ADVERTISEMENT

മഞ്ഞു മൂടി കിടക്കുന്ന വഴിയിൽ കയറ്റം കയറാൻ പാടുപെടുന്ന ഒരു വലിയ ടാങ്കർലോറി കണ്ട് തന്നാലാവും വിധം കൈത്താങ്ങേകി താരമായിരിക്കുകയാണ് സ്കോട്ട്‌ലൻഡ് സ്വദേശിനിയായ ചർലിൻ ലെസ്ലി എന്ന യുവതി. ഡ്രൈവറിനെ സഹായിക്കുന്നതിനുവേണ്ടി ഭാരമേറിയ ടാങ്കർ ലോറി പിന്നിൽ നിന്നും തള്ളുന്ന ചാർലിന്റെ  ചിത്രങ്ങൾ പുറത്തുവന്നതോടെ 'സൂപ്പർവുമൺ' എന്നാണ് ഈ 33 കാരിയെ സമൂഹമാധ്യമങ്ങൾ വാഴ്ത്തുന്നത്.

സൂപ്പർമാർക്കറ്റ് ജീവനക്കാരിയായ  ചാർലിൻ മക്കളോടൊപ്പം കടയിലേക്ക് പോകുന്നതിനിടെയാണ് വഴിയിൽ ടാങ്കർ ലോറി കയറ്റം കയറാൻ ബുദ്ധിമുട്ടുന്നത് കാണുന്നത്. ആ സാഹചര്യത്തിൽ തന്നാലാവും വിധം ടാങ്കർ ഡ്രൈവറെ സഹായിക്കുന്നതിന് ചാർലിന് രണ്ടാമതൊന്ന് ആലോചിക്കേണ്ട വന്നില്ല. കുട്ടികളെ സുരക്ഷിതമായ സ്ഥാനത്തേക്ക് നിർത്തി ഉടൻതന്നെ  ടാങ്കർ ലോറിക്ക് പിന്നിലെത്തി വാഹനം തള്ളി കയറ്റാൻ സഹായിക്കുകയായിരുന്നു.

മഞ്ഞുമൂടിയ വഴിയായതിനാൽ ടാങ്കറിന്റെ ചക്രങ്ങൾ പിന്നിലേക്ക് ഉരുളാനും അപകടം സംഭവിക്കാനും സാധ്യതകൾ ഏറെയായിരുന്നു. എന്നാൽ  ആ സമയത്ത് തനിക്ക് അതേക്കുറിച്ചൊന്നും ചിന്തിക്കാൻ തോന്നിയില്ല എന്ന് ചാർലിൻ പറയുന്നു. അതേസമയത്തുതന്നെ മഞ്ഞിൽ പുതഞ്ഞ ഒരു കാർ തള്ളി കയറ്റുന്നതിന് ഒരു കൂട്ടം ആളുകൾ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ തൊട്ടു പിന്നിൽ വന്ന ടാങ്കർ ലോറിയുടെ കാര്യം ആരും ശ്രദ്ധിച്ചില്ല. തക്കസമയത്ത് കുട്ടികളെ ഏൽപ്പിക്കാൻ  അവിടെ ഒരു അയൽവാസിയെ കണ്ടതോടെ  ടാങ്കർ ഡ്രൈവറെ സഹായിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു. എന്നാൽ തൻറെ പ്രവർത്തി ഇത്രയധികം ശ്രദ്ധനേടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും ചാർലിൻ പറയുന്നു.

ചാർലിന്റെ പ്രവർത്തിക്ക് നന്ദി അറിയിച്ചുകൊണ്ട് ടാങ്കർ ലോറിയുടെ ഉടമസ്ഥരായ ഗ്രഹാംസ് ഡയറി പ്രൊഡക്റ്റ്സും രംഗത്തെത്തിയിട്ടുണ്ട്. ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ ചാർലിൻ കാണിച്ച് മനസ്സിന്  നന്ദിസൂചകമായി ഒരു വർഷത്തേക്ക്  പാലുൽപ്പന്നങ്ങൾ ചാർലിന് സൗജന്യമായി നൽകുമെന്നും കമ്പനി അറിയിക്കുന്നു .

English Summary: 'Superwoman' mother-of-three who helped push a huge lorry up a snowy hill is given a year's free supply of milk by grateful company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com