Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളസിനിമയിലെ ഏത് സ്പെയ്സിലാണ് നിമിഷാ സജയന്‍?

nimisha നിമിഷ സജയൻ.

മുപ്പത് നിശ്ചലചിത്രങ്ങളിലൂടെ അനാവരണം ചെയ്യുന്ന സാമൂഹ്യപ്രസക്തിയുള്ള വ്യത്യസ്തമായ ഫോട്ടോഫീച്ചര്‍ ദ്രൗപതി ശ്രദ്ധേയമാകുകയാണ്. കുഞ്ഞുങ്ങളെ കാമാപൂര്‍ത്തീകരണത്തിന് ഉപയോഗിച്ച് വലിച്ചെറിയുന്ന ക്രൂരന്മാരുടെ കഥ മുന്‍പും വന്നിട്ടുണ്ടെങ്കിലും മനസ്സിനെ പിടിച്ചുലയ്ക്കുന്ന അവതരണരീതിയി ദ്രൗപതിയെ വ്യത്യസ്തമാക്കുന്നു.

draupathi ദ്രൗപതി എന്ന ഫൊട്ടോഫീച്ചറിൽ നിന്ന്.

കൗരവ സദസ്സില്‍ അപമാനിക്കപ്പെട്ട ദ്രൗപതിയുടെ പ്രതികാരമെന്ന ഇമേജുമായി ചേര്‍ത്തു വച്ചാണ് ഈ കഥയിലെ അമ്മയുടെ വേദനയും പ്രതികാരവും  അനാവരണം ചെയ്യുന്നത്. നടി നിമിഷാ സജയന്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രങ്ങള്‍ അടങ്ങിയ പുതുമയുള്ള ഫോട്ടോ സ്റ്റോറി ആവിഷ്ക്കരിച്ചത് സിറില്‍ സിറിയക്ക് ആണ്. ഫോട്ടോഫീച്ചര്‍ എന്ന വ്യത്യസ്ത സങ്കേതത്തെക്കുറിച്ചും ദ്രൗപതിയെക്കുറിച്ചും നിമിഷ സംസാരിക്കുന്നു.

ദ്രൗപതിയുടെ പുതുമ?

ഫോട്ടോ സിനിമ എന്നൊരു രീതിയിലാണ്  ദ്രൗപതി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. സാമൂഹ്യപ്രസക്തിയുള്ള ഒരു വിഷയം പെട്ടെന്ന് ആളുകളിലേക്കെത്താന്‍ വ്യത്യസ്തമായ, എന്നാല്‍ ക്രിയേറ്റീവ് ആയ  ഒരു ശ്രമമാണ് ദ്രൗപതി. സാധാരണ ഫാഷന്‍ ഫോട്ടോഗ്രാഫി ചെയ്യുന്നവര്‍ ഉണ്ട്. പക്ഷേ ഒരു പുതുമ വേണം എന്ന് തോന്നി. ഫോട്ടോ ഷൂട്ട്‌ ചെയ്യാതെ വ്യത്യസ്തമായി ചെയ്യാമെന്ന് സിറില്‍ പറഞ്ഞതനുസരിച്ച് അങ്ങനെ  ആലോചിച്ച് തീരുമാനിക്കുകയായിരുന്നു. ഒരുപാട് ആളുകള്‍ കണ്ട് അഭിപ്രായം പറയുന്നുണ്ട്.

ഫോട്ടോ സ്റ്റോറി അനുഭവം?

ഒരു സ്റ്റില്‍ ഫോട്ടോയ്ക്ക് വേണ്ടി നില്‍ക്കുന്നതായി തോന്നിയില്ല. അങ്ങനെ ഒരു നിമിഷം പോലും നിന്നുമില്ല. ഞാന്‍ ഒരു സിനിമയിലെന്നത് പോലെ തന്നെ അഭിനയിയ്ക്കുകയായിരുന്നു. സിറിലിന്റെ കാമറ ബ്രില്ല്യന്‍സ് ആ മോമന്റ്സ് ഒപ്പിയെടുക്കുകയാണ് ചെയ്തത്. നല്ല ഒഴുക്കോടെ ഒരു കഥപറയുന്ന ഫീല്‍ ആണ്. മേക്കപ്പിന്റെ പോലും ആര്‍ട്ടിഫിഷ്യാലിറ്റി വേണ്ടെന്നു വച്ചു.

സമാനവിഷയത്തില്‍ സമൂഹമാധ്യമങ്ങളിലെ ക്യാംപെയിനുകള്‍ ശ്രദ്ധിച്ചിരുന്നോ?

nimisha-225 നിമിഷ.

മി ടു ക്യാംപെയിന്‍ കണ്ടിരുന്നു. സ്വന്തം അനുഭവങ്ങള്‍ തുറന്നുപറഞ്ഞ്  സ്ത്രീകള്‍ മുന്നോട്ട് വരുന്നത് നല്ലതാണ്. എന്നാല്‍ വി ആര്‍ നോട്ട് എന്ന ഹാഷ് ടാഗില്‍ പുരുഷന്മാരുടെ ഒരു ക്യാംപെയിൻ വന്നത് ആളുകള്‍ ശ്രദ്ധിച്ചോ എന്നറിയില്ല. രണ്ടും ഒരേപോലെ ശ്രദ്ധിയ്ക്കപ്പെടുന്ന ഒരു അവസ്ഥ വരണം. ഏഴുമണി കഴിഞ്ഞാല്‍ പുറത്തിറങ്ങരുത് എന്ന് പെണ്‍കുട്ടികളോട് പറയുന്ന അമ്മമാർ ആണ്മക്കളോട് പറഞ്ഞു കൊടുക്കേണ്ട ചില കാര്യങ്ങളുമുണ്ട്. അപ്പോഴേ അവര്‍ സ്ത്രീകളെ കെയര്‍ ചെയ്യാനും ബഹുമാനിക്കാനും പഠിയ്ക്കുകയുള്ളൂ. അങ്ങനെയേ അപകടങ്ങള്‍ ഇല്ലതാവുകയുള്ളൂ.

മലയാളസിനിമയിലെ ഏത് സ്പെയ്സിലാണ് നിമിഷാ സജയന്‍ ഇപ്പോള്‍?

പണ്ടത്തെ സിനിമകളില്‍ ലീഡ് റോള്‍ എന്നു പറയുമ്പോള്‍ ഒരു ഷോ പീസ്‌ പോലെയാണ്. ഒരു സിനിമയില്‍ ഹീറോ വേണം ഹീറോയിന്‍ വേണം എന്നൊക്കെ. ഇപ്പോൾ മാറ്റമുണ്ട്. ഓഡിയന്‍സ് കണ്‍സപ്റ്റ് പോലും മാറി. പണ്ടൊക്കെ നായിക എന്ന് പറഞ്ഞാല്‍ നല്ല കണ്ണ്, മുടി മലയാളത്തനിമ എന്നൊക്കെയായിരുന്നു. ഇപ്പോഴൊക്കെ നല്ല സ്ക്രിപ്റ്റ് വേണം,വിഷ്വല്‍സ് വേണം.

thondimuthalum

എല്ലാരും എല്ലാം നിരീക്ഷിക്കുന്നുണ്ട്. ഓഡിയന്‍സിന്റെ ടേസ്റ്റ്  മാറി. അവര്‍ക്കും പുതുമ വേണം. ഫിലിം മേക്കേഴ്സും അതു തിരിച്ചറിയുന്നുണ്ട്. റിയലിസ്റ്റിക് സിനിമകള്‍ കൂടുതലായി വരുന്നു. ആ സ്പേസിലാണ് ഞാനൊക്കെ എന്നു തോന്നുന്നു. സിനിമ എക്സ്പെരിമെന്റല്‍ ആകുന്നുണ്ട്. അപ്പോഴും പല ക്ലാസ്സില്‍, കാറ്റഗറിയില്‍ ഉള്ള സിനിമകള്‍ ഉണ്ടാകുന്നുണ്ട്. എല്ലാത്തിനും ഓഡിയന്‍സും ഉണ്ട്. അതാണല്ലോ വേണ്ടത്.

സ്ത്രീകഥാപാത്രങ്ങള്‍ക്ക് സ്പേസ് ഉണ്ട്?

പറഞ്ഞല്ലോ.ആളുകളുടെ കാഴ്ചപ്പാട് മാറി. ഇപ്പോൾ പെര്‍ഫോമന്‍സ് ആണ് പ്രധാനം.അത് ഇഷ്ടമായാല്‍ ആളുകള്‍ സ്വീകരിക്കും.

തൊണ്ടിമുതലിലെ ശ്രീജ എന്ന ക്യാരക്റ്റര്‍ സ്കെച്ച് ?

thondimuthalum-driksakshiyum-heroine

നമ്മുടെ ലൈഫില്‍ നടക്കാവുന്ന സംഭവം, ആളുകള്‍ ഒക്കെ. നമ്മുടെ വീടുകളില്‍ ഉള്ള സ്ത്രീകളുടെ, ഭാര്യമാരുടെ ഒക്കെ ഒരു പവര്‍ ഉണ്ടല്ലോ. സ്വന്തം താലിമാല പോയാല്‍ അത് കണ്ടെത്താന്‍ അവര്‍ ഇനിഷ്യേറ്റ് ചെയ്യുന്ന ഒരു രീതിയൊക്കെ. അതാണ്‌ ദിലീഷേട്ടന്‍ ശ്രീജയിലൂടെ പോട്രെയിറ്റ് ചെയ്തത്.

ഈടെയുടെ വിശേഷങ്ങള്‍?

ഈടെ ഷൂട്ട്‌ കഴിഞ്ഞു. ഐശ്വര്യ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തൊണ്ടിമുതലിലെ ശ്രീജയില്‍ നിന്നും വ്യത്യസ്തമാണ് ഈ കഥാപാത്രം. അത്രയും മച്വേര്‍ഡ് അല്ല. എന്റെ ഏജ് ഗ്രൂപ്പില്‍ ഒക്കെ വരുന്ന, കൊളേജ് സ്റ്റുഡന്റ് ആയ കഥാപാത്രമാണ് ഐശ്വര്യ. ലവ് സ്റ്റോറിയാണ്. പക്ഷെ ഡിഫറന്‍റായ, പുതുമയുള്ള പ്ലോട്ട് ആണ്. ഓഡിയന്‍സ് ഇഷ്ടപ്പെടുന്ന തരത്തിലാണ് വ്യത്യസ്തമായി കഥ പറയുന്നത്.

eeda

ശ്രീജയാണോ ഐശ്വര്യയാണോ നിമിഷയില്‍ കൂടുതല്‍ ഉള്ളത്?

അങ്ങനെ പറയാന്‍ പറ്റില്ല. ശ്രീജ വേറെ ഐശ്വര്യ വേറെ നിമിഷ വേറെ. കഥാപാത്രത്തില്‍ നിമിഷ ഉണ്ടെങ്കില്‍ ഒരുപക്ഷേ ഞാന്‍  അത് സെലകറ്റ് ചെയ്യില്ല. ക്യാരക്റ്റര്‍ ചെയ്യുമ്പോള്‍ ശ്രീജ അല്ലെങ്കില്‍ ഐശ്വര്യ എന്ന  ഞാനല്ലാത്ത ഒരു വ്യക്തിയെ അടുത്തറിയുകയാണ്. എക്സ്പ്ലോര്‍ ചെയ്യുകയാണ്.

nimisha-sajayan-arti നിമിഷ സജയൻ.

പുതിയ പ്രോജക്റ്റുകള്‍?

കുഞ്ചാക്കോ ബോബന്‍റെ കൂടെ സൗമ്യ സദാനന്ദന്റെ സിനിമ. രണ്ടെണ്ണം കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഉടന്‍ അനൗൺസ് ചെയ്യും.

ആര്‍ട്ടിസ്റ്റ് ആണോ ആര്‍ട്ടിവിസ്റ്റ് ആണോ?

ഈ ചോദ്യത്തിന് മറുപടി പറയാന്‍ എനിക്കിനിയും സമയം ആവശ്യമുണ്ട്. എനിക്ക് ഇരുപത്തൊന്നു വയസ്സ് ആയതേയുള്ളൂ. എന്നെ എക്സ്പ്ലോര്‍ ചെയ്യാന്‍ കൂടുതല്‍ സമയം വേണം. എന്നില്‍ എനിക്കുപോലും അറിയാന്‍ വയ്യാതിരുന്ന കാര്യങ്ങള്‍ ഇപ്പോഴാണ്‌ പുറത്തു വരുന്നത്.

nimisha-fahad-3 നിമിഷ സജയൻ.

ഈ ദ്രൗപതി പോലും ഞാന്‍ എന്നെ തന്നെ എക്സ്പ്ലോര്‍ ചെയ്തതാണ്. ഇങ്ങനെയൊരു  തീം വന്നു. എനിക്ക് ക്രിയേറ്റീവായി ചെയ്യാനുണ്ട് എന്ന് തിരിച്ചറിഞ്ഞു ചെയ്തതാണ്. എന്നെത്തന്നെ അറിയാന്‍ എനിക്ക് കുറച്ച് സമയം ആവശ്യമുണ്ട്. ആസ് ആര്‍ട്ടിസ്റ്റ്, ആസ് ഹ്യൂമന്‍ ബീയിംങ്, ആസ് പേഴ്സന്‍ എനിക്കു എന്നെ എക്സ്പ്ലോര്‍ ചെയ്യേണ്ടതുണ്ട്.

nimisha-fahad-1

ഒരു മൂന്നു വര്‍ഷമെങ്കിലും വേണം എനിക്കു തന്നെ മനസ്സിലാക്കാന്‍ എന്ന് തോന്നുന്നു. അതുവരെ സമയം കിട്ടുന്ന പോലെ ഇങ്ങനെ ക്രിയേറ്റീവ് ആയ കാര്യങ്ങള്‍ ചെയ്യണം എന്നുണ്ട്. സിനിമ തന്നെയാണ് ഫോക്കസ്. സോഷ്യല്‍ റെലവന്‍സ് ഉള്ള കാര്യങ്ങള്‍ ക്രിയേറ്റീവ് ആയ ഒരു മീഡിയത്തിലൂടെ എക്സ്പ്രസ് ചെയ്യണം ,കണ്‍വേ ചെയ്യണമെന്നും  ആഗ്രഹമുണ്ട്.സമയം പോലെ.