Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരീരഭാരം കുറയ്ക്കാൻ മാതള നാരങ്ങ

Pomegranate Pomegranate

അക്ബർ ചക്രവർത്തിയെ നൃത്തംകൊണ്ടു മോഹിപ്പിച്ച നർത്തകിക്ക് ചക്രവർത്തി നൽകിയ പേര് അനാർക്കലി എന്നായിരുന്നു. രൂപലാവണ്യം കൊണ്ടും നൃത്തംകൊണ്ടും അവൾ മാതളപ്പൂമൊട്ടിനെ ഓർമിപ്പിച്ചതിനാലാണ് അവൾക്ക് ചക്രവർത്തി ആ പേരിട്ടത് എന്നാണ് കഥ. ഹിന്ദിയിൽ അനാർക്കലി എന്നാൽ മാതളപ്പൂമൊട്ട് എന്നാണർത്ഥം. ചന്തംകൊണ്ടു മാത്രമല്ല ഔഷധഗുണംകൊണ്ടും മോഹിപ്പിക്കുന്ന ഫലമാണ് മാതള നാരങ്ങ.

ഔഷധ സമ്പുഷ്ടവും പോഷകസമൃദ്ധവുമായ ഈ ഫലം ഉറുമാമ്പഴം എന്നും വിശേഷിപ്പിക്കപ്പെടുന്നു. മാതള നാരങ്ങയുടെ കൂടുതൽ വിശേഷങ്ങളറിയാം. മാതളനാരങ്ങ മാത്രമല്ല മാതളനാരകത്തിൻെറ തൊലി,കായ്,പൂവ്,ഇല ഇവയെല്ലാം ഔഷധഗുണമുള്ളതാണ്. ദഹനസംബന്ധിയായ പ്രശ്നങ്ങൾക്ക് മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിൻെറ ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും.

രക്തക്കുറവ് പരിഹരിച്ച് ശരീരത്തിലെ ഹീമോഗ്ലോബിൻെറ അളവ് വർധിപ്പിക്കാനും ഈ ചുവപ്പൻ ഫലത്തിന് സാധിക്കും. മാതളനാരങ്ങയിൽ ധാരാളം നാരുകളടങ്ങിയിരിക്കുന്നതിനാൽ ഇവ ദഹനപ്രക്രിയയെ സഹായിക്കും. വിളർച്ചയുള്ളവർക്ക് പതിവായി കഴിക്കാൻ ഡോക്ടർമാർ നിർദേശിക്കുന്ന ഫലംകൂടിയാണ് മാതളനാരങ്ങ. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിൻെറ അഗീരണം വർധിപ്പിച്ച് വിളർച്ച തടയുന്നു.

pomegranate juice Pomegranate

ശരീരത്തിലെ ചീത്ത കൊളസ്ട്രോളിൻെറ അളവ് നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാനും ശേഷിയുള്ള ഫലമാണ് മാതളനാരങ്ങ. ശരീരത്തിൽ മുറിവുകളുണ്ടായാൽ രക്തം കട്ടപിടിക്കുന്നില്ലെങ്കിൽ മാതളനാരങ്ങ ആഹാരത്തിൽ ഉൾപ്പെടുത്താം. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ കെ രക്തംകട്ടപിടിക്കാൻ സഹായിക്കുന്നു.

ആരോഗ്യസംരക്ഷണത്തിൽ മാത്രമല്ല സൗന്ദര്യസംരംക്ഷണത്തിലും കേമൻ തന്നെയാണ് മാതളനാരങ്ങ. തേൻ, തൈര്, ഓട്സ് തുടങ്ങിയ വസ്തുക്കളോടൊപ്പം മാതാളനാരങ്ങയും ചേർത്ത് മുഖത്തുപുരട്ടിയാൽ ചർമ്മത്തിന് അഴകും മൃദുത്വും ലഭിക്കും.

Your Rating: