Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരാധ്യബച്ചനും അമീർഖാൻറെ മകൻ ആസാദും ഒരേ വേദിയിൽ ; മക്കളുടെ കിടിലൻ പ്രകടനത്തിനു സാക്ഷിയാകാൻ താരദമ്പതികളും

Abhi-Ash's daughter Aaradhya and Aamir's son Azad dancing on their Annual Day Aishwarya-Abhishek’s daughter Aaradhya had the cutest dancing partner in Aamir Khan’s son Azad.

അഭിഷേക് ബച്ചൻെറയും ഐശ്വര്യ റായ് ബച്ചൻെറയും മകൾ ആരാധ്യയും അമീർഖാൻറെയും കിരൺ റാവുവിൻറെയും മകൻ ആസാദുമാണ് നൃത്തപ്രകടനം കൊണ്ട് ആരാധകരുടെ മനസ്സു കീഴടക്കിയത്. സ്കൂളിലെ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് കുഞ്ഞുങ്ങൾ നൃത്തമാടിയത്.

ബോളിവുഡ് താരങ്ങളുടെ മക്കളുടെ നൃത്തം കാണാൻ സ്കൂളിലും പരിസരത്തും നിരവധിയാളുകളെത്തിയിരുന്നു. ധീരുബായ് അംബാനി ഇൻറർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികളാണിരുവരും. കുഞ്ഞുങ്ങളുടെ ക്യൂട്ട് പെർഫോമെൻസു കണ്ടാൽ ഇരുവരും അച്ഛനമ്മമാരുടെ പാത പിന്തുടരുമെന്നു നിസ്സംശയം പറയാമെന്നാണ് ആരാധകർ പറയുന്നത്.

കുഞ്ഞുങ്ങളുടെ ന‍ൃത്തം കാണാൻ വേദിയുടെ മുൻനിരയിൽത്തന്നെ ഇടംപിടിച്ച താരദമ്പതികൾക്കൊപ്പമിരുന്നാണ് സ്കൂൾ ചെയർപേഴ്സൺ നിതഅംബാനി കുഞ്ഞുങ്ങളുടെ പ്രകടനം കണ്ടത്. റെയിൽ ഗാഡി എന്നു തുടങ്ങിയ ഗാനത്തിനാണ് കുഞ്ഞുങ്ങൾചുവടുവെച്ചത്. സ്റ്റേജിൽ ഡാൻസ് പുരോഗമിക്കുമ്പോൾ മക്കളുടെ നൃത്തത്തിൻെറ വിഡിയോയെടുക്കുന്ന തിരക്കിലായിരുന്നു ഐശ്വര്യയും അമീറും. നൃത്തം പൂർത്തിയായയുടനെ വേദിയിലെത്തി കുഞ്ഞുങ്ങളെ അഭിനന്ദിക്കാനും മറന്നില്ല. പിന്നീട് നടന്ന ആഘോഷത്തിൽ കുഞ്ഞാരാധ്യക്കൊപ്പം നൃത്തം ചെയ്താണ് ഐശ്വര്യ തൻെറ സന്തോഷം പ്രകടിപ്പിച്ചത്.ബച്ചൻസ് ഫാൻസ് അസോസിയേഷൻ ആരാധകരാണ് കുഞ്ഞുങ്ങളുടെ നൃത്തത്തിൻെറ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചത്
 

Your Rating: