ADVERTISEMENT

വർണത്തിന്റെയും മറ്റു ശാരീരിക പ്രത്യേകതകളുടെ പേരിലും അപമാനിക്കപ്പെടുന്നവർ ഇന്നും നിരവധിയാണ്. ബോഡിഷെയ്മിങ്ങിനെ കുറിച്ച് ഗൗരവതരമായ ചർച്ചകൾ നടക്കുന്ന കാലത്താണ് ഇത്തരം അധിക്ഷേപങ്ങൾ നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഇപ്പോഴിതാ ഇരുണ്ട നിറക്കാരിയായതിന്റെ പേരിൽ ബ്ലീച്ച് ചെയ്യാൻ ആവശ്യപ്പെട്ടയാൾക്ക് ചുട്ട മറുപടി നൽകുകയാണ് ഒരു പെൺകുട്ടി. മനോഹരമായ കവിതയിലൂടെയാണ് ഐഷു എന്ന പെൺകുട്ടി ഉപദേശം നൽകിയ ആളുടെ വായടപ്പിച്ചത്. 

തെക്കനേഷ്യയിലെ പ്രധാന പ്രശ്നങ്ങളിലൊന്നായി ഇപ്പോഴും വർണവിവേചനം നിലനിൽക്കുന്നു എന്ന് പെൺകുട്ടി പറയുന്നു. വർഷങ്ങളായി ഇതിനെതിരെ പോരാടുന്ന വ്യക്തിയാണ് താനെന്നും പെൺകുട്ടി പറയുന്നു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കവിത ചൊല്ലിയാണ് പെൺകുട്ടിയുടെ പ്രതികരണം. മെലാനിൻ കുറഞ്ഞതിന്റെ പേരിൽ വിഷമിക്കാനില്ലെന്നും ചര്‍മത്തെ കുറിച്ച് നിങ്ങൾ പറയുന്ന അഭിപ്രായത്തെ വകവയ്ക്കാനില്ലെന്നും അവൾ പറയുന്നു. സൂര്യപ്രകാശത്തിൽ തിളങ്ങുന്ന കറുപ്പ് സുന്ദരമാണെന്നും ബ്ലീച്ചും ക്രീമുകളുടെ നിങ്ങളുടെ കളറിസം പോലെ അസഹ്യമാണെന്നും  ഐഷു പറയുന്നു. 

ഇരുണ്ട നിറം നിങ്ങളുടെ സൗന്ദര്യം കുറയ്ക്കുമെന്ന് ആരും കരുതരുത്. ആ തിരിച്ചറിവിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. സത്യമെന്തെന്നാൽ മറ്റേതു നിറത്തേക്കാളും ഇരുണ്ട നിറം തിളങ്ങുന്നു. തന്നെ പോലോ പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നവർക്കു വേണ്ടിയാണ് ഈ വിഡിയോ പങ്കുവയ്ക്കുന്നതെന്നും പെൺകുട്ടി പറയുന്നു. 

നിരവധി പേരാണ് പെൺകുട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. പെണ്‍കുട്ടിയെ അഭിനന്ദിക്കുന്നവരാണ് ഏറെയും. പരിഹസിക്കുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ് പെൺകുട്ടിയുടെതെന്നു പറയുന്നവരും നിരവധിയാണ്. 

English Summary: Dusky Woman About Bleaching

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com