Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതൊരു പെൺകുഞ്ഞാണ് ; സമുദ്രനിരപ്പിൽ നിന്ന് 42000 അടി ഉയരത്തിൽ പിറന്ന കുഞ്ഞിന്റെ കഥ

baby-born സമുദ്രനിരപ്പിൽ നിന്ന് 42000 അടി ഉയരത്തിൽ വെച്ചാണ് വിമാനത്തിൽ അവൾ പിറന്നു വീണത്.

ആകാശത്തൊരു ഉണ്ണി പിറന്നതിന്റെ വിശേഷങ്ങൾ ഇതുവരെ പറഞ്ഞു തീർന്നില്ല ടർക്കിഷ് എയർലൈൻസ് അധികൃതർ. യാത്രാമധ്യേ വിമാനത്തിൽ പിറന്ന കുഞ്ഞു യാത്രക്കാരിയെക്കുറി ച്ചുള്ള വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു കൊണ്ടാണ് അവർ ആ കഥ പറഞ്ഞു തുടങ്ങിയത്. സമുദ്രനിരപ്പിൽ നിന്ന് 42000 അടി ഉയരത്തിൽ വെച്ചാണ് വിമാനത്തിൽ അവൾ പിറന്നു വീണത്.



ആഫ്രിക്കൻ രാജ്യമായ ഗിനിയയുടെ തലസ്ഥാനത്തു നിന്നു ഇസ്താംബൂളിലേക്കു പറന്ന വിമാനത്തിൽവെച്ചാണ് നാഫിഡയാബി എന്ന യുവതി പെൺകുഞ്ഞിനു ജന്മം നൽകിയത്. വിമാനം പറന്നുയർന്ന് അൽപസമയത്തിനകം തന്നെ യുവതിയ്ക്കു പ്രസവവേദനയാരംഭിച്ചു. യാത്രക്കാരിയുടെ നിസ്സയാവസ്ഥ ബോധ്യപ്പെട്ട ക്യാബിൻക്രൂ ഉടൻതന്നെ യുവതയിക്കു സുഖപ്രസവത്തിനുള്ള സൗകര്യമൊരുക്കി. വിമാനം ലാൻഡ് ചെയ്യുംമുമ്പു തന്നെ യുവതി കുഞ്ഞിനു ജന്മം നൽകി.



ബുര്‍ക്കിന്‍സ ഫാസോയുടെ തലസ്ഥാനത്ത് വിമാനമിറങ്ങിയപ്പോൾ അമ്മയെയും കുഞ്ഞിനെയും അവർ ആശുപത്രിയിലെത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും. വിമാനത്തിലെ ജോലിക്കാരുടെ മനസ്സാന്നിധ്യത്തിനും സമയോചിതമായ പ്രവർത്തികൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് ടർക്കിഷ് എയർലൈൻസ് കുഞ്ഞിന്റെ ജനനവിവരം പുറത്തുവിട്ടത്. ആകാശത്തു പിറന്ന കൺമണിക്ക് കദിജുവെന്നാണ് പേരുനൽകിയരിക്കുന്നത്.