ വസ്ത്രം ധരിച്ചു തന്നെയാണെത്തിയിരുന്നത്.

പിന്നെയന്തിനാണ് അവളുടെ വസ്ത്രധാരണം വിശ്വാസത്തിനു നിരക്കാത്തതാണെന്ന് ആരോപിച്ച് അവളെ കൊന്നു കളഞ്ഞത് റയാൻ ചോദിക്കുന്നു. ബംഗ്ലാദേശിലെ മതതീവ്രവാദികളാണ് സഹോദരിയുടെ മരണത്തിനുത്തരവാദിയെന്നും റയാൻ പറയുന്നു.
മകൾ ആത്മഹത്യ ചെയ്യില്ലെന്നും അവളുടെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് റൗദയുടെ പിതാവ് മുഹമ്മദ് അത്തിഫും മുന്നോട്ടു വന്നിട്ടുണ്ട്.

Your Rating: