Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ ഇന്നത്തെ അമ്മ സ്പെഷ്യൽ ; ചോക്കലേറ്റ് മിൽക് ഷേക്ക്

മിൽക്ക് ഷേക്ക് കുടിക്കാൻ എന്തിനാ കടയിൽ പോകുന്നത് മിൽക്ക് ഷേക്ക് കുടിക്കാൻ എന്തിനാ കടയിൽ പോകുന്നത്

അമ്മേ മിൽക്ക് ഷേക്ക് വാങ്ങിത്തരുമോ... ആറു വയസുകാരന്റെ കൊഞ്ചലിൽ അമ്മ മനസ് അലിഞ്ഞു പോയി. പക്ഷേ അടുത്ത നിമിഷമാണ് ഓർത്തത്. മിൽക്ക് ഷേക്കിൽ ഉപയോഗിക്കുന്ന പാൽ നന്നായി തിളപ്പിച്ചതായിരിക്കുമോ. മധുരം ആവശ്യത്തിലധിക  മാകുമോ.

ഐസ് ക്യൂബ് ശുദ്ധജലം കൊണ്ട് ഉണ്ടാക്കിയതാകുമോ... സംശയം പെരുകിയപ്പോൾ തീരുമാനവും ഉടനെത്തി. വേണ്ട മോനേ. കഴിച്ചാൽ തൊണ്ടവേദന വരും. പാവം കുട്ടി. വേനൽക്കാലത്തല്ലേ ഇതൊക്കെ കഴിക്കാൻ കൊതി.

മിൽക്ക് ഷേക്ക് കുടിക്കാൻ എന്തിനാ കടയിൽ പോകുന്നത്. വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കൂ. അപ്പോൾ ശുചിത്വവും ആരോഗ്യപ്രശ്നങ്ങളും ഓർത്ത് ആകുലപ്പെടേണ്ടതില്ലല്ലോ. ഇതാ ഇന്നത്തെ അമ്മ സ്പെഷ്യൽ:

x-default ചോക്കലേറ്റ് പൗഡർ ഇല്ലെങ്കിൽ വിഷമിക്കേണ്ട. പകരം ചോക്കോ ബാർ ഉപയോഗിക്കാം



ചോക്കലേറ്റ് മിൽക് ഷേക്ക്

തിളപ്പിച്ചാറിയ പാൽ– ഒരു ഗ്ലാസ്

കൊക്കോ പൗഡർ– ഒരു ടീസ്പൂൺ

പഞ്ചസാര– രണ്ട് ടീസ്പൂൺ

വനില ഐസ്ക്രീം– ഒരു സ്കൂപ്പ്

ഐസ് ക്യൂബ്– ആറ്

∙ചേരുവകൾ എല്ലാം കൂടി മിക്സിയിൽ നന്നായി അടിച്ചെടുക്കുക.

∙അൽപം കൊക്കോ പൗഡർ പാലിൽ മിക്സ് ചെയ്ത് അയഞ്ഞ രൂപത്തിലാക്കി സർവിങ് ഗ്ലാസിന്റെ ഉള്ളിൽ ചെറുതായി തൂവുക.

∙അടിച്ചെടുത്ത പാൽ സർവിങ് ഗ്ലാസിലേക്ക് ഒഴിക്കുക.

∙ ഒരു സ്കൂപ് ചോക്കലേറ്റ് അല്ലെങ്കിൽ വനില ഐസ്ക്രീം  ഇതിനു മേലേക്ക് ഇടാം.

∙എത്ര തരം പരീക്ഷണങ്ങൾ വേണമെങ്കിലും മിൽക്ക് ഷേക്കിൽ നടത്താം. ചോക്കലേറ്റ് പൗഡർ ഇല്ലെങ്കിൽ വിഷമിക്കേണ്ട. പകരം ചോക്കോ ബാർ ഉപയോഗിക്കാം.  അടിച്ചെടുത്ത് സർവിങ് ഗ്ലാസിൽ ഒഴിച്ച് അതിനു മേൽ വിപ് ക്രീം വച്ചാലും മതി. ഒരു സ്കൂപ്പ് കൂടി വച്ചാൽ ചിലപ്പോൾ തണുപ്പു കൂടും. കശുവണ്ടി, ബദാം എന്നിവയൊക്കെ അരിഞ്ഞ് ചേർത്താൽ രുചി കൂടും.
 

Your Rating: