ADVERTISEMENT

‘നിങ്ങൾ ഇതു കാണുക. ഈ ഭൂഗോളത്തില്‍ വൈ ഹി ഈസ് കോള്‍ഡ് ജീനിയസ്...’ വനിതാ ദിനത്തിൽ കൊച്ചിയിലെ വനിതാ അഭിഭാഷകരൊരുക്കുന്ന ഡമോക്രാറ്റിക് കിച്ചനിൽ ഈ ശബ്ദം ഉയരും. അറിയപ്പെടുന്ന കമന്റേറ്റർ ബൈജു ദാമോദരൻ ഉൾപ്പടെയുള്ള പുരുഷൻമാരെ അണിനിരത്തിയാണ് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ വനിതാക്കമ്മിറ്റി പുരുഷൻമാരെ അടുക്കള കയറ്റുന്നത്. ഇരു വിഭാഗങ്ങളായുള്ള പാചക പരിപാടി ബൈജു ദാമോദരൻ കമന്റേറ്റ് ചെയ്യും. 

വീടുകൾക്കുള്ളിൽ പാചകം സ്ത്രീകൾക്കു മാത്രമുള്ള ജോലിയല്ലെന്ന സന്ദേശമാണ് വനിതാ ദിനത്തിൽ ഇവർ ഉയർത്തുന്നത്. അടുക്കളയിലെ ജോലി ജനാധിപത്യപരമായി പങ്കുവെയ്ക്കുകയാണ് മര്യാദ. കാലം അടുക്കളയെ ജനാധിപത്യത്തിന്റെ സുപ്രധാന വീട്ടിടമായി കാണുന്നു. ഇത്തവണ ലോക വനിതാ ദിനത്തിന്റെ  വിഷയമാക്കി പാചക ജനാധിപത്യം ചർച്ചയ്ക്കെടുത്തത് അതിനാലാണെന്ന് വനിതാ സബ് കമ്മിറ്റി കൺവീനർ മായാ കൃഷ്ണൻ, ചെയർപേഴ്സൺ കെ.ജെ. മേരി, സ്റ്റേറ്റ് കൗൺസിൽ അംഗം മറിയാമ്മ മേഴ്സി എന്നിവർ പറയുന്നു.

വൈകിട്ട് അഞ്ചുമണിക്ക് എറണാകുളം ബാർ അസോസിയേഷൻ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടി ഹൈക്കോടതി ജഡ്ജി എം.ആർ. അനിത ഉദ്ഘാടനം ചെയ്യും. ഹൈക്കോടതിയിലെ തന്നെ ജഡ്ജി ഡോ. കൗസർ എടപ്പഗത്ത് കുലിനറി കപ്പ് ചാംപ്യൻഷിപ് 2021 വിജയികൾക്കുള്ള സമ്മാനങ്ങൾ കൈമാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com