Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണിനെ പരിപാലിക്കാം, കരുതലോടെ

Eye Care കണ്ണുകളിൽ ഉപയോഗിക്കുന്ന മേക്കപ്പ് സാധനങ്ങൾ ഒരിക്കലും മറ്റൊരാളുമായി പങ്കിടരുത്. അണുബാധയുണ്ടാകാൻ ഇത് കാരണമാകാം.

മേക്കപ്പ് കണ്ണിലാകുമ്പോൾ കൂടുതൽ കരുതൽ വേണം. സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗത്തിലെ ചില പാകപ്പിഴകൾ കണ്ണിനു പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. കണ്ണിന് മേക്കപ്പ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

∙നന്നായി കൂർപ്പിച്ച ഐ പെൻസിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കൺപോളയുടെ വരയിൽ നിന്ന് പുറത്തേ ഐലൈനർ ഉപയോഗിക്കാവൂ.

∙കണ്ണുകളിൽ ഉപയോഗിക്കുന്ന മേക്കപ്പ് സാധനങ്ങൾ ഒരിക്കലും മറ്റൊരാളുമായി പങ്കിടരുത്. അണുബാധയുണ്ടാകാൻ ഇത് കാരണമാകാം.

∙ആറുമാസത്തിലൊരിക്കൽ കണ്ണുകൾക്ക് ഉപയോഗിക്കുന്ന സൗന്ദര്യവർധക വസ്തുക്കൾ മാറ്റി പുതിയവ വാങ്ങണം. ഇത് കണ്ണുകളിൽ അണുബാധയുണ്ടാകുന്നതു തടയും.

∙നിക്കൽ അലർജിയുള്ളവർ ഐലാഷ് കേളർ ഒഴിവാക്കുക. കേളറിന്റെ മെറ്റൽ ഫ്രെയിമിൽ നിക്കൽ അടങ്ങിയിട്ടുണ്ട്.

∙രാത്രി ഉറങ്ങുന്നതിനു മുമ്പ് കണ്ണുകളിലും ചുറ്റിലുമുളള എല്ലാ മേക്കപ്പുകളും നീക്കം ചെയ്യുക. 

Your Rating: