Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിധവകളെ വിവാഹം കഴിക്കുന്നവർക്ക് 2 ലക്ഷം രൂപ; വിവാഹം നിബന്ധനകൾക്കു വിധേയം

lehanga

തലക്കെട്ടു കണ്ടു നെറ്റി ചുളിക്കണ്ട. രണ്ടു ലക്ഷം കിട്ടുന്നതല്ലേ എന്നാൽ ചുമ്മാ ഒരു വിവാഹം കഴിച്ചേക്കാമെന്ന് കരുതുകയും വേണ്ട. കർശനനിയമങ്ങളും നിബന്ധനകളുമൊക്കെ പാലിച്ചാലെ വിവാഹം നടക്കൂ. മധ്യപ്രദേശിലെ സാമൂഹ്യ ക്ഷേമ വകുപ്പാണ് വിധവാ വിവാഹം പ്രോത്സാഹിപ്പിക്കാനായി വേറിട്ട ഒരു പദ്ധതി അവതരിപ്പിച്ചത്. പദ്ധതി പ്രകാരം 18 നും നാൽപ്പത്തിയഞ്ചിനും മധ്യേ പ്രായമുള്ള വിധവകളെ വിവാഹം ചെയ്യുന്നവർക്കാണ് 2 ലക്ഷം രൂപ ലഭിക്കുക.

പെൺകുട്ടികളെ കച്ചവടം ചെയ്യുക എന്ന ദുരുദ്ദേശമൊന്നും ഈ പ്രവൃത്തിയിൽ ആരോപിക്കരുതെന്നും ഒരു വർഷം 1000 വിധവാവിവാഹമെങ്കിലും നടക്കുന്നത് ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് ആദ്യമായി ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം. വിധവകളുടെ പുനർവിവാഹം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളെക്കുറിച്ച് സുപ്രീംകോടതി കഴിഞ്ഞ ജൂലൈയിൽ ചോദിച്ചിരുന്നുവെന്നും അതിൽ നിന്ന് പ്രചേദനമുൾക്കൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അധികൃതർ പറയുന്നു.

ഈ പദ്ധതിക്കായി 20 കോടി രൂപയോളം വകയിരുത്താനാണ് പദ്ധതിയെന്നും കാബിനറ്റിൽ അവതരിപ്പിച്ച ശേഷം ഫിനാൻസ് വിഭാഗത്തിന് അയയ്ക്കാനാണ് തീരുമാനമെന്നും മൂന്നുമാസത്തിനകം ഈ പദ്ധതി നിലവിൽ വരുമെന്നുമാണ് അധികൃതരുടെ വിശദീകരണം. ഈ സ്കീം ആരും ദുരുപയോഗം ചെയ്യാതിരിക്കാൻ കർശന നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും അവർ പറയുന്നു.

വിധവകളെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്ന പുരുഷന്റെ ആദ്യവിവാഹമായിരിക്കണമെന്നും. ദമ്പതികൾ വിവാഹം ജില്ലാകളക്ട്രേറ്റിൽ രജിസ്റ്റർ ചെയ്യണമെന്നുമാണ്. നിർദേശങ്ങളിൽ ചിലത്.