Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാരം കുറയ്ക്കാൻ ഈ 6 ഭക്ഷണങ്ങൾ

Weight Loss ഇഷ്ടമുള്ള ഭക്ഷണം കഴിച്ചു തന്നെ വണ്ണം കുറയ്ക്കാം.

വണ്ണം കുറയ്ക്കാനായി ജിമ്മിൽ പോയി, ഡാൻസ് ചെയ്തു നോക്കി, യോഗ പരീക്ഷിച്ചു, പട്ടിണി കിടന്നു എന്നു വേണ്ട പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഭാരം കുറയ്ക്കാൻ പറ്റാതെ വിഷമിച്ചിരിക്കുകയാണോ? എങ്കിൽ ഈ എളുപ്പവഴിയൊന്നു പരീക്ഷിച്ചു നോക്കാം...

ഭക്ഷണ നിയന്ത്രണം എന്നു പറയുമ്പോൾ തന്നെ വണ്ണമുള്ളവർക്കു വിഷമം വരും. എന്നാൽ ഇഷ്ടമുള്ള ഭക്ഷണം കഴിച്ചു തന്നെ നമുക്ക് വണ്ണം കുറയ്ക്കാം. ഇതിനായി വണ്ണം കുറയാൻ സഹായിക്കുന്ന ചില ഭക്ഷണസാധനങ്ങളെ അറിയാം. ഈ ഭക്ഷണ സാധനങ്ങൾ വണ്ണം കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയെന്നല്ലേ? ഉപാപചയ പ്രവർത്തനങ്ങളം ത്വരിതപ്പെടുത്തി അനാവശ്യമായ കലോറിയെരിച്ചുകളയാൻ ഇത്തരം ഭക്ഷണങ്ങൾ സഹായിക്കും. വയർ നിറഞ്ഞതായ പ്രതീതി ജനിപ്പിക്കാനും ഭക്ഷണത്തോടുള്ള അമിത ആസക്തി കുറയ്ക്കാനും ഈ ഭക്ഷണങ്ങൾ സഹായിക്കും എന്നതാണ് ഇവയുടെ മറ്റൊരു പ്രത്യേകത.

മുന്തിരി

മുന്തിരിയിൽ ഉയർന്ന അളവിൽ വൈറ്റമിൻ കെയും, വൈറ്റമിൻ സിയും അടങ്ങിയിട്ടുണ്ട്. 30-40 മുന്തിരിങ്ങയിൽ 100 കലോറി മാത്രമാണുള്ളത്. കൊഴുപ്പു കൂടിയ ബിസ്കറ്റും മറ്റു പലഹാരങ്ങളും കഴിക്കുന്നതിനു പകരം പതിവായി മുന്തിരിങ്ങ കഴിക്കാം. മുന്തിരിക്കുരുവും ഭക്ഷ്യയോഗ്യമാണ്. ഇതിൽ ധാരാളം ആന്‍റി ഓകിസിഡൻറ്സ് അടങ്ങിയിട്ടുണ്ട്. രക്തസമ്മർദം, മലബന്ധം, അലർജി തുടങ്ങി ഹൃദയസംബന്ധമായ അസുഖമുള്ളവർക്കും കഴിക്കാൻ അനുയോജ്യമായ ഭക്ഷണമാണിത്.

grape-juice കൊഴുപ്പു കൂടിയ ബിസ്കറ്റും മറ്റു പലഹാരങ്ങളും കഴിക്കുന്നതിനു പകരം പതിവായി മുന്തിരിങ്ങ കഴിക്കാം.

ഇഡലി

മികച്ച പ്രഭാത ഭക്ഷണമാണ് ഇഡലി. അരിയേക്കാൾ നല്ലത് സൂചി റവ കൊണ്ടുണ്ടാക്കിയ ഇഡ്‌ലിയാണ്. നാരുകൾ കൂടുതലും കൊഴുപ്പില്ലാത്തതുമായ ഭക്ഷണമാണിത്. കൂടുതൽ നേരം വിശപ്പു തോന്നാതിരിക്കാൻ ഇത്തരം ഭക്ഷണങ്ങൾ പതിവായി ഉൾപ്പെടുത്താം.

ഇഡലി, ചമ്മന്തി നല്ലത് സൂചി റവ കൊണ്ടുണ്ടാക്കിയ ഇഡ്‌ലിയാണ്.

മുളപ്പിച്ച ധാന്യങ്ങൾ

മുളപ്പിച്ച ധാന്യങ്ങളും പയറുവർഗങ്ങളും പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മുളപ്പിച്ച ധാന്യങ്ങളിൽ ധാരാളം മഗ്നീഷ്യവും പ്രോട്ടീനുകളും നാരുകളും വൈറ്റമിൻ ബിയും അടങ്ങിയിട്ടുണ്ട്. ഗോതമ്പും റാഗിയും ചോളവും റാഗിയും പയറുവർഗങ്ങളുമെല്ലാം മുളപ്പിക്കുമ്പോൾ അവയുടെ പോഷകഗുണം ഇരട്ടിയാകും. വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണമാണിത്.

ബദാം

Almonds വൈറ്റമിൻ ഇയുടെ കലവറയാണ് ബദാം.

വൈറ്റമിൻ ഇയുടെ കലവറയാണ് ബദാം. ഇതിൽ ധാരാളം കാൽസ്യവും അയണും മോണോ സാറ്റ്യുറേറ്റഡ് ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തോടുള്ള അമിത ആസക്തി കുറയ്ക്കാൻ ഭക്ഷണത്തിനു മുന്‍പ് കുറച്ചു ബദാം കഴിച്ചാൽ മതി.

തൈര്

ശുദ്ധമായ പശുവിൻ പാലിൽ നിന്നു വേർതിരിച്ചെടുക്കുന്ന തൈര് സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വണ്ണം കുറയാൻ സഹായിക്കും. നൂറു ഗ്രാം തൈരിൽ 56 കലോറി മാത്രമാണടങ്ങിയിട്ടുള്ളത്. കൂടുതൽ സമയം വയർ നിറഞ്ഞതായി തോന്നിപ്പിക്കാൻ തൈരിനു കഴിയും. തൈരു കഴിച്ചാൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഭക്ഷണം കഴിക്കുകയുള്ളൂ.

ഡാർക്ക് ചോക്ലേറ്റ്

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ഡാർക്ക് ചോക്ലേറ്റ് കഴിക്കാം. ഭക്ഷണത്തിനു മുൻപ് ഒന്നോ രണ്ടോ കഷ്ണം ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ദഹനം മെല്ലെയാക്കും. കൂടുതൽ സമയം വിശപ്പു തോന്നാതിരിക്കാൻ ഇതു സഹായിക്കും.

dark-chocolate ഭക്ഷണത്തിനു മുൻപ് ഒന്നോ രണ്ടോ കഷ്ണം ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ദഹനം മെല്ലെയാക്കും. കൂടുതൽ സമയം വിശപ്പു തോന്നാതിരിക്കാൻ ഇതു സഹായിക്കും.

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ഈ ഭക്ഷണസാധനങ്ങൾ കഴിച്ചു തുടങ്ങാം. രണ്ടാഴ്ച ഈ ഡയറ്റ് പിന്തുടർന്നു നോക്കൂ...ഫലം കണ്ടറിയാം...എന്താ നിങ്ങൾ റെഡിയല്ലേ?