Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ യുവതിയുടെ ഗർഭകാലം രണ്ടുവർഷം ;പ്രസവിച്ചത് മനുഷ്യക്കുഞ്ഞിനെയല്ല

pregnancy രണ്ടുവർഷത്തോളം നീണ്ട ഗർഭകാലം കഴിഞ്ഞ് നൈജീരിയയിൽ ഒരു യുവതി ജന്മം നൽകിയത് ആട്ടിൻകുട്ടിയുടെ രൂപത്തിലുള്ള കുഞ്ഞിനാണ്.

വ്യാജവാർത്ത എന്നു പറഞ്ഞു തള്ളാൻ വരട്ടേ... ജനിതക വൈകല്യം മൂലം വിചിത്രരൂപികളായ കുഞ്ഞുങ്ങൾ ജനിക്കുന്ന വാർത്തകൾ ഈ അടുത്തകാലത്തായി ഏറെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അടുത്തിടെയാണ് സിംബാവെയിൽ തവളയുടെ ആകൃതിയിലുള്ള കുഞ്ഞ് ജനിച്ചത്. ഗർഭത്തിന്റെ എട്ടാം മാസത്തിലാണ് യുവതി കൈവെള്ളയിലൊതുങ്ങത്ര വലുപ്പമുള്ള തവളയുടെ ആകൃതിയിലുള്ള കുഞ്ഞിന് ജന്മം നൽകിയത്. അതിനു പിന്നാലെയാണ് മറ്റൊരു വിചിത്ര വാർത്തയെത്തുന്നത്.

രണ്ടുവർഷത്തോളം നീണ്ട ഗർഭകാലം കഴിഞ്ഞ് നൈജീരിയയിൽ ഒരു യുവതി ജന്മം നൽകിയത് ആട്ടിൻകുട്ടിയുടെ രൂപത്തിലുള്ള കുഞ്ഞിനാണ്. നൈജീരിയയിലെ പോര്‍ട്ട് ഹാക്കോട്ട് എന്ന സ്ഥലത്താണ് സംഭവം നടന്നത്. സമൂഹമാധ്യമങ്ങൾ വഴിയാണ് ആദ്യം വാർത്ത പ്രചരിച്ചതെങ്കിലും പിന്നീട് നൈജീരയയിലെ ഓൺലൈൻ വാർ‍ത്താമാധ്യമങ്ങളളായ നൈജീരിയ ടുഡേ, ഡെയ്‌ലി പോസ്റ്റ് ഹെറാൾഡ് എന്നിവയും സംഭവം സത്യമാണെന്നു പറഞ്ഞുകൊണ്ട് കുഞ്ഞിന്റെ ചിത്രങ്ങളും വിഡിയോയുമടക്കം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Woman gave birth to GOAT സിമൻറ് തറയിൽ രക്തത്തിൽക്കുളിച്ചു കിടക്കുന്ന വിചിത്രരൂപിയായ കുഞ്ഞിന്റെ ചിത്രവും വിഡിയോയുമാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.

ആട്ടിൻകുട്ടിയോട് രൂപസാദൃശ്യമുള്ള കുഞ്ഞിന് ജന്മം നൽകിയ യുവതിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പ്രാദേശിക മാധ്യമങ്ങളോ ആശുപത്രി അധികൃതരോ പുറത്തുവിട്ടിട്ടില്ല. സിമൻറ് തറയിൽ രക്തത്തിൽക്കുളിച്ചു കിടക്കുന്ന വിചിത്രരൂപിയായ കുഞ്ഞിന്റെ ചിത്രവും വിഡിയോയുമാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. രണ്ടുവർഷമായിട്ടും പ്രസവിക്കാത്തതിനെത്തുടർന്ന് യുവതി ഗ്രാമത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സാസഹായം അഭ്യർഥിച്ചെത്തിയിരുന്നു. പിന്നീട് ഗ്രാമത്തിലെ പുരോഹിതൻ ആരംഭിച്ച സൗജന്യ ക്ലിനിക്കിലേക്ക് ചികിത്സചോദിച്ചെത്തിയ സ്ത്രീ അവിടെവെച്ചാണ് വിചിത്രരൂപിയായ കുഞ്ഞിന് ജന്മം നൽകിയതെന്നുമാണ് റിപ്പോർട്ടുകൾ.

വാർത്തയറിഞ്ഞ് നിരവധിയാളുകളാണ് വിചിത്രരൂപിയായ കുഞ്ഞിനെ നേരിൽക്കാണാൻ ആശുപത്രിയിലെത്തുന്നത്. യുവതി പ്രസവിച്ച കുഞ്ഞിന്റേതെന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന വിഡിയോയിൽ കാണുന്ന സംഭവങ്ങൾ സത്യമാണെന്ന് ഗ്രാമവാസികൾ ഉറപ്പിച്ചു പറയുന്നതും കേൾക്കാൻ കഴിയും.
 

Your Rating: