Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുളസി വിഷബാധയകറ്റുമോ?

The Red holy basil or Basil Ocimum tenuiflorum

ചെറിയ ജലദോഷം മുതൽ വലിയ ക്ഷയരോഗം വരെ മാറ്റാൻ കഴിവുള്ള അത്ഭുത സസ്യം. തുളസിയുടെ ഔഷധഗുണത്തെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. പൗരാണിക കാലം മുതൽ തന്നെ ദിവ്യസസ്യത്തിൻെറ പരിവേഷം നൽകി തുളസിച്ചെടിയെ പരിപാലിക്കുന്നത് വെറുതെയല്ലെന്നാണ് കാരണവൻമാർ പറയുന്നത്.

വേരുമുതൽ പൂവു വരെ ഔഷധഗുണം നിറഞ്ഞ ഈ സസ്യം പൂജകൾക്കുമാത്രമല്ല ആരോഗ്യസംരക്ഷണത്തിനും ഉപയോഗിക്കാമെന്നാണ് നാട്ടുവൈദ്യവും അനുശാസിക്കുന്നത്. വീടുകളിലും ക്ഷേത്രപരിസരങ്ങളിലും ധാരാളമായി കാണപ്പെടുന്നതിനാൽ ഇവയുടെ ലഭ്യതയെക്കുറിച്ചും ഒട്ടും ആശങ്കപ്പെടേണ്ടതില്ല. സാധാരണയായി ക്ഷുദ്രജീവികളിൽ നിന്നുള്ള ആക്രമണങ്ങളേൽക്കുമ്പോഴാണ് തുളസിച്ചെടി തേടിപ്പോവുക. പഴുതാര, ചിലന്തി, ചെറിയ പ്രാണികൾ ഇവയുടെ കടിയേറ്റാൽ തുളസിയില ചതച്ച് മുറിവിനു മുകളിൽപുരട്ടുന്ന പതിവുണ്ട്. തുളസിക്കു പുറമെ മഞ്ഞളും തഴുതാമയും സമംചേർത്ത് അകത്തേക്കു സേവിക്കുന്ന പതിവും ചിലയിടങ്ങളിലുണ്ട്. പാർശ്വഫലങ്ങളേതുമില്ലാത്ത ഈ തുളസി ചികിൽസ മഹുകേമമെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം

അടി മുതൽ മുടിവരെയുള്ള സകലമാന ആരോഗ്യ–സൗന്ദര്യപ്രശ്നങ്ങൾക്കുമുള്ള ഉത്തമപ്രതിവിധിയാണ് തുളസി. തുളസിയില ആരോഗ്യത്തെയും സൗന്ദര്യത്തെയും സംരക്ഷിക്കുന്നതെങ്ങനെയെന്നു നോക്കാം

∙ തുളസിയില ഇട്ടു വച്ച വെള്ളം കൊണ്ട് മുഖം കഴുകിയാൽ കാന്തി വർദ്ധിക്കുന്നു.

∙തുളസിയില ഇട്ട് തിളപ്പിച്ചാറിയ വെള്ളം രണ്ട് തുള്ളി വീതം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ്മാറും

∙ മുടിവളരാൻ എണ്ണകാച്ചി തേയ്ക്കാം

∙ പേൻ പോകാൻ ഉറങ്ങുമ്പോൾ കിടക്കയിൽ തുളസി വിതറുക.

∙തുളസിയുടെ ഇല ഇടിച്ചു പിഴിഞ്ഞെടുക്കുന്ന നീര് ചെവിയിലൊഴിച്ചാൽ ചെവി വേദനയിൽ നിന്നും ആശ്വാസം ഉണ്ടാകും .

∙മൂക്കടപ്പിനും ജലദോഷത്തിനും കഫക്കെട്ടിനും തുലസിയിലയിട്ട് ആവിപിടിക്കുക

∙തുളസിയില അരച്ചു തേച്ചാൽ തലവേദനക്ക് ആശ്വാസമുണ്ടാകും.

∙തുളസിയില കഷായമുണ്ടാക്കി പലതവണ കവിൾ കൊണ്ടാൽ വായ്നാറ്റം മാറും

∙ തുളസിയിലയുടെ നീര് പിഴിഞെടുത്തു ഓരോ സ്പൂൺ വീതം രാവിലെയും വൈകിട്ടും കഴിക്കുന്നത് ആസ്തമക്ക് നല്ലതാണ്.

∙രണ്ടു മൂന്നു തുളസിയില നിത്യവും ചവച്ചു തിന്നുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

∙തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ ഉന്മേഷം വർധിക്കും

∙തുളസിയില അരച്ചുപുരട്ടുന്നത് മുഖക്കുരു ശമിപ്പിക്കും.

∙ തുളസി നീര് പതിവായി കഴിച്ചാൽ ഓർമശക്തി വർധിക്കും.

∙തുളസിയുടെ ഉപയോഗം വൃക്കകളെ ശക്തിപ്പെടുത്തും.

∙തുളസിയിലയുടെ നീരിന് ക്ഷയരോഗത്തിന്റെ ബാക്ടീരയയെ ചെറുക്കാന്‍ കഴിവുണ്ട്