Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർത്തവദിനത്തിൽ വീടിനുപുറത്തുകിടത്തിയ പെൺകുട്ടി പാമ്പുകടിയേറ്റു മരിച്ചു

menstruation-hut ചൗപടി എന്ന ദുരാചാരത്തിന്റെ പേരിൽ നിരവധി പെൺകുട്ടികൾ ഇരയായിട്ടുണ്ടെന്നും. ഈ ആചാരപ്രകാരം ആർത്തവ ദിനങ്ങളിൽ പെൺകുട്ടികൾ വീടിനു പുറത്തുള്ള തൊഴുത്തിലാണ് കിടക്കേണ്ടത്.

ആർത്തവദിനങ്ങളിൽ  കിണറ്റിൽ നിന്നു വെള്ളം കോരിയാൽ കിണർ അശുദ്ധമാവും കുളിക്കാതെ അടുക്കളയിൽ കയറരുത്, ആഹാരം പാകം ചെയ്യരുത്, കട്ടിലിൽ കിടക്കരുത് തുടങ്ങി പെൺകുട്ടികൾക്കായി വിലക്കുകളുടെ ഒരു വേലിക്കെട്ടുകൾ തന്നെ തീർത്തിട്ടുണ്ട് ചില അന്ധവിശ്വാസികൾ. ചിലരൊക്കെ കണ്ണുംപൂട്ടി ഈ വിശ്വാസങ്ങളെ അനുസരിക്കാൻ പെൺകുട്ടികളെ നിർബന്ധിക്കാറുമുണ്ട്. അതുപോലെ ഒരു നിർബന്ധത്തിനു വഴങ്ങിയ ഒരു കൗമാരക്കാരി ഇപ്പോൾ ഈ ഭൂമിയിൽ ഇല്ല. സർപ്പദംശമേറ്റാണ് അവൾ മരിച്ചത്. 

നേപ്പാളിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്തയെത്തിയത്. തുളസി ഷിഗി എന്ന 18 വയസ്സുകാരിയാണ് സർപ്പദംശമേറ്റുമരിച്ചത്. ആർത്തവദിനങ്ങളിൽ വീടിനുള്ളിൽ കിടന്നുറങ്ങുവാൻ അവൾക്കനുവാദമില്ലായിരുന്നു. വീട്ടുകാരുടെ നിർദേശമനുസരിച്ച് തൊഴുത്തിൽക്കിടന്നുറങ്ങവേയാണ് അവളെ പാമ്പുകടിച്ചത്. രണ്ടു തവണയാണ് വിഷപാമ്പ് അവളെ കടിച്ചത്.

പാമ്പുകടിയേറ്റ അവളെ ആശുപത്രിയിൽ കൊണ്ടുപോകാതെ പ്രഥമശുശ്രൂഷ നൽകുകമാത്രമാണ്  വീട്ടുകാർ ചെയ്തത്. ഏഴുമണിക്കൂർ നീണ്ട ജീവൻമരണപോരാട്ടത്തിനു ശേഷം അവൾ മരണത്തിനു കീഴടങ്ങി. കൃത്യസമയത്ത് അവളെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ അവളുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നാണ് സ്ഥലത്തെ മേയർ പ്രതികരിച്ചത്. ചൗപടി എന്ന ദുരാചാരത്തിന്റെ പേരിൽ നിരവധി പെൺകുട്ടികൾ ഇരയായിട്ടുണ്ടെന്നും. ഈ ആചാരപ്രകാരം ആർത്തവ ദിനങ്ങളിൽ പെൺകുട്ടികൾ വീടിനു പുറത്തുള്ള തൊഴുത്തിലാണ് കിടക്കേണ്ടത്. ഇത്തരം സന്ദർഭങ്ങളിൽ ക്ഷുദ്രജീവികളുടെ കടിയേറ്റും അബദ്ധത്തിൽ അഗ്നിക്കിരയായുമൊക്കെ നിരവധി പെൺകുട്ടികൾ മരണപ്പെട്ടിട്ടുണ്ട്.

വീടിനു പുറത്ത് ഒറ്റയ്ക്കു കിടക്കുന്ന പെൺകുട്ടികൾ ആക്രമിക്കപ്പെടുന്ന സംഭവവും കുറവല്ല. എന്തിനുവേണ്ടിയാണ് ഇത്തരം ദുരാചാരങ്ങളുടെ പേരിൽ പെൺകുഞ്ഞുങ്ങളെ ബലിയാടുകളാക്കുന്നത് എന്ന ചോദ്യമുയരുമ്പോഴും ലോകത്ത് നാല് സ്ത്രീകളിൽ   ഒരാൾ വീതം ഇത്തരം  ദുരാചാരങ്ങളുടെ ഇരയാകുന്നുവെന്നാണ് പഠനങ്ങളും റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.