Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശപ്പു കുറയ്ക്കാൻ കിടിലൻ ഐഡിയയുമായി കിം കർദാഷിയാന്റെ സഹോദരി

Kendall Jenner Kendall Jenner

എന്തൊക്കെ ചെയ്തിട്ടും വണ്ണം കുറയുന്നില്ല എന്നു പരാതിപ്പെടുന്നവർ ഈ മോഡലിന്റെ വാക്കുകൾക്ക് ഒന്നു ചെവിയോർക്കണം. കടുത്ത വ്യായാമവും ഭക്ഷണ നിയന്ത്രണവും മാത്രമല്ല വിശപ്പിനെക്കൂടി തടവിലാക്കിയെങ്കിലേ സംഗതി നിയന്ത്രണത്തിലാവൂവെന്നാണ് ഇവർ പറയുന്നത്.

അമേരിക്കയിലെ പ്രശസ്ത മോഡലായ കെൻഡാൽ ജന്നറാണ് വിശപ്പുകുറയ്ക്കാൻ ഒരു വിചിത്രമായ കാര്യം ചെയ്തത്. വീടിന്റെ ചുവരുകൾക്ക് പിങ്ക് നിറത്തിലുള്ള പെയിന്റടിച്ചാണ് അവർ വിശപ്പ് കുറച്ചത്. വെറും പിങ്കല്ല ബേക്കര്‍ മില്ലര്‍ പിങ്ക് എന്ന നിറമാണ് ഉപയോഗിച്ചാണ് ചുവരിന് നിറം നൽകിയത്. സുഹൃത്തുക്കൾക്കൊപ്പം ഔട്ടിങ്ങിനു പോയപ്പോൾ ലോസ് ഏഞ്ചൽസിലെ ഹ്യൂമൻ കണ്ടീഷൻ പ്രദർശനം കാണാനിടയായിയെന്നും അവിടെവെച്ചാണ് പിങ്ക് നിറത്തിന് വിശപ്പിനെ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്നു മനസ്സിലായതെന്നും കെൻഡാൽ പറയുന്നു.

പ്രദർശം കണ്ട് തിരികെ വീട്ടിലെത്തിയയുടൻ തന്നെ വീടിന്റെ ചുവരിന് ബേക്കര്‍ മില്ലര്‍ പിങ്ക് നിറം നൽകുകയും ചെയ്തു. ആ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് പിങ്ക് നിറത്തിനു വിശപ്പിനെ നിയന്ത്രിക്കാൻ കഴിവുണ്ടെന്നകാര്യം മോഡൽ പങ്കുവെച്ചത്. അമേരിക്കന്‍ ടെലിവിഷനിലെ റിയാലിറ്റി ഷോ താരമായ കിം കര്‍ദഷൈന്റെ സഹോദരിയാണ് കെൻഡാൽ.
 

Your Rating: