Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഞാൻ ജീവിതം അവസാനിപ്പിക്കേണ്ടി വരുമോ' ? ; യുവതിയുടെ ചോദ്യത്തിന് മന്ത്രിയുടെ മറുപടി

sushama-swaraj സുമഷമാ സ്വരാജ്.

അധികാരം ദുഷിപ്പിക്കുന്നു ; പൂർണാധികാരം പൂർണമായി ദുഷിപ്പിക്കുന്നു എന്നൊക്കെയാണു രാഷ്ട്രതന്ത്രത്തിലെ പഴഞ്ചൊല്ലുകളെങ്കിലും അധികാരസ്ഥാനത്ത് എത്തിയാലും മനുഷ്യത്വം മരവിക്കാത്തവരുമുണ്ട്. ഉന്നതപദവിയും പഞ്ചനക്ഷത്ര സൗകര്യങ്ങളും അലങ്കാരമാകുമ്പോഴും സ്നേഹവും ദയയും കൈമോശം വരാത്തവർ. പ്രശസ്തിയോ പ്രതിഫലമോ നോക്കാതെ സഹായിക്കാൻ മടി കാണിക്കാത്തവർ.

വിദേശകാര്യമന്ത്രാലയത്തിന്റെ ചുമതല വഹിക്കുമ്പോഴും ഏറ്റവും സാധാരണക്കാരുടെ കാര്യങ്ങളിൽ ഇടപെട്ടും സമയ ബന്ധിതമായ നടപടികളാലും സമൂഹമാധ്യമങ്ങളെ സേവന ത്തിനുള്ള മാർഗമാക്കിയും കേന്ദ്രമന്ത്രി സുമഷമാ സ്വരാജ് മന്ത്രിമാർക്കിടയിൽ വ്യത്യസ്തയാകുന്നു. വംശീയ ആക്രമണ ത്തിന്റെ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നതിനിടെയാണു കഴിഞ്ഞദിവസം പോളണ്ടിൽ ഇന്ത്യൻ വിദ്യാർഥി മർദനമേറ്റു മരിച്ചുവെന്ന വാർത്ത പരക്കുന്നത്.

സംഭവത്തിൽ ഇടപെട്ട സുഷമ സുഷമ സ്വരാജ് വാർത്ത നിഷേധിച്ചു. ആക്രമണമുണ്ടായെന്നു സ്ഥിരീകരിച്ച മന്ത്രി വിദ്യാർഥി പരുക്കുകളോടെ രക്ഷപ്പെട്ടുവെന്നും അറിയിച്ചു. പോളണ്ടിലെ പൊസ്നാൻ നഗരത്തിലാണ് സംഭവം. വിദ്യാർഥി മരിച്ചുവെന്നു പോളണ്ടിലെ ചില മാധ്യമങ്ങളിൽ വന്ന വാർത്ത ചിലർ ശ്രദ്ധയിൽപെടുത്തിയതിനെത്തുടർന്നാണ് മന്ത്രി ഇടപെട്ടതും ശരിയായ വാർത്ത പുറത്തുകൊണ്ടുവന്നതും.

വളരെ പ്രധാനപ്പെട്ട ഒരു പാരാതിയുണ്ടെങ്കിൽപ്പോലും മന്ത്രിതലത്തിൽ വാർത്ത എങ്ങനെ എത്തിക്കുമെന്ന വിഷമിക്കുന്ന വരാണു പൊതുജനത്തിലധികവും.സുഷമ സ്വരാജ് കേന്ദ്രമന്ത്രിയായതോടെ ഈ പ്രശ്നത്തിനു പരിഹാരമായി രിക്കുന്നു.

എവിടെ എപ്പോൾ എങ്ങനെ പരാതി പറയുമെന്നൊന്നും ആലോചിച്ചു വിഷമിക്കേണ്ടതില്ല സാധാരണക്കാർ. ട്വിറ്ററിൽ ഒരു വരി സന്ദേശം അയച്ചാൽത്തന്നെ പരിഹാരം ഉറപ്പ്. കഴിഞ്ഞദിവസം രണ്ടു സ്ത്രീകൾ വ്യത്യസ്ത പ്രശ്നങ്ങളുമായി മന്ത്രിക്കു സന്ദേശമയച്ചു.ഒട്ടും താമസിയാതെ നടപടിയെടുത്ത സുഷമ താൻ ജനങ്ങളിൽനിന്നുമകന്ന് ദന്തഗോപുരവാസിയായി ജീവിക്കുന്ന അധികാരകേന്ദ്രമല്ലെന്നു തെളിയിച്ചിരിക്കുന്നു.

റിച്ചാ പട്ടേൽ എന്ന യുവതിക്കു മന്ത്രിയോടു പറയാനുണ്ടാ യിരുന്നതു കുറേനാളായി അനുഭവിക്കുന്ന പീഡനങ്ങൾ. വിവാഹം കഴിഞ്ഞ് പത്തുവർഷമായപ്പോൾ ഭർത്താവ് അമേരിക്കയിലേക്കു പോയി. പിന്നീട് അയാളെക്കുറിച്ചു വിവരങ്ങൾ ഒന്നുമില്ല. ഭർത്താവിനാൽ വഞ്ചിതയായി എന്നു മാത്രമല്ല ഭർത്താവിന്റെ ബന്ധുക്കൾ ഇപ്പോൾ റിച്ചയെ നിരന്തരമായി പീഡിപ്പിക്കുന്നു. അമേരിക്കയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് റിച്ചയുടെ ഭർത്താവിന്റെ വിവരങ്ങൾ ഉടൻ ലഭ്യമാക്കാമെന്നു ഉറപ്പു കൊടുത്തു സുഷമ.

പ്രശ്നങ്ങളുമായി സമീപിച്ച മറ്റു രണ്ടുസ്ത്രീകൾക്കും ഇതുപോലെതന്നെ സുഷമയിൽനിന്നു സഹായം കിട്ടി. ഒരു സ്ത്രീയുടെ ചോദ്യം ദയനീയമായിരുന്നു. മന്ത്രിയുടെ ശ്രദ്ധ കിട്ടാൻ താൻ ജീവിതംതന്നെ അവസാനിപ്പിക്കേണ്ടിവരുമോ എന്ന് അവർ ട്വീറ്റ് ചെയ്തു. ഉടൻവന്നു മന്ത്രിയുടെ മറുപടി: ഒരിയ്ക്കലും പരാജയം സമ്മതിക്കരുത്.

ഒരോരുത്തർക്കും അനുകൂല സമയം വരും.ക്ഷമയോടെ കാത്തി രിക്കുക; മന്ത്രി ആശ്വസിപ്പിച്ചു. സ്ത്രീയുടെ ഭർത്താവ് ന്യൂസില ൻഡിലാണ്. ഭർത്താവിന്റെ അടുത്തേക്കു പോകാൻ വീസയ്ക്ക് അപേക്ഷിച്ചെങ്കിലും മൂന്നുപ്രാവശ്യവും അനുമതി നിഷേധി ച്ചു.ആശ്വസിപ്പിച്ചതിനൊപ്പം അവരുടെ വീസ അപേക്ഷ തന്റെ ഇ മെയ്‍ലിലേക്ക് അയക്കാൻ മന്ത്രി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ തലത്തിലെ താമസം ഇനിയുണ്ടാകില്ല. വേണ്ടത് ഉടൻതന്നെ ചെയ്യുന്നതായിരിക്കും.

ട്വിറ്ററിൽ മന്ത്രി സുഷമാ സ്വരാജിന് അഭിനന്ദനങ്ങൾ പ്രവഹിക്കുകയായി. മന്ത്രിയായാൽ ഇങ്ങനെ വേണം. അകലെയെ വിടെയോ ഇരിക്കുന്ന ഒരാൾ എന്ന നിലയിലല്ല. അടുത്തുണ്ടെന്നും എന്തു പ്രശ്നത്തിലും സമീപിക്കാനാവുമെന്നുമുള്ള അവസ്ഥയു ണ്ടാകണം എന്നൊക്കെയായി അഭിനന്ദനങ്ങൾ. മന്ത്രിയാകുന്നതോടെ ആ വ്യക്തിയും ജനങ്ങളും തമ്മിലുള്ള അകലം വർധിക്കുകയാണു പതിവ് .പ്രത്യേകിച്ചും കേന്ദ്രമന്ത്രിയാകുന്നതോടെ ജനങ്ങൾക്കു സമീപിക്കാൻ അകാത്ത ഉയരങ്ങളിലേക്ക് ഒരാൾ ഉയർത്തപ്പെടുന്നു.ഇങ്ങനെയുള്ള കീഴ്‍വഴക്കങ്ങളെയെല്ലാം സൗമ്യമായി ലംഘിച്ചിരിക്കുന്നു സുഷമാ സ്വരാജ്.

Your Rating: