Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകളുടെ ബെസ്റ്റ് ഫിഗർ 36-24-36 ആണ് ; വിശദീകരണം 12-ാം ക്ലാസ് പാഠപുസ്തകത്തിൽ

ടെക്‌സ്റ്റ്ബുക്കിൽ ഇത്തരം പരാമർശങ്ങൾ ഉൾപ്പെട്ട പേജിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെയാണ് വിവാദ വിഷയം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ടെക്‌സ്റ്റ്ബുക്കിൽ ഇത്തരം പരാമർശങ്ങൾ ഉൾപ്പെട്ട പേജിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെയാണ് വിവാദ വിഷയം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ത്.

സമൂഹമാധ്യമങ്ങളിലൂടെ വിവാദങ്ങൾ ഏറ്റുവാങ്ങുകയാണ് 12–ാം ക്ലാസ് പാഠപുസ്തകത്തിൽ സ്ത്രീ ശരീരത്തെക്കുറിച്ച് വിശദീകരിക്കുന്ന പാഠഭാഗങ്ങൾ. സിബിഎസ്‌സി 12–ാം ക്ലാസ് പാഠപുസ്തകത്തിലാണ് സ്ത്രീയുടെ അഴകളവുകൾ 36–24–36 ആണെങ്കിൽ അതിനെ ബെസ്റ്റ് ഫിഗർ ആയി കണക്കാക്കാമെന്നും ഈ അഴകളവുകൾ മാനദണ്ഡമാക്കിയാണ് ലോകസുന്ദരിയെയും വിശ്വസുന്ദരിയെയുമൊക്കെ തിരഞ്ഞെടുക്കുന്നത് എന്നൊക്കെയുള്ള തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരാമർശങ്ങളുള്ളത്.



ടെക്‌സ്റ്റ്ബുക്കിൽ ഇത്തരം പരാമർശങ്ങൾ ഉൾപ്പെട്ട പേജിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെയാണ് വിവാദ വിഷയം സമൂഹമാധ്യമങ്ങ ളിൽ ചർച്ചയായിരിക്കുന്നത്. സിബിഎസി 12–ാം ക്ലാസ് ഫിസിക്കൽ എജ്യൂക്കേഷൻ പാഠപുസ്തകത്തിൽ സ്ത്രീ പുരുഷന്മാർ ശരീരശാസ്ത്രപരമായി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു പരാമർശിക്കുന്ന പാഠഭാഗത്താണ് സ്ത്രീയുടെ അഴകളവുകൾ 36–24–36 എന്നു പറഞ്ഞിരിക്കുന്നത്.

ഈ അഴകളവുകൾജന്മസിദ്ധമായിക്കിട്ടുന്നതല്ലെന്നും നിരന്തരമായ വ്യായാമത്തിലൂടെ മാത്രമേ ഈ ബെസ്റ്റ് ഫിഗർ സ്വന്തമാക്കാൻ കഴിയുകയുള്ളൂവെന്നും പാഠഭാഗത്തുണ്ട്. ഫിസിക്കൽ എജ്യൂക്കേ ഷൻ ബുക്കിൽ സ്ത്രീകളുടെ അഴകളവുകളെക്കുറിച്ചു പരാമർ ശിച്ചതിനല്ല മറിച്ച് സൗന്ദര്യമത്സരങ്ങളുൾപ്പെടെയുള്ള കാര്യങ്ങ ളെക്കുറിച്ച് തെറ്റായ കാര്യങ്ങൾ കുട്ടികൾക്കു പഠിക്കാൻ നൽകിയതിനെയാണ് ആളുകൾ വിമർശിക്കുന്നത്.

സൗന്ദര്യമത്സരമെന്നാൽ കേവലം ശരീരസൗന്ദര്യത്തിന്റെ മത്സരമെന്ന നിലയിലേ കുട്ടികൾ ഉൾക്കൊള്ളൂവെന്നും അവർ ആരോപിക്കുന്നു. ശരീര സൗന്ദര്യം മാത്രമല്ല മാനസീക പക്വതയും ബുദ്ധിയും എല്ലാം സൗന്ദര്യമത്സരത്തിനു മാനദണ്ഡമാണെന്നു കുട്ടികൾ മനസ്സിലാക്കണം. ഇങ്ങനെ തെറ്റായ വിവരം പ്രചരിപ്പിക്കുന്ന പാഠപുസ്തകം പിൻവലിക്കണമെന്നൊക്കെയാണ് ജനങ്ങളുടെ ആവശ്യം


Your Rating: